
മറ്റു പലരേക്കാളും എത്രയോ ഭേദമാണ് ടോവിനോ ! യാതൊരു തലക്കനവുമില്ലാത്ത നടൻ ! പൃഥ്വിരാജ് ആ പഴയ ആളൊന്നും അല്ല !
ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് നടൻ ബൈജു. മലയാളികള്തന് ഒരുപാട് ഇഷ്ടപെടുന്ന നടൻ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായി വരികയാണ്. പല കാര്യങ്ങളും ഒരു മറയുമില്ലാതെ തുറന്ന് സംസാരിക്കുന്ന ആളാണ് ബൈജു, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പല വാക്കുകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ ടോവിനോ ആണെന്നാണ് അദ്ദേഹം പറയുന്നത്. യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണ്. തലക്കനം ഉള്ളവരും ഉണ്ട്. അതൊക്കെ താനേ വന്ന് പോവുന്നതാണ്. കുറച്ച് കഴിയുമ്പോൾ മാറിക്കോളും. മിന്നൽ മുരളിയിൽ ലഭിച്ചത് നല്ല വേഷം ആയിരുന്നു. നല്ല റീച്ച് കിട്ടിയ പടം ആണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. ഒടിടിയിൽ ഇത്രയും വലിയ റീച്ച് കിട്ടിയ പടം ഉണ്ടോയെന്ന് എനിക്കറിയില്ല. സിനിമയിൽ നല്ല അനുഭവം ആയിരുന്നു. പ്രൊഡ്യൂസർ കാശെല്ലാം കറക്ട് ആയി തന്നു.

അതുപോലെ അദ്ദേഹം ജയസൂര്യ പൃഥ്വിരാജ് എന്നിവരെ കുറിച്ചും പറഞ്ഞിരുന്നു, ആട് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം.. ഞാനും ജയസൂര്യയും ഒരുമിച്ചുള്ള ഒരു രംഗം എടുക്കാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴതാ പെട്ടെന്ന് ജയസൂര്യ എന്റെ കാലുകളിലേക്ക് വീണു. ഞാന്‍ പേടിച്ചുപോയി. ഇവന് എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചു. പിന്നെയാണ് മനസ്സിലായത് അനുഗ്രഹം വാങ്ങിക്കാന്‍ കാലില്‍ വീണതാണെന്ന്. ചേട്ടന്റെ കൂടെ ഞാന്‍ ആദ്യമായാണ് അഭിനയിക്കുന്നത് അനുഗ്രഹിക്കണമെന്ന് ജയസൂര്യ പറഞ്ഞു. അനുഗ്രഹം വാങ്ങണമെങ്കില്‍ റൂമില്‍ വന്ന് വാങ്ങിക്കൂടായിരുന്നോ ഇങ്ങനെ കാലില്‍ വീഴണോ എന്ന് ഞാന്‍ ചോദിച്ചു എന്നും ബൈജു പറയുന്നു.
അതുപോലെ രാജു, അവനൊപ്പം ഞാൻ ലൂസിഫറിൽ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് പറയുക ആണെങ്കിൽ, ‘ഒരു സംഭവവും നമുക്ക് നമ്മുടെ കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. പറയുന്നത് എന്താണോ അത് ചെയ്യുക. അതികം ചെയ്താൽ ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല, എന്നും ബൈജുപറയുന്നു. അതുപോലെ ഇഷ്ട നടി മഞ്ജു വാര്യർ ആണെന്നും.. ഇത്രയും നല്ല മനസുള്ള ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല എന്നും വീട്ടിലെ ഒരംഗത്തെ പോലെയാണ് എന്നും ബൈജു പറയുന്നു.
Leave a Reply