
‘മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്’ ! പക്ഷെ ഇതുകൊണ്ടൊന്നും എന്റെ ലൈഫിന് ഒന്നും സംഭവിക്കില്ല ! അഭിമുഖം വിലക്കി ഭാവന !!
തെന്നിത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി ഭാവന, മലയാളികളുടെ പ്രിയങ്കരിയായ നടി പക്ഷെ ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ല, ജീവിതത്തിൽ താൻ നേരിട്ട പല ദുരനുഭവങ്ങളും ഭാവന തുറന്ന് പറഞ്ഞിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിന്ന ഭാവന പെട്ടന്ന് ഒരു നാൾ നടിക്ക് അവസരങ്ങൾ കുറയുകയും, മലയാള സിനിമ ലോകത്ത് നിന്ന് തന്നെ ഭാവന മാഞ്ഞുപോകുന്നതായി അനുഭവപ്പെട്ടിരുന്നു, മലയാളത്തി ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കഴിവുള്ള ഒരു അഭിനേത്രിയായിരുന്നു ഭാവന, ഒരു നടി എന്നതിലുപരി സിനിമ സംബന്ധമായ എല്ലാ കരിയങ്ങല്കും വളരെ ആക്റ്റീവ് ആയ ഭാവന അടുത്തിടെ പല തുറന്ന് പറച്ചിലുകളും നടത്തിയിരുന്നു.
ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും പലരും ശ്രമിച്ചിട്ടുണ്ടെന്ന് ഭാവന ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. തന്നോട് വൈരാഗ്യം ഉള്ള പലരുമാണ് ഇതിനു പിന്നില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഈ കാര്യം പറഞ്ഞത്. എന്നാല്‍, അതിന്റെ പ്രോമോ വിഡിയോയിൽ ഇത് കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഈ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നില്ല, പല ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നപ്പോൾ ഏഷ്യാനെറ്റ് അതിന്റെ കാരണം വ്യക്തമാക്കിയിരുന്നു. അത് സംപ്രേക്ഷണം ചെയ്യരുതെന്ന് ഭാവന തന്നെ തങ്ങളോട് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് ഭാവന പആവശ്യപ്പെട്ടത് കൊണ്ട് തന്നെ അവർ അന്ന് ആ അഭിമുഖത്തിന്റെ പൂര്‍ണരൂപം സംപ്രേഷണം ചെയ്തിരുന്നില്ല.

അന്ന് സിനിമ മേഖലയിൽ നിന്നും തന്നെ മനപ്പൂർവം മാറ്റി നിർത്തിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്നും, തന്നെ പൂർണമായും മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും പല ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ ലൈഫ് തകരണമെന്ന് ഞാന്‍ ആഗ്രഹിച്ചാല്‍ ഒരുപക്ഷെ തകരാം. പക്ഷെ വേറെ ആരും വിചാരിച്ചാലും അത് തകരില്ല എന്നും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവസരങ്ങള്‍ നിഷേധിക്കുന്ന ദുരനുഭവങ്ങളുണ്ട്. എനിക്ക് സിനിമ ഇല്ലാതായാലോ എന്നെ ഇൻഡസ്ട്രിയിൽ നിന്ന് മാറ്റിനിര്‍ത്തിയാലോ എന്റെ ലൈഫിന് ഒന്നും സംഭവിക്കില്ല. ചിലപ്പോൾ പ്രൊഫഷണ്‍ ജീവിതം ഇല്ലാതാകുമായിരിക്കും. എന്റെ വലിയൊരു ലൈഫിന്റെ ചെറിയ ഭാഗം മാത്രമാണ് തൊഴില്‍ എന്നും, ഭാവന പറഞ്ഞിരുന്നു..
കന്നഡ സിനിമ മേഖലയിൽ സജീവമാണ് ഭാവന. നടിയുടെ അടുത്തിടെ റിലീസ് ചെയ്ത് ചിത്രം ഇൻസ്‌പെക്ടർ വിക്രം എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. കൂടാതെ പുതിയ മൂന്ന് ചിത്രങ്ങൾ കൂടി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഭാവന കുറച്ച് നാളുകൾക്ക് മുമ്പ് വനിതക്ക് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഷൂട്ടിംഗ് ആവിശ്യത്തിന് യാത്ര ചെയ്യവേ കുറച്ച് പേര് വളരെ പ്ലാൻ ചെയ്‌തത് പോലെ തന്റെ വാഹനത്തിൽ അതിക്രമിച്ച് കയറുകയും, പിന്നീട് സംഭവിച്ചതെന്നും താൻ ഓർക്കാൻ ഇഷ്ടപെടാത്ത സംഭവങ്ങളായിരുന്നു എന്നും ഭാവന തുറന്ന് പറഞ്ഞിരുന്നു.
Leave a Reply