
രണ്ടു അവാർഡ് ഒക്കെ കിട്ടിയല്ലോ, ഇത് എങ്ങനെ ഒപ്പിച്ചു ! ഇന്ദ്രൻസിന് സർക്കാരിലൊക്കെ സ്വാധീനമുണ്ടെന്ന് ബൈജു !
മലയാളികൾ ഏറെ സ്നേഹിക്കുനയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് ഇന്നത്തെ പുതു തലമുറ പോലും ആരാധിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിനെ കുറിച്ച് മന്ത്രി വാസവൻ പറഞ്ഞ വാക്കുകൾ ഏറെ വിമർശനത്തിന് കാരണമാക്കിയിരുന്നു. കോൺഗ്രസ് പാർട്ടിയെ വിമർശിക്കാൻ അദ്ദേഹം പറഞ്ഞു “അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി” എന്നായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്. മന്ത്രിയുടെ വാക്കുകളിൽ കടുത്ത വിയോജിപ്പാണ് ഇപ്പോൾ സിനിമ താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ഉയർന്ന് വന്നിരുന്നത്.
ഇപ്പോഴതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആനന്ദം പരമാനന്ദം’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു നടൻ ബൈജുവും ഇന്ദ്രൻസും. അതിൽ ഇപ്പോൾ ബൈജു പറഞ്ഞ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഇന്ദ്രന്‍സിന് രണ്ട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെന്നും തനിയ്ക്ക് ഇതുവരെ അവാര്‍ഡ് കിട്ടിയിട്ടില്ലെന്നും നടന് ബൈജു പറയുന്നു. ആദ്യത്തെ അവാര്‍ഡ് എങ്ങനെ ഒപ്പിച്ചെന്ന് അദ്ദേഹം ഇന്ദ്രന്‍സിനോട് ചോദിച്ചു. അതിന് ഉത്തരം പറഞ്ഞാൽ രണ്ടാമത്തേത് എങ്ങനെ കിട്ടിയെന്ന് ഞാൻ പറയാം… ഇന്ദ്രന്‍സിന് സര്‍ക്കാരിലൊക്കെ ഭയങ്കര സ്വാധീനമാണെന്നും ബൈജു ചിരിച്ചുകൊണ്ട് പറഞ്ഞു.

അതുപോലെ മന്ത്രി വാസവൻ അനുകൂലിച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു. മന്ത്രി കുറ്റപ്പെടുത്തിയതായി തനിയ്ക്ക് തോന്നിയില്ല. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. എല്ലാതെ മനപൂര്‍വം ഒരാളെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വാക്കുകളിൽ നിങ്ങൾക്ക് ഏതെങ്കിലും പരാതി ഉണ്ടോ എന്ന് ബൈജു ഇന്ദ്രൻസിനോട് ചോദിക്കുന്നുണ്ട്, ഇന്ദ്രൻസ് ഇല്ലെന്ന് മറുപടി പറയുകയും ചെയ്തു. പിന്നെ ആർക്കാണ് ഇവിടെ വിഷമമെന്നും അതൊക്കെ അതിന്റെതായ ഒരു സ്പിരിരിട്ടിൽ എടുക്കണം എന്നും ബൈജു പറയുന്നു.
അതുപോലെ തന്റെ ഇഷ്ട നടൻ ടോവിനോ ആണെന്നും ബൈജു പറയുന്നു. യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണ്. തലക്കനം ഉള്ളവരും ഉണ്ട്. അതൊക്കെ താനേ വന്ന് പോവുന്നതാണ്. കുറച്ച് കഴിയുമ്പോൾ മാറിക്കോളും. മിന്നൽ മുരളിയിൽ ലഭിച്ചത് നല്ല വേഷം ആയിരുന്നു. നല്ല റീച്ച് കിട്ടിയ പടം ആണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. ഒടിടിയിൽ ഇത്രയും വലിയ റീച്ച് കിട്ടിയ പടം ഉണ്ടോയെന്ന് എനിക്കറിയില്ല. സിനിമയിൽ നല്ല അനുഭവം ആയിരുന്നു. പ്രൊഡ്യൂസർ കാശെല്ലാം കറക്ട് ആയി തന്നു എന്നും ബൈജു പറയുന്നു.
Leave a Reply