
റോബിന് രാജകീയ വരവേൽപ്പ് ! നിങ്ങളാണ് വിജയ്, നിങ്ങളാണ് ഞങ്ങളുടെ രാജാവ് ! കൈ തൊഴുത് നന്ദി പറഞ്ഞ് റോബിൻ ! വീഡിയോ വൈറൽ !
ബിഗ് ബോസ് സീസൺ 4 ചരിത്രം ഡോ. റോബിൻ രാധാകൃഷ്ണന്റെ ആയിരുന്നു എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ഏവരെയും നിരാശയിൽ ആക്കികൊണ്ട് ഏവരുടെയും പ്രിയങ്കരൻ റോബിൻ ബിഗ് ബോസിൽ നിന്നും പടിയിറങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ ആയിരങ്ങളാണ് അദ്ദേഹത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയത്. വമ്പൻ സ്വീകരണമാണ് അദ്ദേത്തിന് ലഭിക്കുന്നത്. മാല ഇട്ട് ആർപ്പ് വിളിച്ച് ആയിരങ്ങളാണ് അദ്ദേഹത്തെ വരവേറ്റത്.
ഇപ്പോഴിതാ ആദ്യമായി നന്ദി പറഞ്ഞുകൊണ്ട് റോബിൻ എത്തിയിരിക്കുകയാണ്, തന്റെ ഇസ്റാഗ്രാമിൽ അദ്ദേഹം പങ്കുവെച്ച ലൈവ് വീഡിയോയിൽ പാറയുന്നത്. ആ വാക്കുകൾ ഇങ്ങനെ, എല്ലാവര്ക്കും നമസ്കാരം… എന്താണീ കാണുന്നത്. ഒരുപാട് സന്തോഷം.’എന്റമ്മോ…. വാക്കുകളാല്‍ പറയാന്‍ കഴിയാത്ത സ്നേഹമാണ് നിങ്ങളോരോരുത്തരും നല്‍കുന്നത്. ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നുവെന്ന് ഞാനിപ്പോള്‍ അറിയുന്നു. എനിക്ക് എന്റെ ഫോണ്‍ പോലും എടുക്കാന്‍ പറ്റുന്നില്ല. നോട്ടിഫിക്കേഷന്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരുപാട് പേര് മെസേജ് അയച്ചും വിളിച്ചും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാന്‍ കഴിയാത്തതിനാലാണ് ലൈവില്‍ വന്നത്. എല്ലാവരോടും സ്നേഹം മാത്രം…’ എന്നാണ് ലൈവിലെത്തി റോബിന് പറഞ്ഞത്.

അദ്ദേഹത്തിന് സത്യത്തിൽ ഈ ജനപിന്തുണ വിശ്വസിക്കാൻ കഴിയുന്നില്ല.തിരുവന്തപുരം വിമാനത്താവളത്തില്‍ റോബിന് ഇന്ന് എത്തുമെന്ന് അറിഞ്ഞും നിരവധി ആരാധകരാണ് ഫ്ലെക്സും മറ്റുമായി വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്നത്. ഈ സീസണില്‍ പുറത്തായ മറ്റൊരു മത്സരാര്‍ഥിക്കും ലഭിക്കാത്ത സ്വീകരണമാണ് സോഷ്യല്‍മീഡിയ വഴിയും അല്ലാതെയും റോബിന് ലഭിക്കുന്നത്. ഷോയില്‍ നിന്നും പുറത്തായെങ്കിലും റോബിനാണ് യഥാര്‍ഥ വിജയിയെന്നും ഇനി മറ്റേത് മത്സരാര്‍ഥി ഫൈനലില്‍ കപ്പുയര്‍ത്തിയാലും തങ്ങളുടെ രാജാവ് എന്നും റോബിനായിരിക്കുമെന്നെല്ലാമാണ് കമന്റുകള്‍ വരുന്നത്.
കൂടാതെ താൻ താൻ ആ വീട്ടിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോകുന്നത് അത് ദിൽഷ ആകുമെന്നും, അവൾ വളരെ ജാനുവിനായ, ഇന്നസെന്റ് ആയ വ്യക്തി ആണെന്നും, ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ അവളെ ഒരുപാട് മിസ്സ് ചെയ്യുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. കൂടത്തെ കൈയ്യടികളോടെയാണ് ബ്ലെസ്ലി തന്റെ ഉറ്റ സുഹൃത്തിനെ യാത്രയാക്കിയത്. മികച്ച മത്സരാര്‍ഥിയായിരുന്ന റോബിനാണ് പുറത്തുപോകുന്നതെന്നും തനിക്ക് ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞു. റോബിനെ ബിഗ് ബോസ് പ്രേക്ഷകര്‍ എപ്പോഴും ഓര്‍ക്കുമെന്നാണ് ലക്ഷ്മിപ്രിയ ആശംസകള്‍ നേര്‍ന്ന് പറഞ്ഞത്. വളരെ രസകരമായി പോകേണ്ടിയിരുന്ന ടാസ്ക്കിനിടയില്‍ സംഭവിച്ച ചില പിഴകളാണ് റോബിന്റെ പുറത്താകലിനും ജാസ്മിന്റെ വാക്കി ഔട്ടിനും വരെ കാരണമാക്കിയത്.
ഇപ്പോഴിതാ നടൻ ഷമ്മി തിലകൻ പങ്കുവെച്ച വയ്ക്കുകളും ഏറെ ശ്രദ്ധ നേടുന്നു, ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി ഡോ.റോബിന് വിജയാശംസകൾ..! വിമാനത്താവളത്തിൽ ചെന്ന് ഈ “റിയൽ ബിഗ് ബോസിനെ” ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ട്..! എന്നും അദ്ദേഹം ഫേസ്ബുക്കിൽ റോബിന്റെ വരവേൽക്ക് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Leave a Reply