
നാലാം വിവാഹം ഗംഭീരമാക്കി ബാല ! ’16 വർഷത്തിന് ശേഷം സമാധാനം’ ! മുറപ്പെണ്ണിനെ സ്വന്തമാക്കിയ നടന് ആശംസകളുമായി ആരാധകർ !
മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് നടൻ ബാല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബാല നാലാമതും വിവാഹിതനായിരിക്കുകയാണ്. കരള്‍ ട്രാന്സ്പ്ലാന്റേഷന് ശേഷം ഒരു തുണ വേണമെന്ന് തോന്നിയതിനാലാണ് താന്‍ വീണ്ടും വിവാഹിതനായതെന്ന് നടന്‍ ബാല. എറണാകുളത്തെ കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ചാണ് ഇന്ന് രാവിലെ 8.30ന് ബാല നാലാമതും വിവാഹിതനായത്..
മുറപ്പെണ്ണിനെ സ്വന്തമാക്കിയ ശേഷം അദ്ദേഹം പറയുന്നതിങ്ങനെ, കരള്‍ ട്രാന്സ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോള്‍ ഐ ആം കോണ്‍ഫിഡന്റ്. മുമ്പ് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനില മാറി. നല്ല നിലയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ” എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, അമ്മാവന്റെ മകളെയാണ് ബാല വിവാഹം ചെയ്തത്.

എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാന്‍ പറ്റിയില്ല, 74 വയസ് ഉണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് മനസ്സുള്ളവര്‍ വാഴ്ത്തുക എന്നും ബാല പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ മുറപ്പെണ്ണ് കോകിലയെ ചേർത്ത് പിടിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘എൻ്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുകയാണ്. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറന്നു”, എന്നാണ് ബാല കുറിച്ചത്.
Leave a Reply