
നാണം കെടുത്തിയുള്ള ഈ ഇറക്കിവിടൽ വേണ്ടായിരുന്നു ! ഏഷ്യനെറ്റിനും ബിഗ്ഗ് ബോസിനും ആദരാഞ്ജലികള്‍ നേർന്ന് റോബിൻ ആരാധകർ ! പ്രതിഷേധം ശക്തം !
ബിഗ് ബോസ് സീസൺ 4 ഏറെ ജനശ്രദ്ധ നേടി വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോഴിതായ സീസൺ 4 ലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഡോ റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്നും പുറത്ത് പോകുന്ന പ്രമോ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ വരുന്നത് വരെ സീക്രട്ട് റൂമില്‍ പാര്‍പ്പിച്ചിരുന്ന റോബിനെ ഇന്ന് പുറത്താക്കുയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഏഷ്യനെറ്റിനും ബിഗ്ഗ് ബോസിനും ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ആഴ്ചയിലെ വീക്ക്ലി ടാസ്കിന്റെ ഭാഗമായി നടന്ന ഗെയിമിൽ ബാത്രൂമില്‍ കയറി ഒളിച്ച റോബിനെ പുറത്തിറക്കാന്‍ വെന്റിലേഷനില്ലാത്ത മുറിയിലേക്ക് എയര്‍ ഫ്രഷ്നര്‍ അടിച്ചിരുന്നു. റോണ്‍സണും ജാസ്മിനും ചേര്‍ന്നാണ് അടിച്ചത്. എന്നാൽ അതിനുള്ളില്‍ ഇരുന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് പുറത്തിറങ്ങിയ റോബിനെ റിയാസ് പരിശോധിക്കാനായി പോയപ്പോള്‍ റോബിന് തള്ളി മാറ്റുകയായിരുന്നു. തള്ളിയത് ആണ് എന്ന് റിയാസ് തന്നെ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇത് റോബിൻ റിയാസിനെ അടിച്ചു എന്ന രീതിയിൽ വാർത്തകൾ വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മറ്റൊരാളെ ശരീരികമായി ഉപദ്രവിച്ചു എന്ന കാരണത്താല്‍ ബിഗ്ഗ് ബോസ് റോബിനെ ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും മാറ്റി നിര്‍ത്തി, സീക്രട്ട് റൂമില്‍ അടച്ചു. തുടര്‍ന്ന് ഓരോ മത്സരാര്‍ത്ഥികളോടും ചോദിച്ചതില്‍, റോബിന് തെറ്റുകാരനാണ് എങ്കില്‍ സ്പ്രൈ അടിച്ച ജാസ്മിനും റോണ്‍സണും തെറ്റ് കാരാണ് എന്നായിരുന്നു മത്സരാര്‍ത്ഥികളും പറഞ്ഞത്.

ശേഷം നടന്നത് നാടകീയ രംഗങ്ങൾ ബിഗ്ഗ് ബോസ് ഹൗസില്‍ നടന്നത്. റോബിന് ഇനി വീണ്ടും ബിബി ഹൗസിലേക്ക് തിരിച്ചുവരും എന്ന സംശയത്താല്‍ ജാസ്മിന് മെന്റല്‍സ്ട്രസ്സ് കൂടി. ഇത്തരം ഒരു ഷോയില്‍ നില്‍ക്കുന്നത് തന്റെ ആത്മാഭിമാനത്തിന് എതിരാണ് എന്ന് പറഞ്ഞ് ജാസ്മിന് ഷോ ക്വിറ്റ് ചെയ്തു. ബിഗ്ഗ് ബോസിനെയും ഷോയെയും തെറി വിളിച്ച്, റോബിന്റെ ചെടിച്ചട്ടി പൊട്ടിച്ച് സിഗരറ്റ് വലിച്ചുകൊണ്ടാണ് ജാസ്മിന് പുറത്തേക്ക് വന്നത്.
അതിനു പിന്നാലെയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് ജാസ്മിന് പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ റോബിനും പുറത്ത് പോകുന്നു എന്ന് കാണിച്ച് പുതിയ പ്രമോ വീഡിയോ വന്നിരിയ്ക്കുന്നത്. ഇത്രയും നാള് സീക്രട്ട് മുറിയില്‍ പാര്‍പ്പിച്ച റോബിനെ മോഹന്‍ലാല്‍ വന്നപ്പോള്‍ വേദിയിലേക്ക് വിളിച്ച് പുറത്താക്കുകയായിരുന്നു. ദില്‍ഷ നിന്നെ മിസ്സ് ചെയ്യും എന്ന് പറഞ്ഞ് റോബിന് ഇറങ്ങിപോരുന്നത്. അയാളെ ഇങ്ങനെ പുറത്താക്കാനായിരുന്നു എങ്കിൽ പിന്നെ എന്തിനായിരുന്നു ഈ പ്രഹസനം എന്നാണ് ഇപ്പോള്‍ റോബിന് ആരാധകര്‍ ചോദിയ്ക്കുന്നത്.
ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഒരു അടഞ്ഞ മുറിയില്‍ ദിവസങ്ങളോളം അടച്ചിട്ട് മെന്റല്‍ സ്ട്രസ്സ് കൊടുത്ത്, മോഹന്‍ലാല്‍ വരുന്നത് വരെ കാത്തിരുന്ന് നാണം കെടുത്തി പുറത്താക്കി, റോബിനപ്പം തെറ്റ് ചെയ്ത ജാസ്മിന് സെല്‍ഫ് റസ്പെക്ട് എന്ന് പറഞ്ഞ് പുകവലിച്ച് കൊണ്ട് മാസ് സ്റ്റൈലില്‍ പുറത്തേക്ക് പോയി. റോബിനോട് ബിഗ്ഗ് ബോസ് പക്ഷപാതം കാണിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കമന്റുകള്‍. ഇനി ബിഗ്ഗ് ബോസ് കാണില്ല, ബിഗ്ഗ് ബോസിനും ഏഷ്യനെറ്റിനും ആദരാഞ്ജലികള്‍ എന്നും കമന്റുകള്‍ വരുന്നു.
Leave a Reply