‘സന്തോഷ നിമിഷത്തിന്റെ ആറാം മാസം’, നിറവയറിൽ അതി സുന്ദരിയായി ഭാമ ; ആശംസകളുമായി ആരാധകർ

മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് നടി ഭാമ. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിൽ കൂടി പ്രേക്ഷക മനസിൽ ഇടം നേടിയ ഭാമ എന്നും ആരാധകരുടെ പ്രിയങ്കരിയാണ്. ഇപ്പോൾ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാമ. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ സിനിമയിൽ അവസരം നൽകുകയുമായിരുന്നു. 2020 ലാണ് ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുണിനെ ഭാമ വിവാഹം കഴിച്ചത്. ഇവരുടെ കുടുംബ സുഹൃത്തായിരുന്നു അരുൺ. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ഭാമ മലയാളത്തിൽ ചെയ്തിരുന്നത്. പക്ഷെ അവയെല്ലാം ഏറെ ശ്രദ്ധിക്കപെട്ട ചിത്രങ്ങളായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഭാമ ഇപ്പോഴിതാ, തന്റെ ഗര്‍ഭകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. താൻ ആറ് മാസം ഗര്‍ഭിണിയായിരുന്ന സമയത്തെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കേരളീയ വേഷത്തിൽ ഭര്‍ത്താവ് അരുണും ഭാമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘കഴിഞ്ഞ ഓണക്കാലത്ത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്. അന്ന് ഞാന്‍ ആറു മാസം ഗര്‍ഭിണിയായിരുന്നു,’ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു ഭാമ കുറിച്ചതിങ്ങനെ. 2021 മാര്‍ച്ച്‌ 21 നാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകളുടെ ചിത്രങ്ങളൊന്നും ഇതുവരെ താരം പങ്കുവച്ചിട്ടില്ല. മകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമോ എന്ന് ഭാമയുടെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഭാമ ഗർഭിണിയായ സന്തോഷം താരം ആരെയും അറിയിച്ചിരുന്നില്ല, കുഞ്ഞ് ജനിച്ച ശേഷമാണ് ഭാമ ആ വാർത്ത പുറം ലോകത്തെ അറിയിച്ചത്, അതുകിനു നിരവധിപേരാണ് അന്ന് താരത്തിന്റെ ആശംസിച്ച് രംഗത്ത് വന്നിരുന്നത്. മറ്റു ചിലർ തുടക്കം മുതൽ ഓരോന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ആരാധകരെ വെറുപ്പിക്കാറുണ്ട്, അങ്ങനെയൊന്നും ചെയ്യാതെ തങ്ങളുടെ സ്വകാര്യ സന്തോഷത്തെ അങ്ങനെ തന്നെ സ്വകാര്യമായി വെച്ച ഭമാക്കും അരുണിനും ഒരായിരം ആശംസകൾ എന്നാണ് കൂടുതൽ പേരും കമന്റുകളിൽ കുറിക്കുന്നത്. മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ, എന്നും ഇതിനു മുമ്പ് മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഭാമ കുറിച്ചിരുന്നത്.

കുഞ്ഞിനെ ചിത്രങ്ങളൊന്നും ഭാമ ഇതുവരെ ആരാധരെ കാണിച്ചിട്ടില്ല അതിൽ ചിലർ പരിഭവം  പറയുന്നുണ്ടെങ്കിലും മറ്റു ചിലർ അതിനു താരത്തിന് ആശംസകൾ അറിയിക്കുന്നുണ്ട്, കാരണം ഒരു കൊച്ചു കുഞ്ഞിനെ സമൂഹ മാധ്യമങ്ങളിൽ ,അങ്ങനെ  ഇപ്പോഴെ പ്രദർശന വസ്തു ആക്കേണ്ട കാര്യമില്ലെന്നും, ഭാമ ചെയ്യുന്നതാണ് ശരിയായ കാര്യമെന്നും കൂടുതൽ പേര് അവകാശ പെടുന്നു. ഏതായാലും ചിത്രങ്ങളിൽ ഭാമ വളരെ സുന്ദരിയായിരിക്കുന്നു എന്നും ആരാധകർ പറയുന്നുണ്ട്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *