
എത്ര വയ്യെങ്കിലും നമ്മൾക്ക് ജോലി ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ ! തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് ബീന ആന്റണി ! സമാധാനിപ്പിച്ച് ആരാധകർ !
വർഷങ്ങളായി സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ബീന ആൻ്റണി. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ബീന പിന്നീട അങ്ങോട്ട് 80 ൽ കൂടുതൽ ചിത്രങ്ങൾ താരം ഇതിനോടകം ചെയ്തിരുന്നു, ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങൾ കൂടത്തെ എഴുപതോളം സീരിയലുകളും ബീന ചെയ്തിട്ടുണ്ട്, വില്ലത്തിയായും നായികയായും എല്ലാം, ഏത് കഥാപാത്രമായാലും ബീനയുടെ കയ്യിൽ അത് സുരക്ഷിതമാണ് എന്ന് തന്നെ പറയാം.. ബീനയെ പോലെത്തന്നെ മനുവും നമുക്ക് വളരെ പ്രിയങ്കരനായ അഭിനേതാവാണ്..
അടുത്തിടെയായി ബീന ഏറെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. കോവിദഃ സമയത്ത് ബീനക്ക് കോവിഡ് പിടിപെടും ശേഷം അത് കുറച്ച് സീരിയസായി ആശുപത്രിയിൽ അഡ്മിറ്റായി ഏറെ പ്രസായപെട്ടാണ് ബീന വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ബീന പങ്കുവെച്ച കുറിപ്പാണ് ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടുന്നത്. കടുത്ത പനിയായിട്ടും അത് വകവെയ്ക്കാതെ ഡബ്ബിങ് ജോലികൾ ചെയ്യുന്ന ബീന ആന്റണിയുടെ ഫോട്ടോയാണ് പുതിയ പോസ്റ്റിലുള്ളത്. ‘എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണ്.’ ‘സീരിയൽ…. റെസ്റ്റ് എടുത്ത് ഇരിക്കാൻ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം. കുറച്ച് ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണ്…’ ബീന ആന്റണി കുറിച്ചു.

ബീനയുടെ രോഗാവസ്ഥ അവരുടെ മുഖത്ത് വ്യക്തമായിരുന്നു. നടിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതും നിരവധി പേർ കമന്റുമായി എത്തി. പെട്ടന്ന് സുഖം പ്രാപിക്കുന്നതിനായി ഞങ്ങൾ എല്ലാവരും പ്രാർഥിക്കുന്നുണ്ടെന്നാണ് ബീനയുടെ ആരാധകർ കമന്റിലൂടെ കുറിച്ചത്. പ്രാർഥനകൾ നേർന്നവർക്ക് ബീനയും നന്ദി അറിയിച്ചു. മൗനരാഗത്തിന് പുറമെ ആവണി എന്നൊരു സീരിയലിലും ബീന ആന്റണി പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അമ്മ വേഷമാണ് ആവണിയിൽ ബീന ആന്റണിക്ക്. സീരിയലിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ബീനയ്ക്കും ഭർത്താവ് മനോജിനും നിരവധി കുടുംബപ്രേക്ഷകർ ആരാധകരായുണ്ട്.
മനോജ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വിഡിയോകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടാറുണ്ട്. ഇവർക്ക് ഒരു മകനുണ്ട്. ബീനയും മനോജൂം ഇപ്പോൾ സീരിയൽ ഷൂട്ടിങ്ങുകളുടെ തിരക്കിലാണ്. മനോജ് വളരെ പ്രശസ്തനയായ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ഈ അടുത്ത കാലത്ത് ഇറങ്ങിയ പല ഹിറ്റ് സിനിമകളുടെ വില്ലൻ കഥാപാത്രങ്ങൾക്കും ശബ്ധം കൊടുത്തത് മനോജായിരുന്നു.
Leave a Reply