‘പുതിയ ബെൽറ്റുമായി ബാല’ ! ഉണ്ണിയെ തകർക്കാൻ എതിരാളികൾ ഒന്നിച്ച് ! എന്നെ തോൽപ്പിക്കാൻ ആരും വളർന്നിട്ടെല്ലെന്ന് ഉണ്ണിയും !

ഉണ്ണി മുകുന്ദനും ബാലയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ബാലയുടെ വിവാഹത്തിന് മറ്റും ഉണ്ണി മുന്നിൽ ഉണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പുറത്ത് ഉണ്ണിയും ബാലയും ഒരുമിച്ച ചിത്രമായിരുന്നു ഷെഫീക്കിന്റെ സന്തോഷം. എന്നാൽ ആ ചിത്രത്തോടെ ഇരുവരും ശത്രുക്കളായി മാറുകയായിരുന്നു. ആ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് ഉണ്ണി പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞ് ബാല രംഗത്ത് വരികയായിരുന്നു. ശേഷം ഏറെ വിവാദങ്ങൾ ഉന്നയിക്കുകയും പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയുമായിരുന്നു.

ശേഷം മാളികപ്പുറം സിനിമയുമായി ബന്ധപെട്ട് ഉണ്ണി മുകുന്ദൻ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറുകയാണ്. മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് ഉണ്ണി മുകുന്ദനും മലപ്പുറത്തെ വ്‌ലോഗറും തമ്മിലുണ്ടായ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ ബാക്കിയായി ഉണ്ണി പല വേദികളിൽ മറുപടി പറഞ്ഞിരുന്നു. ചെയ്തത് തെറ്റാണ് എന്നൊന്നും തോന്നുന്നില്ല, പക്ഷെ പറഞ്ഞ രീതി തെറ്റായെന്ന് ഉണ്ണി സമ്മതിച്ചിരുന്നു. അതിന് മാപ്പും പറഞ്ഞിരുന്നു.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ബാല പങ്കുവെച്ച പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.  ബാലയും യൂട്യൂബറായ സീക്രട്ട് ഏജന്റും ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഇതോടെ ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളും പ്രശ്‌നങ്ങളും കരുതിക്കൂട്ടി അരങ്ങേറിയതാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഉണ്ണിയെ തകർക്കാൻ എതിരാളികൾ ഒന്നിച്ച് എത്തിയിരിക്കുന്നതായും, മൂവരും കരുതിക്കൂട്ടി ഉണ്ണി മുകുന്ദന് പണികൊടുത്തതാണ് എന്ന് തുടങ്ങിയ ചർച്ചകളും സജീവമാകുകയാണ്.

സന്തോഷ് വകർക്കിയും അടുത്തിടെ ഉണ്ണി മുകുന്ദനെതിരെ രംഗത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദന്‍ ശരിക്കും ഗുണ്ടയാണെന്നും തന്നെ വീട്ടില്‍ കയറി തല്ലുമെന്ന് പറഞ്ഞുവെന്നും  ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കി പറഞ്ഞിരുന്നു. ഇപ്പോൾ ഇവർ മൂന്നും പേരും ഒന്നിച്ച ചിത്രം ഒരുപാട് ചർച്ചകളിൽ നിറയുകയാണ്. എന്നാൽ എന്നെ തോൽപ്പിക്കാൻ ഇവിടെ ആരും വളർന്നിട്ടില്ല എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. സിനിമാ ജീവിതും പോകുമെന്നും കോൾ റെക്കോർഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ല. ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്.

ഇന്ന് ഇപ്പോൾ ഏറ്റവും വലിയ സൂപ്പർ ഹീറോ ഞാനാണ്, അയ്യപ്പനാണ് ഏറ്റവും വലിയ ഹീറോ,. മിന്നൽ മുരളിയേക്കാളും അയ്യപ്പനാണ് ഹീറോ, അപ്പോൾ ഞാനാണ് വലിയവൻ, ഞാൻ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ താരമായെന്ന് എനിക്ക് തോന്നുന്നു. എന്റെ ചിത്രം ഇപ്പോൾ ഇന്ത്യ ഒട്ടാകെ പ്രദർശിപ്പിക്കുന്നുണ്ട്.  ഞാൻ സ്നേഹിക്കുന്നവരെ അപമാനിച്ചാൽ മറുപടി ഈ ചീത്തവിളി തന്നെയാകും.  നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. അവനെ ആ ചീത്ത വിളിച്ചതിന് ശേഷമാണ് ഞാൻ സമാധാനത്തോടെ ഒന്ന് ഉറങ്ങിയത് എന്നും ഉണ്ണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *