ഞാൻ കണ്ടിട്ടുള്ള നടിമാരിൽ ഒരു ജാടയും ഇല്ലാത്ത ഒരേ ഒരു കൊച്ചാണ് മഞ്ജു ! ഇന്നവൾ ഒരു സൂര്യനെപ്പോലെ തിളങ്ങുന്നതും ദൈവ തീരുമാനം ! ബൈജു പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ, താരം ഇപ്പോൾ തമിഴിൽ കൂടുതൽ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്, രജനികാന്തിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ്, അതുപോലെ തന്നെ മലയാള സിനിമക്ക് എന്നും വളരെ പ്രിയങ്കരനായ ആളാണ് ബൈജു. വളരെ രസകരമായി നാച്ചുറലായി സംസാരിക്കുന്ന അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട് അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ, മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല പറയാനുള്ളത്. മറ്റൊരു നായികമാർക്കും ഇല്ലാത്ത ആരാധകർ മഞ്ജുവിനുണ്ട്. അതൊരു വസ്തുതതയാണ്. ഞാൻ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ ഇല്ല വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. അതെല്ലാം ഒന്നിന് ഒന്ന് പകരംവെക്കാനില്ലാത്ത വേഷങ്ങൾ ആയിരുന്നു.  അവരൊരു അസാധ്യ  അഭിനേത്രിയാണ്, വിവാഹത്തിന് മുമ്പ് അവർ ഏകദേശം ഒരു പതിനഞ്ചോ പതിനാറോ ചിത്രങ്ങലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ അത്രയും സിനിമകൾ എന്ന് പറയുന്നത് അതെല്ലാം  ഒരു ഒന്ന് ഒന്നര സിനിമകൾ ആയിരുന്നു.

ആ സിനിമകളിൽ എല്ലാം ഒരു പക്ഷെ നായകന്മാരെക്കാൾ ഒരുപടി മുന്നിൽ മഞ്ജു സ്കോർ ചെയ്തിരുന്നവയാണ്. അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ എല്ലാം മനസ്സിൽ നിന്നും ഇന്നും മഞ്ജു മായാതെ മഞ്ജു നിൽക്കുന്നത്. മലയാള സിനിമയിൽ എക്കാലത്തും മഞ്ജുവിന് ഒരു സ്ഥാനം ഉണ്ടായിരിക്കും. ഇനിയിപ്പോൾ അവർ  അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല. വ്യക്തി ജീവിതത്തിലും ഞാനും എന്റെ കുടുംബവുമായി വളരെ അധികം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ് ഞാനും മഞ്ജുവും. മഞ്ജു വളരെ ഫ്രീ ആയി ഇടപഴകുന്ന ആളാണ്. ഒരു ജാടയും ഇല്ലാത്ത ഒരു കൊച്ച്.

എന്റെ വളരെ നല്ലൊരു സുഹൃത്ത് കൂടിയാണ്, ഇടക്കൊക്കെ ഞാൻ മഞ്ജുവിനെ വിളിക്കാറുണ്ട്, എനിക്ക് അങ്ങനെ ഒരു നായികമാരും ആയിട്ട് ഒരു അടുപ്പവും ഇല്ലാത്ത ആളാണ്, പക്ഷെ മഞ്ജു അങ്ങനെയല്ല, എന്റെ വീട്ടുകാരുമായി മഞ്ജു സംസാരിക്കാറുണ്ട്, ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപോലെയാണ് മഞ്ജു. ഒരിക്കൽ നമ്മൾ ആ കുട്ടിയെ പരിചയപ്പെട്ടാൽ പിന്നെ  ഒരിക്കലും മഞ്ജുവിനെ മറക്കില്ല. അതാണ് അവരുടെ പെരുമാറ്റം എന്നും ബൈജു പറയുന്നു. ബൈവിന്റെ ഈ വീഡിയോക്ക് നിരവധി പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. ആ പാവം കുട്ടി ഒരുപാട് അനുഭവിച്ചു, ദൈവം പരീക്ഷിച്ചത് ആവാം, ഇന്ന് അവർക്ക് ഒരു നക്ഷത്രം പോലെ അല്ല സൂര്യനെപ്പോലെ തിളങ്ങാൻ അവസരം ലഭിച്ചതും ദൈവത്തിൻ്റെ ലീലതന്നെ…മലയാള ത്തിൽ തലക്കനവും. അഹങ്കാരവും ഇല്ലാത്ത ഒരേയൊരു നടി ഞങ്ങളുടെ മഞ്ചു ചേച്ചിയാണ്. എന്നുള്ള കമന്റുകളാണ് ലഭിക്കുന്നത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *