
എന്റെ കൂടെ ഏതോ പെണ്ണ് ഉണ്ടായിരുന്നു എന്നൊക്കെയാണ് വാർത്തകൾ വന്നത്, എന്റെ മകളുടെ അതെ പ്രായമുള്ള കസിന്റെ കുട്ടിയാണ് ഉണ്ടായിരുന്നത് ! കാര്യങ്ങൾ വിശദീകരിച്ച് ബൈജു !
മലയാളികൾക്ക് വളരെ പരിചിതനായ നടനാണ് ബൈജു സന്തോഷ്. ബാലതാരമായി സിനിമയിൽ എത്തിയ അദ്ദേഹം ഇന്നും സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്. രണ്ടു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽ പെട്ട ഒരു വാർത്ത ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം ഭാഗത്തുവച്ചാണ് അപകടം സംഭവിച്ചത്. അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ പോലീസ് കേസും ഉണ്ടായിരുന്നു.
അതുപോലെ തന്നെ ഹരിയാന രെജിസ്ട്രേഷനിൽ ഉള്ള ബൈജുവിന്റെ ഔഡി കാർ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു, എന്നുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ സംഭവദിവസം നടന്ന കാര്യങ്ങൾ വിശദമാക്കുകയാണ് ബൈജു. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, ഞാൻ കവടിയാർ ഭാഗത്തുനിന്നും വെള്ളയമ്പലം, ഭാഗത്തേക്ക് വരിക ആയിരുന്നു. ഒരു 65 കിലോമീറ്റർ സ്പീഡ് ഉണ്ടാകാം.
ആ ഭാഗത്തുനിന്നും മ്യൂസിയം ഭാഗത്തേക്ക് പോകാൻ ആയിരുന്നു എന്റെ പ്ലാൻ. പക്ഷെ വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പെട്ടെന്ന് പഞ്ചറായി. അങ്ങനെ എന്റെ കൈയ്യിൽ നിന്നും വണ്ടിയുടെ കൺട്രോൾ പോയി. വണ്ടി പെട്ടെന്ന് തിരിക്കാൻ നോക്കിയെങ്കിലും തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകരന്റെ ദേഹത്ത് ത,ട്ടി,യത്. അപ്പോൾ തന്നെ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ആ സ്‌കൂട്ടർ യാത്രക്കാരനോട് വിവരങ്ങൾ എല്ലാം തിരക്കി ആശുപത്രിയിൽ പോകണമോ എന്നൊക്കെയും തിരക്കി. പുള്ളിക്ക് യാതൊരു പരിക്കുകളും ഇല്ലെന്നും ന്നും അറിയാൻ കഴിഞ്ഞതാണ്.

അയാൾക്ക് പരാതി ഇല്ലെന്ന് പോ,ലീ,സ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പോ,ലീ,സു,കാ,ർ എന്നെ വ്യക്തിപരമായി സഹായിച്ചിട്ടൊന്നുമില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് അവർ കേ,സും എടുത്തു. ഞാൻ അടിച്ചു പൂസായിരുന്നു, മ,ദ്യ,പി, ച്ചു മദോന്മത്തൻ ആയിരുന്നു എന്നൊക്കെയുള്ള വാർത്തകൾ കണ്ടിരുന്നു. ഇങ്ങനെ ഒക്കെയുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അല്ലെ ആളുകൾ വായിക്കൂ. അതുകൊണ്ടാണ് പൊടിപ്പും തൊങ്ങലും വച്ചുള്ള പ്രചാരണം നടന്നത്. പിന്നെ ഒരു പ്രത്യേക ചാനലിനോട് ചൂട് ആയതല്ല.
ഇരുട്ട് ആയതുകൊണ്ട് ഏതു ചാനൽ ആണ് അവിടെ നിന്നത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. വഴിയിലൂടെ പോയ ആരോ വീഡിയോ എടുത്തു എന്നാണ് ഞാൻ കരുതിയത്. പൊതുസമൂഹത്തില് നിയമങ്ങൾ ഒരു പൗരൻ എന്ന നിലയിൽ പാലിക്കാൻ ഞാനും ബാധ്യസ്ഥൻ ആണ്. എനിക്ക് കൊമ്പൊന്നും ഇല്ല. അങ്ങനെ ചിന്തിക്കുന്ന ആളൊന്നും അല്ല ഞാൻ. അതുകൂടാതെ എന്റെ കൂടെ ഏതോ പെണ്ണ് ഉണ്ടായിരുന്നു എന്നൊക്കെയാണ് വാർത്തകൾ വന്നത്.
എന്നാൽ അത്, എന്റെ മകളുടെ അതെ പ്രായം ഉള്ള എന്റെ കസിന്റെ മകൾ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. ഞങ്ങളുടെ ഒപ്പം യുകെയിൽ നിന്നും വന്ന ഒരു സുഹൃത്തും ഉണ്ടായിരുന്നു. എന്നെ സ്നേഹിക്കുന്നവർ ഈ സത്യാവസ്ഥ മനസിലാക്കും എന്ന് വിചാരിക്കുന്നു- ബൈജു പറയുന്നു.
Leave a Reply