
ഞാനാണ് നായകൻ എന്ന് പറയാൻ പറ്റിയ ഒരവസ്ഥ ആയിരുന്നില്ല ആ സമയത്ത് ! ‘ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്’ എന്ന ഭാവമായിരുന്നു അവർക്ക് ! ധർമജൻ പറയുന്നു !
കുറവുകളെ അതിജീവിച്ച് സിനിമ ഈ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് ബിബിന്‍ ജോര്‍ജ്. തിരക്കഥാ കൃത്തിന്റെ വേഷത്തിലും ഒപ്പം നടനായും നമ്മുടെ മുന്നിൽ കയ്യടിനേടിയിട്ടുള്ള ബിബിൻ ഇപ്പോൾ തനറെ ഏറ്റവും പുതിയ ചിത്രം തിരിമാലിയുടെ വിശേശങ്ങൾ പറയുന്ന തിരക്കിലാണ്. ബൈബിനെ കൂടാതെ ചിത്രത്തിൽ ധർമജനും ഒപ്പം ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രം ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
ഈ സിനിമയുടെ കുറച്ച് ഭാഗം കേരളത്തിലും കുറച്ച് ഭാഗം നേപ്പാളിലുമാണ് ചിത്രീകരിച്ചത്. ചിത്രത്തെ കുറിച്ച് ധര്മജന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തങ്ങള്‍ നേപ്പാളില്‍ എത്തിയപ്പോള്‍ അവിടുത്തെ ആളുകള്‍ ഞങ്ങളോട് എന്തിനാണ് സന്ദര്‍ശനമെന്ന് തിരക്കി. സിനിമ ഷൂട്ടിംഗ് ആണെന്ന് പറഞ്ഞപ്പോൾ ആരാണ് ഹീറോ എന്നായി അടുത്ത ചോദ്യം. കാലിന് ബുദ്ധമുട്ടുള്ളതിനാല്‍ ബിബിന്‍ ആ സമയത്ത് വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്നു. അവര്‍ ചോദിച്ചപ്പോള്‍ താന്‍ ആണ് നായകനെന്ന് പറയാന്‍ ബിബിന്‍ ഒരു മടിയായി.
പിന്നെ അവൻ ചുറ്റിലും ഒന്ന് നോക്കി പതുക്കെ പറഞ്ഞു താന്‍ ആണ് നായകൻ. പിന്നീടുള്ള അവരുടെ നോട്ടം ഒരു വല്ലാത്ത രീതിയിൽ ആയിരുന്നു. അവനെ വിശ്വസിക്കാനാവാത്ത തരത്തിലാണ് അവർ നോക്കിയത്. ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന് എന്ന മുഖഭാവമായിരുന്നു അവർക്ക്. അവന് മാത്രമല്ല തങ്ങളും കേന്ദ്ര കഥാപാത്രങ്ങളാണ് എന്ന് പറഞ്ഞ് ബിബിന്‍ പരിചയപ്പെടുത്തിയപ്പോഴും അവര്‍ക്ക് തങ്ങളുടെ രൂപം കണ്ട് അത്ഭുതമായിരുന്നു. കാരണം അവരുടെ കണ്ണിലെ ഹീറോകള്‍ ഹിന്ദി സിനിമയിലെപോലെ വലിയ ലുക്കുള്ള താരങ്ങളാണ്. അതുകൊണ്ടാണ് തങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാതെ പോയത് എന്നാണ് ധര്മ്മജന് പറയുന്നത്.

ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്നിട്ടുള്ള ബിബിൻ ജോർജ് സിനിമ രംഗത്ത് ഒരുപാട് അവഗണകൾ സഹിച്ചിട്ടുണ്ട്. സിനിമയിൽ എത്തിയ ശേഷം മൂന്ന് മുറികളുള്ള ഒരു കൊച്ചു വീടും ഒരു കൊച്ച് കാറും വാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷം ഒരിക്കൽ ബിബിൻ തുറന്ന് പറഞ്ഞിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ചു വന്നതുകൊണ്ട് ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ടു പോകാനുള്ള കഴിവുണ്ട്. ഇത്തരം ജീവിത സാഹചര്യങ്ങൾ ജീവിച്ചു വന്ന ആളായതുകൊണ്ട് ഒരു പ്രതിസന്ധിയിലും തളരില്ല എന്നാണ് ബിബിൻ പറയുന്നത്. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായ ബിബിന്റെ പുതിയ ചിത്രം തിരിമാലി ഇപ്പോൾ തിയറ്ററിൽ ,മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ഇതൊരു രു ട്രാവല്‍ സിനിമയാണ്. കോമഡി ഉണ്ടെകിലും മെയിൻ ആയിട്ടും ട്രാവൽ ആണ്. ഒരു പ്രത്യേക ആവശ്യത്തിന് സിനിമയിലെ മൂന്ന് കഥാപാത്രങ്ങള്‍ ഒരുമിച്ച് നേപ്പാളിലേക്ക് പോകുന്നതും. അതിന് അപ്പുറം ഹിമാലയത്തിലേക്കുള്ള യാത്ര കൂടിയാണ് സിനിമ. എനിക്ക് എപ്പോഴും നമുക്ക് പറ്റില്ലെന്ന് ആളുകള്‍ വിചാരിക്കുന്നത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും തിരിമാലി ഒരു വലിയ ട്രാവല്‍ സിനിമയാണ് എന്നും ബിബിൻ പറയുന്നു.
Leave a Reply