‘നിങ്ങളുടെ ഈ പ്രിയ നായികമാരെ ഞാൻ സിനിമയിലേക്ക് കണ്ടെത്തിയത് ഇങ്ങനെയായിരുന്നു’ !! ബാലചന്ദ്ര മേനോൻ പറയുന്നു !

മലയാള സിനിമയിലെ പ്രശസ്തനായ നടനും സംവിധായകനും ഒപ്പം മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സംഭാവന ചെയ്ത അതുല്യ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. നടിമാരായ ശോഭന, ലിസി, ആനി, നന്ദിനി, പാര്‍വതി, കാര്‍ത്തിക അങ്ങനെ നിരവധി നായിക നടിമാരെ മലയാള സിനിമയിൽ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഇപ്പോൾ എങ്ങനെയാണ് ഇവരൊക്കെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.

പാർവതി എന്ന അശ്വതിയെ ഞാൻ ആദ്യം കാണുന്നത് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. പാര്‍വതിക്കൊപ്പം അവരുടെ അമ്മയും ഉണ്ടായിരുന്നു. ആദ്യ കാഴ്ച മുതൽ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നു, ഉണ്ട കണ്ണുകളുള്ള ഒരു കൊച്ചു പാവാടക്കാരി. മറ്റൊരു സിനിമയ്ക്ക് വേണ്ടി ഞാന്‍ പറഞ്ഞിട്ടായിരുന്നു അവര്‍ അവിടെ വന്നത്. പിന്നെ ഞാന്‍ ‘വിവാഹിതരെ ഇതിലെ ഇതിലെ’ എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ച സമയത്ത് ആ മുഖം വീണ്ടും എന്റെ മനസ്സിൽ തെളിഞ്ഞു, അങ്ങനെ ഞാൻ വിളിച്ചു ഒരു തുടക്കകാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ ആ കഥാപാത്രം അശ്വതി നന്നായി ചെയ്തിരുന്നു എന്നും അദ്ദേഹം പറയുന്നു….

ആനി ഒരു ചാനലിൽ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതായിരുന്നു, അവിടെ വെച്ചാണ് ഞാൻ ആദ്യമായി ആ കുട്ടിയെ കാണുന്നത്, അന്ന് ഞാന്‍ ആനിയുടെ മുഖമോ പുരികമോ വസ്ത്രമോ ഒന്നും അല്ല ശ്രദ്ധിച്ചത്. മൂക്കിനു താഴെ ആണ്‍കുട്ടികളെ പോലെ പൊടിച്ചു വരുന്ന മീശയാണ് എന്നും അദ്ദേഹം പറയുന്നു, ശേഷം ഞാൻ എന്റെ ചിത്രം ‘അമ്മയാണെ സത്യം’ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആ പൊടിമീശക്കാരിയുടെ മുഖമാണ് എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയതെന്നും അദ്ദേഹം പറയുന്നു…

പിന്നീട് ലിസി ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യാനായി ഒരു നിര്‍മ്മാതാവ് നിർദ്ദേശിച്ച പ്രകാരമാണ് ലിസിയെ അഭിനയിപ്പിച്ചത്. ലിസിയെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തു തെരഞ്ഞെടുത്തതല്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു… ശോഭന ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തുടക്കം കുറിച്ചത്, ഒരു നായികയായി നടിയുടെ മികച്ച ഒരു തുടക്കമായിരുന്നു ആ ചിത്രം.

ഏപ്രിൽ പതിനെട്ട്’ എന്ന ചിത്രവുമായി അവരുടെ മറ്റു ചിത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ ശോഭനയ്ക്ക് കിട്ടിയ വലിയ ഗുണം എന്തെന്നാൽ ഞാൻ ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിൽ  ശോഭനയെ നായികയായി കാസ്റ്റ് ചെയ്യുമ്പോൾ അവർ പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അൺകംഫർട്ടബിളായിരുന്നു. പക്ഷെ ഫാസിൽ മണിച്ചിത്രത്താഴിൽ ആ കഥാപാത്രം എടുത്തു കൊടുത്തപ്പോൾ വളരെ ശക്തമായ നൃത്ത ചുവടുകളുള്ള ശോഭനയ്ക്ക് ഒരു ഉന്മേഷം കിട്ടി ബാലചന്ദ്രൻ മോനോൻ പറയുന്നു. നിലവിൽ ബാലചന്ദ്രമേനോൻ കൊണ്ടു വന്ന സൂപ്പർ നായികമാരിൽ ശോഭന മാത്രമാണ് ഇപ്പോഴും സിനിമയിൽ സജീവം..

‘മണിച്ചെപ്പ് തുറന്നപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക എന്ന നടിയെ കൊണ്ടുവന്നത്. ‘ഏപ്രിൽ 19’ എന്ന ചിത്രത്തോളെയാണ് നടി നന്ദിനിയുടെയും തുടക്കം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *