അച്ഛൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം ! മകളുടെ വിവാഹ ചിത്രങ്ങളുമായി നടൻ ബൈജു ! ആശംസകൾ അർപ്പിച്ച് ആരാധകർ !

മലയാളികൾ ഏറ്റവും അധികം ഇഷ്ടപെടുന്ന നടന്മാരിൽ ഒരാളാണ് നടൻ ബൈജു. ബാല താരമായി സിനിമയിൽ എത്തിയ ബൈജു ഇപ്പോഴും സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ ഐഷ്വര്യയുടെ വിവാഹ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രോഹിത് നായരാണ് വരൻ, ആമസോണ്‍ കമ്പനിയിൽ എഞ്ചിനീയറാണ് രോഹിത്. തിരുവനന്തപുരം സുബ്രഹ്‌മണ്യം ഹാളില്‍വച്ചായിരുന്നു വിവാഹം. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഷാജി കൈലാസ്, ആനി,പഴയകാല നടി കാര്‍ത്തിക, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നുവിവാഹം. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിൽ സുരേഷ് ഗോപിക്ക് എത്തിച്ചേരാൻ സാധിച്ചില്ല എങ്കിലും, ഭാര്യ രാധികാ സുരേഷ് ഗോപി വിവാഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു.

ബൈജുവിന്റെ മകൾ ഐഷ്വര്യ ഡോക്ടറാണ്, ഈ അടുത്തിടെയായിരുന്നു ബൈജു തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞിരുന്നത്, മകൾ ഹൗസ് സർജൻസി ചെയ്യുന്ന വിവരം ബൈജു പങ്കുവച്ചത്. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നാണ് ഐശ്വര്യ ഹൗസ് സർജൻസി പൂർത്തിയാക്കിയത്. ബൈജുവിന്റെ മകൻ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. തന്റെ കുടുംബത്തെ കുറിച്ച് പലപ്പോഴും വളരെ രസകരമായിട്ടാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.

എന്റെ ജീവി,തത്തിൽ എനിക്ക് വളരെ ചെറുപ്പത്തിലെ താരപരിവേഷം കിട്ടിയതിന്റെ എല്ലാ പ്രശ്‌നങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എംജി കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞതോടെ ആ പരിപാടി ഞാൻ നിര്‍ത്തി. എന്നാൽ ഇരുപത്തിനാല് വയസൊക്കെ ആയപ്പോള്‍ ആകെ കുഴപ്പത്തിലായി. സിനിമയും ശരിയാകുന്നില്ല. എനിക്കാണെങ്കിൽ വേറെ ഒന്നും ചെയ്യാനും അറിയില്ലെന്ന അവസ്ഥയിലേക്ക് എത്തി.

അ,തിനുശേഷം പല മേഖലകളിലേക്കും തിരിഞ്ഞു, വസ്തുക്കച്ചവടം, വണ്ടിക്കച്ചവടം, അങ്ങനെ പല പരിപാടികളും സിനിമ ഇല്ലാതിരുന്ന സമയത്ത് ചെയ്തിരുന്നു. എന്നാലും സിനിമയില്ലാത്തതിന്റെ നിരാശയുണ്ടായിരുന്നു. അറിയാവുന്ന ജോലിയ്ക്കായി ആരും വിളിക്കുന്നില്ലെന്നത് സങ്കടകരമാണല്ലോ. പക്ഷേ അതൊന്നും പുറത്ത് കാണിച്ചില്ല. ഇതിനിടയില്‍ നമ്മളോട് ഇഷ്ടമുള്ളവര്‍ വിളിച്ച് നല്ല വേഷങ്ങള്‍ തന്നുവെന്നും, ഏറെ നന്ദിയോടെ ബൈജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *