
കൂടെ നിന്ന് ചതിക്കുക ആയിരുന്നു, സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്തതിന്റെ പേരില്‍ പിരിഞ്ഞു ! ബാല തുറന്ന് പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് ബാല. അന്യ ഭാഷാ നടൻ ആണെങ്കിലും മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് ബാല. നായകനായും വില്ലനായും നിരവധി സിനിമകളിൽ തിളങ്ങിയ ബാല സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം എന്നും ഒരു ചർച്ചാ വിഷയമാണ്. അടുത്തിടെ ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ നേരിട്ട അദ്ദേഹം കരൾ മാറ്റിവെക്കൽ ശത്രക്രിയ നടത്തണം എന്ന അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്.
ഈ അവസ്ഥയിൽ അദ്ദേഹം എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബാലയെ പറ്റിയും അടുത്തിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ എംജി ശ്രീകുമാര്‍ ചോദിച്ചിരുന്നു. ആരെ വിശ്വസിക്കണമെന്ന് അറിയാത്തത് കൊണ്ടാണ് താന്‍ കേരളം ഉപേക്ഷിച്ച് പോകാന്‍ നോക്കിയതെന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടിയായി ബാല പറയുന്നത്.
അതുപോലെ ബാല ടാറ്റൂ അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും, എന്നാൽ നമ്മുടെ പങ്കാളിക്ക് അതിനോട് എതിർപ്പ് ഒന്നും ഇല്ലങ്കിൽ ടാറ്റു അടിക്കുന്നതിൽ തെറ്റ് ഇല്ലന്നും അങ്ങനെ അല്ലങ്കിൽ അതിന് നിൽക്കരുത് എന്നും അദ്ദേഹം പറയുന്നു. അങ്ങനെ പറയാൻ കാരണം തന്റെ ഒരു എന്റെ ഒരു അസിസ്റ്റന്റ് ടാറ്റു അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പേയെങ്കിലും അവര്‍ തമ്മില്‍ വേര്‍പിരിയേണ്ടി വന്നു. ആ ടാറ്റു എന്തായിരുന്നു എന്നതല്ല, ആ ടാറ്റു അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്നമായത്. മാറിടങ്ങളിലാണ് ആ ടാറ്റു ചെയ്തത്. അതോടെ അവരുടെ ബന്ധത്തിൽ ഒരു തീരുമാനമായി എന്നും ബാല പറയുന്നു.

നമ്മൾ എന്ത് ചെയ്താലും ദൈവം ചോദിക്കും അത് നല്ലതാണെകിലും ചീത്ത ആണെങ്കിലും. നമ്മുടെ മനസ് ശുദ്ധമാണെങ്കില്‍ ദൈവം വന്ന് കാത്തോളും. അതുപോലെ നല്ലയാളുകളുടെ മനസ് വേദനിപ്പിച്ചാലും ദൈവം കൊടുക്കുമെന്നും അദ്ദേഹം പറയുന്നു. എന്റെ ഒപ്പം നിന്നവർ എന്നെ ഛേദിച്ചിട്ടേ ഉള്ളു. കേരളം ഉപേക്ഷിച്ച് ഞാൻ ചെന്നൈയിലേക്ക് പോകാൻ കാരണമായതും അതാണ്. എട്ട് മാസത്തോളം കൂടെ നിന്ന് അയാളുടെ ആവശ്യങ്ങളൊക്കെ എന്നെ കൊണ്ട് നടത്തിച്ചതിന് ശേഷമാണ് അദ്ദേഹം എന്നെ ചതിക്കുകയാണെന്ന് അറിഞ്ഞത്. നമുക്ക് ചതിക്കണമെങ്കില്‍ മുന്നിലൂടെയാവാം. പിന്നീലൂടെ ചെയ്യരുത്. അത് വിശ്വാസ വഞ്ചനയാണ്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്ന് എനിക്ക് കണ്‍ഫ്യൂഷനായി പോയി. അതുകൊണ്ടാണ് ഞാന്‍ പോകാമെന്ന് വിചാരിച്ചത് എന്നും അദ്ദേഹം പറയുന്നു.
ഇത്രയും പറ്റിക്കപെടാൻ നിങ്ങൾ ഒരു മണ്ടൻ ആയിരുന്നോ എന്ന എംജിയുടെ ചോദ്യത്തിന് അതിനുള്ള ഉത്തരം ഞാൻ ഈ പരിപാടി കഴിഞ്ഞതിന് ശേഷം പറയാം, ആളെ പറയുമ്പോൾ അത് ഒരുപക്ഷെ നിങ്ങളുടെയും സുഹൃത്ത് ആണെന്ന് പറഞ്ഞേക്കും എന്നും ബാല പറയുന്നു.
Leave a Reply