
തെറ്റായ കൂട്ടുകെട്ടിൽ നിന്നും തെറ്റായ വഴിയിൽ പോയതാകാം ! അല്ലാതെ അവൻ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല ! ഭീമൻ രഘു പറയുന്നു !
നടൻ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി താരങ്ങൾ എത്താറുണ്ട്. നടൻ സിദ്ദിഖ്, ഹരീശ്രീ അശോകൻ, മഹേഷ്, നിർമാതാവ് സുരേഷ് കുമാർ അങ്ങനെ ഒരു നീണ്ട നിരതന്നെ തുടക്കം മുതൽ ദിലീപ് കുറ്റം ചെയ്തിട്ടില്ല, ചെയ്തെന്ന് വിശ്വസിക്കുന്നില്ല എന്നെല്ലാം ഉറച്ച് വിശ്വസിക്കുന്നവരും അതുപോലെ അത് പല ഇടങ്ങളിലും തുറന്ന് പറഞ്ഞവരാണ്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് നടൻ ഭീമൻ രഘു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹം പറയുന്നത് ദിലീപ് ഒരിക്കലൂം അങ്ങനെ ഒരു തെറ്റ് ചെയ്യും എന്ന് തോന്നുന്നില്ല, അദ്ദേഹം വളരെ സ്നേഹവും കരുണയും സഹ ജീവികളോട് കരുണയും ഉള്ള ആളാണ് എന്നാണ്. ഭീമൻ രഘുവിന്റെ വാക്കുകൾ ഇങ്ങനെ, കേസന്വേഷണം ശരിയായ ദിശയില്‍ ആണോ എന്ന് തനിക്ക് വിലയിരുത്താന്‍ സാധിക്കില്ല. കാരണം ഇപ്പോഴത്തെ നിയമം വേറൊരു രീതിയില്‍ പോകുന്നതാണ്. നിയമം നിയമമായി തന്നെ ഉണ്ട്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന രീതി എങ്ങനെ ആണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ചിലപ്പോള്‍ നെഗറ്റീവ് ആയിട്ടാകാം കൊണ്ട് പോകുന്നത് അല്ലെങ്കില്‍ പോസിറ്റീവ് ആയിട്ടാകാം.
പക്ഷെ ഇപ്പോൾ അതിനെപ്പറ്റി ഞാൻ ഒരു അഭിപ്രായം പാറയുന്നത് ശെരിയല്ല. ദിലീപ് അങ്ങനെ ഒരു തെറ്റ് ചെയ്തുവെന്ന് തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. കാരണം ദിലീപിനൊപ്പം താന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളളതാണ്. ദിലീപ് ആ സിനിമകളിലൊക്കെ ഒരു ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറം ഒരു അനുജനെ പോലെയാണ് എന്നോട് പെരുമാറിയത്, സഹ ജീവികളോട് വളരെ സ്നേഹവും കരുണയും ഉള്ള മനുഷ്യനാണ്. അങ്ങനെ ഉള്ള അവനില്‍ നിന്നൊരു തെറ്റ് വരുമെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ല. സ്വന്തമായിട്ടുളള തെറ്റല്ലാതെ ഫ്രണ്ട്സുമായി കൂടുമ്പോള്‍ തെറ്റിലേക്ക് വഴി തെറ്റിച്ചേക്കാം.

പിന്നെ നമ്മൾ ചില അഴുക്ക് ചാലുകളിലൂടെ നടന്നാല്‍ നമ്മുടെ ദേഹത്തും അഴുക്ക് പുരളാനുളള സാധ്യതയുണ്ട്. ഇനി ഇപ്പോൾ സംഭവിച്ചത് അങ്ങനെ വല്ലതും ആണോ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ദിലീപിന് സ്വന്തമായി ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദിലീപിനെ തനിക്ക് അത്രമാത്രം അറിയാം. ഈ സംഭവത്തിന് ശേഷവും ദിലീപിനെ വിളിച്ചിട്ടും സംസാരിച്ചിട്ടും ഉണ്ട്. കഴിഞ്ഞ തവണ എറണാകുളത്ത് വന്നപ്പോള്‍ ദിലീപിന്റെ വീട്ടില്‍ പോയി. എപ്പോഴും കോണ്‍ടാക്ട് ഉണ്ട്.
ദിലീപ് ഇങ്ങനെ ഒരു കാര്യം ചെയ്തുവെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. അവൻ സ്വന്തമായി അങ്ങനെ ഒരു കുറ്റകൃത്യം ചെയ്യുമെന്നും തോന്നുന്നില്ല. നിയമം വഴിതിരിച്ച് ഓരോ തരത്തില്‍ കൊണ്ട് പോകുന്നു. പത്രത്തില്‍ പറയുന്നതും സോഷ്യല്‍ മീഡിയയില്‍ പറയുന്നതും അവരുടേതായ പബ്ലിസിറ്റിക്ക് വേണ്ടി ബൂസ്റ്റ് ചെയ്യുന്നതാണ് ചിലതൊക്കെ. ഇവളാണോ മാഡം എന്നൊക്കെ പറഞ്ഞ് കുറേ പറയുക എന്നല്ലാതെ സത്യാവസ്ഥയിലേക്ക് വന്നിട്ടില്ല. സത്യം എന്താണെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. സത്യം എന്തായാലും തെളിയും. നീതി എന്തായാലും വരും. ചിലപ്പോള്‍ സമയമെടുത്തേക്കും
Leave a Reply