വിവാഹ ശേഷം എലിസബത്തിനായി ബാല കാത്തുവെച്ച സർപ്രൈസ് കണ്ടോ !! കയ്യടിച്ച് ആരാധകർ ! മകളെ കുറിച്ചും ബാല പറയുന്നു !
ഇപ്പോൾ ഏവരുടെയും ചർച്ച വിഷയം ബാലയും അദ്ദേഹത്തിന്റെ രണ്ടാം വിവാഹവുമാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, എന്നാണ് ഇപ്പോൾ ബാല പറയുന്നത്. എലിസബത്ത് ബാലയുടെ ഒരു വലിയ ആരാധികയാണ്. എലിസബത്താണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്, അപ്പോൾ താൻ ആദ്യം ദേഷ്യപ്പെട്ടു, എന്നെ കുറിച്ച് അറിഞ്ഞിട്ടാണോ ഈ മണ്ടത്തരം പറയുന്നത്. പിന്നീടാണ് എലിസബത്തിന്റെ പ്രൊഫഷനെ കുറിച്ചൊക്കെ ചോദിക്കുന്നത്. ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ തന്നെ പോലെ ഒരാളെ ഭര്‍ത്താവായി വേണോ എന്നായിരുന്നു ചോദ്യം. ആദ്യം കുറച്ച് ഉപദേശമൊക്കെ കൊടുത്ത് വിടുകയായിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷം അതൊക്കെ മാറി. വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് ബാല പറയുന്നത്.
എന്നാൽ ആദ്യം എലിസബത്തിന്റെ വീട്ടിൽ ഈ ബന്ധത്തെ കുറിച്ച് നല്ല എതിര്‍പ്പായിരുന്നുവെന്നും, തനറെ അച്ഛൻ റിട്ടയേര്‍ഡ് പ്രൊഫെസ്സർ ആയിരുന്നു എന്നും ഇപ്പോള്‍ കൃഷി ചെയ്യുകയാണെന്നും എലിസബത്ത് പറയുന്നു. ഇതൊന്നും ശരിയാവില്ല, അത് സെലിബ്രിറ്റിയാണ്, നമ്മള്‍ കണ്ട കുടുംബജീവിതമായിരിക്കില്ല അവിടെ. ബുദ്ധിമുട്ടായിരിക്കുമെന്നും ഇതുവരെ കണ്ട് ശീലിച്ച ജീവിതമാകില്ല എന്നൊക്കെ അച്ഛൻ തന്നോട് പറഞ്ഞിരുന്നു എന്നും എലിസബത്ത് പറയുന്നു. എലിസബത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ വലിയ ഒരു റിലീഫ് ആണെന്നും, വളരെ നല്ലൊരു അച്ചനും അമ്മയും ആണെന്നും ബാല പറയുന്നു. പച്ചയായ ജീവിതമാണ് അവിടെ കാണാൻ സാധിക്കുന്നത് എന്നും ബാല പറയുന്നു.
പിന്നെ ഞങ്ങൾ രണ്ടുപേരും രണ്ട് വ്യത്യസ്ഥ മതവിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടു തന്നെ പലർക്കും പല ചോദ്യങ്ങളും, സംശയങ്ങളും കാണും, പക്ഷെ ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല. ബൈബിളില്‍ യേശുക്രിസ്തു പറയുന്നത് എല്ലാവരെയും സ്നേഹിക്കാനാണ്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ബാല പറയുന്നു, അതുകൊണ്ട് ഒരിക്കലും ഭാര്യയെ കൊണ്ട് മതം മാറ്റിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അനാവശ്യമാണെനും ബാല പറയുന്നു.
പല ഞാൻ നേരിടുന്ന പ്രധാന ചോദ്യമാണ്, ‘നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ്, ന്‍ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നില്‍ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. നമുക്കും ഹൃദയം എന്നൊരു സ്‌ഥാനം ഉണ്ടെന്ന് എലാവരും മനസിലാക്കണം എന്നും ബാല പറയുന്നു, എന്നാൽ ഇപ്പോൾ വിവാഹ ശേഷം തനറെ പ്രിയതമക്ക് ബാല നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓറഞ്ച് നിറമുള്ള ഓഡിയാണ് എലിസബത്തിന് നടൻ ബാല സമ്മാനമായി നല്‍കിയത്. ബാല കാറിന്റെ താക്കോല്‍ എലിസബത്തിന് നല്‍കുന്നതും ഇരുവരും കാറില്‍ കയറുന്ന വീഡിയോയുമൊക്കെ ഇതിനോടകം ആരധകർക്കിടയിൽ വൈറലായി മാറിയിരിക്കുകയാണ്.
അടുത്തബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇവർ വിവാഹിതരായത്, പരസ്പരം മാല ചാർത്തി, എലിസബത്തിന്റെ നെറുകയിൽ സിന്ദൂരം ചാർത്തുകയായിരുന്നു. നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Leave a Reply