
‘ജനപ്രിയ നായകൻ’, ദിലീപുമായി എന്നെ താരതമ്യം ചെയ്യരുത് ! അദ്ദേഹത്തിന്റെ ലെഗസി അയാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ് ! ബേസിൽ ജോസഫ് പറയുന്നു
ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു നടൻ ദിലീപ്, അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ചിരിച്ചും ചിന്തിപ്പിച്ചും വളർന്ന ഒരു തലമുറ ഇവിടെ ഉണ്ട്, 90 കളുടെ വസന്തകാലം ആ തലമുറക്ക് സമ്മാനിച്ചതിൽ നടൻ ദിലീപിന്റെ പങ്ക് വളരെ വലുതാണ്. എത്ര തവണ കണ്ടാലും മതിവരാത്ത നിരവധി സിനിമകൾ ദിലീപ് മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്, തൊട്ടതെല്ലാം പൊന്നാക്കിയ ദിലീപ് വ്യക്തിജീവിതത്തിലെ തിരിച്ചടികൾ കൊണ്ടാണ് കരിയറിൽ പിന്നിലേക്ക് പോയത്. ഇപ്പോഴിതാ മലയാള സിനിമയിൽ ആ സ്ഥാനം ചിലർ മറ്റൊരു നടന് ചാർത്തി കൊടുത്തതും അതിൽ അദ്ദേഹത്തിന്റെ പ്രതികരണവുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അടുപ്പിച്ച് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന നടനാണ് ബേസിൽ ജോസഫ്, ബേസിൽ ഇപ്പോൾ അടുത്തകാലത്തായി തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു നടൻ എന്ന നിലയിലും സംവിധാകൻ എന്ന നിലയിലും വിജയം കൈവരിച്ച ആളാണ് ബേസിൽ, നടന്റെ സംവിധാനത്തിൽ ഇറങ്ങിയ ടോവിനോ ചിത്രം മിന്നൽ മുരളി വലിയ വിജയമായിരുന്നു. അതുപോലെ സിനിമയിൽ എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ബസിലിന്റെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്ശിനി വലിയ വിജയമായി മാറിയിരുന്നു. അതിൽ നെഗറ്റീവ് റോളിൽ എത്തിയ ബേസിലിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിരുന്നു.

എന്നാൽ തന്ന്നെ ദിലീപിനോട് ഉപമിക്കുന്നതിനോട് ബേസിലിന്റെ പ്രതികരണം ഇങ്ങനെ, എനിക്ക് എന്റെതായ ഐഡന്റിറ്റി ആവശ്യമാണ്, ദിലീപുമായി തന്നെ താരതമ്യം ചെയ്യപ്പെടുന്നതിനോട് താൽപ്പര്യമില്ല. ‘എനിക്ക് എന്റെതായ ഐഡന്റിറ്റി ആവശ്യമാണ്. അദ്ദേഹത്തിന്റെ ലെഗസി അയാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ്’. അതുമായി താരതമ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ല, എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനാണ് ഇഷ്ടമെന്നും ബേസിൽ പറയുന്നു.
Leave a Reply