മോഹൻലാലിന്റേയും മമ്മൂക്കയുടെയും കാൽക്കൽ ദക്ഷിണ വെച്ച് നമസ്കരിച്ച് അനുഗ്രഹം വാങ്ങിയാണ് ഭാഗ്യ വിവാഹ മണ്ഡപത്തിലേക്ക് കയറിയത് ! സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി !
അടുത്തിടെ നടന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിഹാഹം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു, ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യം തന്നെയാണ് ഏറ്റവും ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ഭാഗ്യയുടെ വിവാഹ തലേന്ന് സൂപ്പർ താരങ്ങൾക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷം അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ, ഭാവ്‌നി എന്നിവർക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഉണ്ട്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സ്നേഹം തുളുമ്പുന്ന ലവ് ഇമോജികളാണ് ചിത്രത്തിന് അടിക്കുറിപ്പായി സുരേഷ് ഗോപി ചേർത്തത്. വിവാഹ തലേന്ന് തന്നെ മോഹൻലാലും മമ്മൂട്ടിയും കുടുംബ സമേതം ഗുരുവായൂരിൽ എത്തിയിരുന്നു, മമ്മൂട്ടിക്കും മോഹൻലാലിനും ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിയാണ് ഭാഗ്യ വിവാഹത്തിന് തയ്യാറായത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു, അതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം വീട്ടിലെ ചടങ്ങ് പോലെ തന്നെയാണ് താര രാജാക്കന്മാർ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തത്.
അതുപോലെ അടുത്തിടെ നടൻ ദേവൻ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്ത മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, സുരേഷിന്റെ മകളുടെ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി. പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു. ദേവൻ ശ്രീനിവാസൻ എന്നും അദ്ദേഹം കുറിച്ചു..
Leave a Reply