“മക്കൾക്ക് കൂട്ടായി ഇനി ഒരു കുഞ്ഞാളും കൂടി” !! പുതിയ അഥിതിയെ വരവേറ്റ് ബഷീറും കുടുംബവും !!
ബിഗ് ബോസ്സിൽ കൂടി മലയാളി മനസ്സിൽ ഇടം നേടിയ ആളാണ് ബഷീർ ബഷി, ബഷീറിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ഏവർക്കും കൂടുതൽ താല്പര്യമാണ്, അതിനു കാരണം അദ്ദേഹത്തിന് നിലവിലെ രണ്ടു ഭാര്യമാരാണ്, അതും ഒരു വീട്ടിൽ ഒരു കുടുംബത്തെ പോലെ കഴിയുന്നു, പലർക്കും ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവർ ഇപ്പോഴും സന്തുഷ്ട കുടുംബമായി ജീവിക്കുന്നു..
ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ സമ്മതോടെയാണ് ബഷീർ രണ്ടാമത് മഷൂറ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്, ഭാര്യയ്‌ക്കൊപ്പം ഡാന്‍സ് റിയാലിറ്റി ഷോകളിലും, കൂടാതെ യുട്യൂബിൽ ചാനലുള്ള ഇവർ വ്ലോഗേഴ്‌സായും പ്രേക്ഷകരിൽ നിറയാറുണ്ട്. സോഷ്യൽ മീഡിയിൽ വളരെ സജീവമായ ഈ കുടുംബത്തിന്റെ പുതിയ ഒരു വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നുവന്ന അതിഥിയെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഇവരുടെ യുട്യൂബ് ചാനലിൽ ബഷീറും കുടുംബവും എത്തിയിരുന്നത്, താൻ തന്റെ സുഹൃത്തിനും മകനുമൊപ്പം വീട്ടിന്റെ മുന്നില്‍ ഇരിക്കുന്ന സമയത്താണ് ക്ഷീണിതനായ ഒരു പട്ടിക്കുട്ടി വന്നത്. അന്ന് ഭക്ഷണം കൊടുത്തു, പിന്നെ ആള്‍ ഇവിടുന്ന് പോയിട്ടില്ലെന്ന് ബഷീർ ബഷി പറയുന്നു.
എന്റെ മക്കളായ സുനൂനും മോനും പട്ടിക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ്, പക്ഷേ അവര്‍ക്ക് പേടിയാണ് മാത്രവുമല്ല ഞങ്ങള്‍ക്ക് അതിനെ അങ്ങനെ തൊടാനൊന്നും പറ്റില്ല, പിന്നെ സുഹൃത്ത് ജിനുവാണ് ഓമനിക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം. പട്ടിക്കുട്ടി എന്നൊക്കെ വിളിക്കാതെ ഞങ്ങൾ അവന് ടോബി എന്ന പേരിട്ടു, പുറമെ നിന്ന് വന്നതിന്റെ പ്രശ്‌നങ്ങളൊന്നും ടോബിയില്‍ കാണാനില്ല എന്നും ബഷീർ പറയുന്നു…
ടോബിയെ വീട്ടിൽ വളർത്താം അതുകൊണ്ട് പ്രശ്നം ഇല്ല പക്ഷെ കുറച്ച് നിബന്ധനകളൊക്കെയുണ്ടെന്നും താരം പറഞ്ഞിരുന്നു.. വീട്ടിൽ വന്നുകയറിയ അദിഥിയെ സ്വീകരിക്കുന്നതിൽ മനസ്സ് കാണിച്ചതിന് പോസിറ്റീവ് കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്… ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശം കൂടുതലാണ്, മിക്കപ്പോഴും ഇവരോട് പലതരത്തിലുള്ള ചോദ്യങ്ങളും ആരാധകർ ചോദിക്കാറുണ്ട്…
അതിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം ഏത് ഭാര്യയോടാണ് കൂടുതൽ ഇഷ്ടം എന്നാണ് ഇതിനുള്ള മറുപടിയുമായി താരങ്ങൾ എത്തിയിരുന്നു, അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയായിരുന്നു അങ്ങനെ ഒന്നും ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാൾക്ക് കൂടുതൽ പ്രാധാന്യം ഒന്നും താൻ നൽകാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ്.
പലരും ഈ ചോദ്യം ചോദിക്കുന്നത് തങ്ങളുടെ കുടുബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആന്നെനും, ഞങ്ങളക്ക് ഒരു പ്രശ്ങ്ങളും ഇല്ല വളരെ ഹാപ്പിയാണെന്നും താരം പറയുന്നു, പിന്നെ പലരും ചോദിക്കുന്നത് ഇനിയും ഒരു കുട്ടി വേണ്ടേ മഷൂറക്ക് ആഗ്രഹം കാണില്ലേ എന്നൊക്കെയാണ്, അത് ഞങ്ങളുടെ കുടുംബ വിഷയമാണ് അതിൽ മറ്റാരും തല പുകക്കണ്ട എന്നും എന്റെ മക്കളെ അവൾ സ്വന്തം മക്കളെപ്പോലെ കണ്ടാണ് സ്നേഹിക്കുന്നത് എന്നും ബഷീർ ബഷി പറയുന്നു……
Leave a Reply