
‘സുരേഷ് ഗോപിയുടെ വീട്ടിൽ കല്യാണ മേളം’, മകളുടെ മഞ്ഞൾ കല്യാണം ആഘോഷമാക്കി രാധികയും സുരേഷ് ഗോപിയും !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഏവർക്കും വളരെ പ്രിയങ്കരനായ ഒരു വ്യക്തികൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോൾ, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് വിവാഹം. ജനുവരി മാസം 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി നടത്തിയ പാർട്ടിയിൽ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാൻ സാധിക്കുക.
കൂടാതെ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന മഞ്ഞൾ കല്യാണവും നടന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. മകൾക്ക് വളരെ സന്തോഷത്തോടെ മധുരം നൽകുന്ന രാധികയെയും സുരേഷ് ഗോപിയെയും ചിത്രങ്ങളിൽ കാണാം. വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം, സുരേഷ് ഗോപിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്.

താൻ ഏറെ നാളായി കാണാൻ കാത്തിരിക്കുന്ന ഒന്നാണ് മകളുടെ വിവാഹമെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ പറഞ്ഞിരുന്നു, മകളെ വിവാഹം ചെയ്ത് പറഞ്ഞ് വിടുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിച്ചു, മകളുടെ വിവാഹ ഒരുക്കങ്ങൾ വളരെ ഗംഭീരമായി നടക്കുന്നു, പണ്ടൊക്കെ കല്യങ്ങൾക്ക് പോകുമ്പോൾ പെൺകുട്ടികളെ ഇങ്ങനെ പറഞ്ഞ് വിടുന്നത് കാണുമ്പോൾ ഇവർക്ക് എങ്ങനെ ഇതിന് കഴിയുന്നു എന്ന് ചിന്തിച്ചിരുന്നു, എന്റെ കല്യാണം കഴിഞ്ഞശേഷം ഞാൻ ആലോചിച്ചപ്പോൾ ആ ചിന്ത മാറി.

ഒരു പെ,ൺകു,ഞ്ഞിനെ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ഒരു ആണിന്റെ കയ്യിൽ ഏൽപ്പിച്ച് പറഞ്ഞ് അയക്കുക എന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെൺകുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കുന്നത് ധൈര്യമാണ്. ഞാനും ആ മൊമന്റിനായി കാത്തിരിക്കുകയാണ് എന്നും സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഏറ്റവും മൂത്ത മകളാണ് ഭാഗ്യ സുരേഷ്, ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് അദ്ദേഹത്തിന്റെ മറ്റുമക്കൾ. ഗോകുലും മാധവും ഇപ്പോൾ സിനിമയിൽ തിരക്കിലാണ്.
Leave a Reply