
‘സംയുക്തയുടെ നായകൻ ഞാനായിരുന്നു’ ! എനിക്ക് പകരമാണ് അന്ന് ബിജു മേനോൻ വന്നത് ! ആ അറിയാക്കഥ തുറന്ന് പറഞ്ഞ് ബിജു നാരായണൻ !
ഇന്ന് ആരാധകരെ ഏറെ ഉള്ള താര ദമ്പതികളാണ് സംയുക്ത വർമയും ബിജു മേനോനും. സിനിമയിലെ മികച്ച ജോഡികൾ ജീവിതത്തിലും ഒന്നാകുക ആയിരുന്നു. ഇന്നും മറ്റുള്ളവർക്ക് മാതൃകയായി തങ്ങളുടെ ജീവിതം ജീവിച്ചുകാണിക്കുന്ന ഈ താരങ്ങൾക്ക് ഇന്ന് ആരാധകർ ഏറെയാണ്, വിവാഹ ശേഷം സംയുക്ത സിനിമ ഉപേക്ഷിച്ച് എങ്കിലും താരത്തിനോടുള്ള മലയാളികളുടെ അർധനക്ക് ഇന്നും ഒരു കുറവും വന്നിട്ടില്ല. ഇവർക്ക് ഒരു മകനാണ്.
അതുപോലെ പിന്നണി ഗാന രംഗത്ത് ഏറെ പ്രശസ്തനായ ഗായകനാണ് ബിജു നാരായണൻ. ആ ശബ്ദ ഗാംഭീര്യം മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്നും നമ്മൾ എറ്റു പാടുന്ന ഒരുപിടി ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോൾ തന്റെ സിനിമ അഭിനയ ജീവിതത്തെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
സിനിമയിൽ അഭിനയിക്കാനുള്ള മികച്ച അവസരങ്ങൾ തന്നെ തേടി വന്നിരുന്നു എങ്കിലും ആ ഒരു പേടി കാരണം അതെല്ലാം ഉപേക്ഷിക്കുക ആയിരുന്നു താനെന്നും അദ്ദേഹം പറയുന്നു. ബിജു മേനോന്, സംയുക്ത കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രം ‘മഴ’യിലേക്ക് നായകനായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നു എന്നാണ് ബിജു നാരായണന് പറയുന്നത്. എന്നാൽ ആ സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥ തനിക്ക് തന്നിട്ട് ലെനിന് സാര്‍ വായിക്കാന്‍ പറഞ്ഞു.

എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു ആ സിനിമയിലെ നായകൻ നീ ആണെന്ന്.. ഞാൻ ആകെ ഷോക്ക് ആയി.. കാരണം പാട്ട് അല്ലാതെ സിനിമയിലെ മറ്റ് മേഖലകളെ കുറിച്ച് താന്‍ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഗായകൻ എന്ന നിലയിൽ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അപ്പോൾ. ഒരുപക്ഷെ ഞാൻ ഇനി സിനിമയില്‍ അഭിനയിച്ചാല്‍ എന്റെ പാടാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന് ഞാൻ പേടിച്ചു. ആ കാരണം കൊണ്ട് തന്നെ വന്ന അവരങ്ങൾ എല്ലാം ഞാൻ ഒഴിവാക്കി.
അങ്ങനെ ഞാൻ ആ സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ പകരം വന്നത് ബിജു മേനോൻ ആയിരുന്നു. 2000ല്‍ ആണ് മഴ റിലീസ് ചെയ്തത്. പിന്നെ ക്യാപ്റ്റന്‍ രാജു സാര്‍ സംവിധാനം ചെയ്ത ‘ഇതാ ഒരു സ്നേഹഗാഥ’യിലേക്കും വിളിച്ചു. അപ്പോഴും അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ‘കാര്യസ്ഥന്’ പോലുള്ള സിനിമകളില്‍ ഗസ്റ്റ് റോളില്‍ എത്തിയിട്ടുണ്ടെങ്കിലും അങ്ങനെ മുഴുനീള റോളിലൊന്നും അഭിനയിക്കണമെന്ന് ഇതേവരെ ആഗ്രഹിച്ചിട്ടില്ല. അന്നും ഇന്നും പാട്ട് തന്നെയാണ് തനിക്ക് എന്നും പ്രധാനം എന്നും ബിജു നാരായണൻ പറയുന്നു.
Leave a Reply