
പൃഥ്വിരാജ് ഇപ്പോൾ ആ പഴയ ആളൊന്നുമല്ല ! ഒരുപാട് മാറി ! പക്ഷെ ജയസൂര്യ പെട്ടെന്ന് എന്റെ കാലിൽ വീഴുക ആയിരുന്നു ! ബൈജു പറയുന്നു !
ബാല താരമായി സിനിമയിൽ എത്തിയ ആളാണ് ബൈജു. ബൈജു സന്തോഷ് കുമാർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനായി മാറിയ ബൈജു ഇന്നും സിനിമ ലോകത്ത് നിറ സാന്നിധ്യമാണ്. ഇടക്ക് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത ബൈജു 2014-ൽ പുത്തൻപണം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി. 2018-ലെ എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ ബൈജു അവതരിപ്പിച്ച കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. ഇതിനോടകം 160 ഓളം ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം ഇപ്പോൾ മിക്ക സിനിമകളിലും വിവിധ കഥാപാത്രങ്ങൾ കൊണ്ട്പ്രേക്ഷകരെ കൈലെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ അദ്ദേഹം ജയസൂര്യയെ കുറിച്ചും പ്രിത്വിരാജിനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആട് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം തുറന്നു പറയുകയാണ് അദ്ദേഹം, ആ വാക്കുകൾ ഇങ്ങനെ, ‘ജയസൂര്യയും ഞാനും ഒരുമിച്ചുള്ള ഒരു ഷോട്ട് എടുക്കാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ജയസൂര്യ എന്റെ കാലുകളിലേക്ക് വീണു. ഞാന്‍ പേടിച്ചുപോയി. ഇവന് എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചു. പിന്നെയാണ് മനസ്സിലായത് അനുഗ്രഹം വാങ്ങിക്കാന്‍ കാലില്‍ വീണതാണെന്ന്. ചേട്ടന്റെ കൂടെ ഞാന്‍ ആദ്യമായാണ് അഭിനയിക്കുന്നത് അനുഗ്രഹിക്കണമെന്ന് ജയസൂര്യ പറഞ്ഞു. അനുഗ്രഹം വാങ്ങണമെങ്കില്‍ റൂമില്‍ വന്ന് വാങ്ങിക്കൂടായിരുന്നോ ഇങ്ങനെ കാലില്‍ വീഴണോ എന്ന് ഞാന്‍ ചോദിച്ചു എന്നും ബൈജു പറയുന്നു.

അതുപോലെ ലൂസിഫർ അഭിനയിച്ചപ്പോഴും ചില അനുഭവങ്ങൾ ഉണ്ടെന്നും ബൈജു പറയുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് പറയുക ആണെങ്കിൽ, ‘ഒരു സംഭവവും നമുക്ക് നമ്മുടെ കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. പറയുന്നത് എന്താണോ അത് ചെയ്യുക. അതികം ചെയ്താൽ ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല, എന്നും ബൈജുപറയുന്നു.
Leave a Reply