എന്റെ അവസാന നിമിഷമെന്ന് ഞാൻ കരുതിയ സമയത്ത് എന്റെ മകൾ എന്റെ അരികിൽ വന്ന് എന്നോട് പറഞ്ഞ ആ വാക്കാണ് എന്നെ തിരിച്ചുകൊണ്ടുവന്നത് ! ബാല പറയുന്നു !
മലയാളികൾ ഏറെ സ്നേഹിക്കുന്ന നടനാണ് ബാല. അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇപ്പോൾ പഴയ ആരോഗ്യം വീണ്ടെടുത്ത സന്തോഷത്തിലാണ് അദ്ദേഹം, ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷം ആദ്യമായി അദ്ദേഹം ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹം പറയുന്നത് ഇങ്ങനെ, ഈ ലോകത്ത് പല ഭാഗത്ത് നിന്നുള്ളവർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏകദേശം കഴിഞ്ഞതുപോലെയായിരുന്നു. അങ്ങനൊരു ചിന്തയും വന്നിരുന്നു. ആ സ്റ്റേജിൽ നിന്നാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. ദൈവം തിരിച്ച് കൊണ്ടുവന്നുവെന്ന് വേണം പറയാൻ. അഭിനയത്തിലേക്കും തിരിച്ച് വരാൻ പോവുകയാണ്. രണ്ട്, മൂന്ന് പടം സൈൻ ചെയ്തു. നാൽപ്പത് ദിവസം കൊണ്ട് ഞാൻ റിക്കവറായി.
സാധാരണയായി ഇത്തരം സർജറികൾ ചെയ്തവർ വളരെ വൈകിയാണ് റിക്കവർ ആവാറു, പക്ഷെ എന്റെ കാര്യത്തിൽ അത് വേഗം നടന്നു, ആശുപത്രിയിൽ കഴിയുന്ന സമയത്ത് നിരവധി തെറ്റായ വാർത്തകൾ എന്നെ കുറിച്ച് വന്നിരുന്നു. അതിൽ ചിലത് ഞാൻ കണ്ടിരുന്നു. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യാറില്ല. പക്ഷെ ആശുപത്രിയിൽ നിന്നും വന്നശേഷം നിരവധി കമന്റുകൾ വന്നിരുന്നു, അതിൽ പ്രധാനം, ഇനി ഡ്ര,ഗ്സ് യൂസ് ചെയ്യരുതെന്ന് നിർദേശിച്ചുള്ള മെസേജുകൾ കണ്ടിരുന്നു. ഞാൻ ഇന്ന് വരെ അതൊന്നും ഉപയോഗിച്ചിട്ടില്ല, അസുഖം വന്നതിന്റെ കാരണം വേറെയാണ് അത് പറയാൻ പറ്റില്ല. അസുഖത്തെ കുറിച്ച് വിവരിക്കാൻ ചെയ്യാൻ തുടങ്ങിയാൽ പലരുടേയും പേരുകൾ പറയേണ്ടി വരും. അത് വിവാദങ്ങൾക്ക് കാരണമാകും.
എന്റെ മോശം സമയത്താണ് യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് തിരിച്ചറിഞ്ഞത്, ഞാനും ഉണ്ണിയും വഴക്കിട്ടിരുന്നു, അവൻ ആശുപത്രിയിൽ എന്നെ കാണാൻ ഓടി വന്നു. ലാലേട്ടൻ നിരന്തരം വിളിച്ച് അവസ്ഥ അന്വേഷിക്കുമായിരുന്നു. അമ്മ സംഘടന സഹായിക്കണോയെന്ന് ചോദിച്ചിരുന്നു. പക്ഷെ സഹായം വാങ്ങിയില്ല. പാപ്പുവിനെ കണ്ടതും അവൾ പറഞ്ഞ വാക്കുകളും ഓർമയുണ്ട്. പാപ്പു കാണാൻ വന്ന സമയത്ത് ഇതിന്റെ അവസാന നിമിഷങ്ങളാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. ഈ ലോകത്ത് ഞാൻ എന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു. അതായത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡെന്ന് പാപ്പു പറഞ്ഞത് ഇനിയുള്ള കാലം എപ്പോഴും ഓർക്കും.
Leave a Reply