‘സരിഗമപ’ വിധികർത്താക്കൾക്ക് എതിരെ രൂക്ഷ വിമർശനവുമായി എംജി ശ്രീകുമാർ !

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതനായ ആളാണ് കോമഡി താരവും കൂടാതെ അവതാരകനുമായ ബൈജു ജോസ്, താരം പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും കൂടാതെ ചാനൽ, സ്റ്റേഷ് ഷോ അവതാരകനുമാണ്. ഏഷ്യാനെറ്റിലെ ‘കോമഡി കസിൻസ്’ എന്ന കോമഡി പ്രോഗ്രാമിലൂടെയാണ് ബൈജു ശ്രദ്ധേയനായി മാറിയത്. തുടർന്ന് സൂര്യ ടി വിയിലെ രസികരാജ നമ്പർ 1 എന്ന കോമഡി ഷോയിലെ ജഡ്ജായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പ്രോഗ്രാം ചെയ്യുന്നതോടൊപ്പം നിരവധി മിമിക്രി പ്രോഗ്രാമുകളിലും സ്റ്റേഷ് ഷോകളിലും സജ്ജീവമായി തുടരുന്നു. മലയാള സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.2014 ജോഷി സംവിധാനം ചെയ്ത സലാം കാശ്മീർ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടി ഇപ്പോൾ വളരെയധികം ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു സിലിബ്രറ്റി ചാറ്റ് ഷോ കൂടാതെ ചെറിയ ചോദ്യങ്ങളുമൊക്കെയായി വളരെ രസകരമായ പരിപാടി ഇതിനോടകം വളരെ ഹിറ്റായി മാറിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം അതിൽ അതിഥിയായി എത്തിയത് ബൈജു ജോസും കുടുംബവും ആയിരുന്നു. അതിൽ ബൈജുവിന്റെ മകനും മകളും എത്തിയിരുന്നു, മക്കളുടെ വിശേഷം തിരക്കിയപ്പോൾ മകൾ തൃപ്പൂണിതുറ ആർ എൽ വി മ്യൂസിക് കോളജിൽ പഠിക്കുന്നു എന്നറിയുകയും, മകൻ പാടും എന്നറിഞ്ഞ എംജി ശ്രീകുമാർ ഒരു പാട്ട് പാടാൻ ആവിശ്യപെടുകയായിരുന്നു.

ഒരു തമിഴ് ഹിറ്റ് ഗാനമാണ് ബൈജുവിന്റെ മകൻ ആലപിച്ചത്, തുടക്കം മുതൽ എംജി ശ്രീകുമാറിനെ ഞെട്ടിച്ചുകൊണ്ട് പാടി തുടങ്ങിയ താരം, വളരെ മനോഹരമായി ആ ഗാനം പാടുകയായിരുന്നു. വളരെ നന്നായി ആ ഗാനം ആസ്വദിച്ച ശേഷം ആ ചെറുപ്പക്കാരന് മുന്നിൽ സാക്ഷാൽ എംജി ശ്രീകുമാർ എഴുനേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. പറയാൻ വാക്കുകളില്ല അത്ര ഗംഭീരമായിട്ടാണ് ആ ഗാനം പയ്യൻ പാടിയിരുന്നത്, ശേഷം എംജി പറഞ്ഞു ഇത് കോവിഡ് സമയം ആയതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ കെട്ടിപിടിച്ച് ഒരു ഉമ്മ തരുമായിരുന്നു എന്നാണ്.

റിയാലിറ്റി ഷോകളിൽ ഒന്നും പങ്കെടുക്കാറില്ലേ എന്ന് ചോദിച്ചപ്പോൾ, ഞാൻ സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നു എന്നും പക്ഷെ കിട്ടിയില്ല എന്നുമാണ് അയാൾ പറഞ്ഞത്, അപ്പോൾ എംജി വളരെ ദേഷ്യ ഭാവത്തിലാണ് ചോദിച്ചത് അവിടെ ആരായിരുന്നു ജഡ്ജ് ചെയ്യാൻ ഇരുന്നത് എന്ന് അപ്പോൾ പറഞ്ഞു തനിക്ക് അവരുടെ പേര് അറിയില്ല എന്ന്, ആരായാലും അവരെ തല്ലി കൊല്ലണം അല്ലാതെ എനിക്കൊന്നും പറയാനില്ല, ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇൻ ആക്കിയില്ല, എന്ന രീതിയിൽ വളരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം അവരെ വിമർശിച്ചു. കൂടാതെ താൻ ഇനി ചെയുന്ന സിനിമയിൽ തീർച്ചയായും ബൈജുവിന്റെ മകന്  ഒരു ഗാനം നൽകുമെന്നും എംജി അപ്പോൾ തുറന്ന് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *