ഞാൻ തൃശൂരുകാരോട് ചോദിച്ചപ്പോൾ അവര് പറയുന്നത് ഉറപ്പായും ഇത്തവണ സുരേഷ് ഗോപി തന്നെ ജയിക്കും എന്നാണ് ! അതുകൊണ്ട് ഗുണം അവർക്ക് തന്നെ ! ബൈജു !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ബൈജു, ബാലതാരമായി സിനിമയിൽ എത്തിയ ബൈജു ഇപ്പോഴും സിനിമ ലോകത്ത് വളരെ സജീവമാണ്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏവരും വളരെ ആകാംഷയോടെ നോക്കി കാണുന്ന ഒരു മണ്ഡലമായിരിക്കും തൃശ്ശൂർ, കാരണം അവിടെ രണ്ടു പരാജയങ്ങൾക്ക് ശേഷം വീണ്ടും സുരേഷ് ഗോപി ഒരു മത്സരത്തിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ വരുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് നടൻ ബൈജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. ബൈജുവിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയാണ്. സുരേഷ് ഗോപി, മുകേഷ്, ഗണേഷ് ഇവരെ മൂന്നുപേരെയും കുറിച്ചായിരുന്നു ബൈജു പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ..

ഞാൻ ഒരിക്കലും പാർട്ടി നോക്കിയല്ല വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യുന്നത്, ഞാൻ കണ്ടിടത്തോളം സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ​ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു.

ഇത്തവണ തൃശൂരിൽ അദ്ദേഹം ജയിച്ചാൽ, മറ്റാരാവിടെ ചെയ്യുന്നതിലും മികച്ചതായി ആ മനുഷ്യൻ ആ നാടിന് വേണ്ടി ചെയ്യും എന്നതിൽ ഉറപ്പാണ്. ഇത്തവണയും നിങ്ങൾ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ​ഗോപിയോട് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ മറുപടി, ഇത് അവസാനത്തെ മത്സരമായിരിക്കണമെനന്നായിരിക്കും. എന്നാണ്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ മുകേഷ് ഞങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്.

പക്ഷെ മുകേഷ് ഒരിക്ക,ൽ കൂടി മത്സരിച്ചാൽ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്ന് തോന്നിയിരുന്നു. ഇനി മത്സരിച്ചാൽ ജയിക്കാൻ ചാൻസ് കുറവാണ് എന്നും ബൈജു പറയുന്നു. പിന്നെ ഗണേഷ് അയാൾ നല്ലൊരു രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഗണേഷ് എന്നും ബൈജു പറയുന്നു. ബൈജുവിന്റെ ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകൾ വന്നിരുന്നു, അതിൽ കൂടുതലും സുരേഷ് ഗോപിക്ക് ഇത്തവണ ഒരു ചാൻസ് കൊടുത്തുനോക്കണം എന്ന് തന്നെയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *