
കോകില ഗര്‍ഭിണിയാണ്? ഞങ്ങള്‍ക്ക് ഉടനെ കുഞ്ഞുണ്ടാവും.. അവള്‍ക്ക് 24 വയസും എനിക്ക് 42 വയസുമാണ് !
മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ അന്യ ഭാഷാ നായകന്മാരിൽ മുൻ നിരയിലുള്ള ആളാണ് നടൻ ബാല. എന്നാൽ വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹം എപ്പോഴും ഒരു ചർച്ചാ വിഷയം തന്നെയാണ്, വീണ്ടും വിവാഹിതനായ ബാല ഇത്തവണ തന്റെ മുറപ്പെണ്ണ് കോകിലയെയാണ് വിവാഹം കഴിച്ചത്. തനിക്ക് കുടുംബം വേണമെന്നും കുട്ടികൾ വേണമെന്നും ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. കൂടാതെ കോകിലയുമായുള്ള വിവാഹ ശേഷവും അദ്ദേഹം കുട്ടികളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിനിടെ കോകില ഗര്‍ഭിണിയാണോ എന്ന സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും അല്ലാതെയും വയറു മറച്ചുപിടിച്ച് നടക്കുന്നത് കണ്ടതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വന്നത്.
ഇപ്പോഴിതാ ഈ നടക്കുന്ന വാർത്തകളിൽ സത്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാല. ഈ പ്രചാരണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാല ഇപ്പോള്‍. തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ജനിക്കും എന്നാണ് ബാല പറയുന്നത്. മാത്രമല്ല കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യില്‍ ഉണ്ട്.

എന്റെ ഭാര്യക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല, അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവും. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കും. ഞാന്‍ എന്നും രാജാവായിരിക്കും. ഞാന്‍ രാജാവായാല്‍ ഇവള്‍ എന്റെ റാണിയാണ്. ഇതില്‍ മറ്റാര്‍ക്കെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ് എന്നാണ് ബാല പറയുന്നത്. അതേസമയം, ഭാര്യയുടെ പ്രായം എത്രയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഞാന്‍ പോലും ഇതുവരെ ചോദിച്ചിട്ടില്ല എന്നാണ് ബാല പറഞ്ഞത്. എനിക്കിപ്പോള്‍ 42 വയസ് ആയി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍.
എന്റെ കോകിലേക്ക് വെറും 24 വായസാണ് പ്രായം. കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. ദൈവമുണ്ട്, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കളിയാക്കാം. ഞാന്‍ ഇവിടെ നിന്നും പോവുകയാണ് അതിന് മുമ്പ് നിങ്ങളോട് കാര്യങ്ങളെല്ലാം നിയമപരമായി സംസാരിക്കാമെന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് എന്നാണ് ബാല പറയുന്നത്. അതേസമയം നടനെ പരിഹസിച്ചുകൊണ്ടാണ് കമന്റുകൾ അധികവും വരുന്നത്. ബാല വിവാഹം നിർത്തലാക്കണം എന്ന കമന്റാണ് കൂടുതലും.
Leave a Reply