ബാലയും മോന്‍സനും തമ്മില്‍ വളരെ അടുത്ത ബന്ധം ! അമൃതയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലിൽ കുടുങ്ങി ബാല !! വീഡിയോ വൈറൽ !
ബാല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാല വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്, പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സണ്‍ മാവുങ്കൽ എന്ന ആളെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഉന്നതരുമായുള്ള ബന്ധമാണ് അയാൾ ഈ തട്ടിപ്പിന് മറയാക്കിയത്. മോണ്‍സണ്‍ മാവുങ്കലുമായി നടൻ ബാലാക്ക് അടുത്ത ബന്ധമുണ്ടായിരുന്നു തുടക്കം മുതൽ പുറത്തുവരുന്ന വാർത്ത, ബാലയാണ് പല സിനിമ താരങ്ങളെയും മോൺസണെ പരിചയപ്പെടുത്തിയത് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. മോണ്‍സണിന്റെ ഡ്രൈവറും ബാലയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവത്തില്‍ നടന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ബാലയും മോൺസനും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ തങ്ങൾ തമ്മിൽ യാതൊരു പണമിടപാടുകളും ഇല്ല, എന്നും ബാല പറയുന്നു. എന്നാൽ ഇവർ തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വാനിരിക്കുകയാണ് അമൃതയുടെ മുൻ അഭിഭാഷകൻ പ്രേം രാജ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 2019 ന്റെ തുടക്കത്തില്‍ ഞാന്‍ അമൃതയുടെ അഭിഭാഷകന്‍ ആയിരുന്നു. ആ സമയത്ത് ബാലയും അമൃതയും തമ്മില്‍ വിവാഹമോചനം ഉള്‍പ്പെടെ നാലഞ്ച് കേസുകള്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള സമയത്ത് അമൃതയുടെ കേസ് എന്റെ കൈയ്യില്‍ ആണെന്ന് അറിഞ്ഞിട്ട് എന്റെ ഒരു സുഹൃത്ത് ഈ ബാലയും മോണ്‍സനും തമ്മില്‍ വലിയ ബന്ധമാണെന്നും ഈ മോണ്‍സണ്‍ പറഞ്ഞാല്‍ ബാല എന്തും കേള്‍ക്കുമെന്നും പറഞ്ഞു. അങ്ങനെ ഒത്തുതീര്‍പ്പിനായി സംസാരിക്കാമെന്നേറ്റു.
പിന്നീട് മോൺസന്റെ വീട്ടിൽ വെച്ച് അത്തരത്തിൽ ഒരു ഒത്ത് തീർപ്പ് ചർച്ച നടന്നിരുന്നു എന്നും പ്രേം പറയുന്നു. ആ ചർച്ചക്കിടെ ഇവർ കോടികളുടെ വിലയുള്ള വാച്ചിനെക്കുറിച്ചൊക്കെ സംസാരിച്ചത് കേട്ടിരുന്നു എന്നും, പിന്നീട് ആ വാച്ച് ധരിച്ചാണ് ബാല കോടതിയിൽ എത്തിയിരുന്നത് എന്നും പ്രേം പറയുന്നു.. അതുകൂടാതെ കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ബാല നടത്തിയ ഒരു ചാനൽ ചർച്ചയിൽ ബാല നല്‍കിയ പരസ്പര വിരുദ്ധമായ മറുപടിയെ വിമർശിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ബാലയുടെ കിളി പോയോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ‘ചക്കാന്നു പറയുമ്പോൾ മാങ്ങാന്നു കേട്ടിട്ട് തേങ്ങാന്നു എഴുതുന്നവന്‍’ എന്നാണു ചിലർ കമന്റിൽ പറയുന്നത്.
ശരിക്കും ബാലാക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ. കിളി പോയതുപോലെ തോന്നുന്നു എന്നുമാണ് കൂടുതൽ പേരും പറയുന്നത്. മോൺസണെ കുറിച്ച് അവതാരകൻ ചോദിക്കുമ്പോൾ ബാലയുടെ മറുപടി 240 കോടിയില്‍ പുറത്തിറങ്ങുന്ന രജനികാന്ത് ചിത്രവും അണ്ണാത്തെ ആണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ബാലയുടെ മറുപടി, കൂടാതെ ചർച്ച നടക്കുമ്പോൾ ഒരു ആവശ്യമില്ലാതെ ഭാര്യ എലിസബത്തിനെ ക്യാമറയ്ക്ക് മുമ്ബിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇപ്പഴാണ് കല്യാണം കഴിഞ്ഞത്. വാ… എലിസബത്ത് ഇവിടെ വാ… കം ഹിയര്‍. കല്യാണം കഴിഞ്ഞത് സെപ്തംബര്‍ 5 ന്. ഇത് നോക്കൂ. എന്റെ ഭാര്യ ഇവിടെയുണ്ട്. വാ.. താഴെ വാ ഫ്രയിമില്‍ കാണണ്ടേ. എന്റെ ഭാര്യ ഇവിടെ ഉണ്ട്. ഇതെല്ലാം കേള്‍ക്കേണ്ടത് ഞങ്ങളുടെ വിധി ആണ്. എന്നൊക്കെയും ബാല പറയുന്നുണ്ട്…
Leave a Reply