
‘മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ കിട്ടണമെന്ന് ആഗ്രഹിച്ച സംയുക്ത ഒടുവിൽ രോമേശ്വരനായ ബിജുനെ കെട്ടി ! ആശസംസകൾ നേർന്ന് ഊർമിള ഉണ്ണി !
മലയാളികൾ ഇന്നും ഏറെ സ്നേഹിക്കുന്ന താര ജോഡികളാണ് സംയുകതയും ബിജു മേനോനും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇപ്പോഴും വളരെ സന്തുഷ്ടമായ കുടുംബ ജീവിതമാണ് നയിക്കുന്നത്. മികച്ച നര്‍ത്തകി കൂടിയായ സംയുക്ത വര്‍മ്മ വിവാഹത്തോടെ ഇടവേള എടുക്കുകയായിരുന്നു. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയാണ് സംയുക്തയും ബിജു മേനോനും വിവാഹിതരായത്. ചെറിയമ്മയായ ഊര്‍മ്മിള ഉണ്ണിക്ക് പിന്നാലെയായാണ് സംയുക്ത സിനിമയിലെത്തിയത്. സംയുക്തക്ക് ഊർമിള ഉണ്ണി താത്താ തൈ എന്നാണ് വിളിക്കുന്നത്.
ഇപ്പോഴിതാ സംയുക്തയുടെയും ബിജു മേനോന്റെയും വിവാഹവാര്ഷിക ദിനത്തിൽ ഊർമിള ഉണ്ണി പങ്കുവെച്ച ആശംസാ കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത .എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി !വീട്ടിൽ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്ക്കൂളിലേക്ക് .വൃത്തിയായി ഒരുക്കിയാണ് അവളെ സ്ക്കൂളിലേക്ക് വിടുക .എൻ്റെ ചൂണ്ടുവിരൽ പിടിച്ചു നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുതാത്താ തൈ .എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളൻ പറയൂ അമ്മയോട് എന്നാണ് അവൾ പറയുക..
എനിക്ക് എന്റെ താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളു എന്ന്, സ്ക്കൂളിൽ നിന്നു തിരിച്ചു വരുമ്പോൾ അവളുടെ രൂപമൊന്നു കാണണം ,തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും. മേലാ സകലം ചെളി പുരണ്ടിരിക്കും, ഷൂസിൻ്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും, അവൾക്കു 14 വയസ്സായി, ഹിന്ദി പാട്ടുകൾ ടിവിയിൽ കണ്ടിരിക്കുമ്പോൾ സo യുക്ത എന്നോടു പറഞ്ഞു .”മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം, പ്രേമിക്കാനാ, ഉമചേച്ചി (സംയുക്തയുടെ ‘അമ്മ ) എന്നെ അടുക്കളയിൽ നിന്നു കണ്ണുരുട്ടി നോക്കി.

അങ്ങനെ അവൾ സിനിമ താരമായി മാറി, അവൾക്കു തിരക്കായി. അങ്ങനെ എൻ്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ… ഞാൻ പൊട്ടിച്ചിരിച്ചു.. “ചുമ്മാ ” ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും, പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ, അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ..
ഇന്നിതാ അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി .ഞാൻ സംയുക്തയോടു ചോദിച്ചു എങ്ങിനെ പോകുന്നു കുടുംബ ജീവിതം, അവൾ പറഞ്ഞു , ‘ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും, അതു തോന്നിയാൽ ആ ബന്ധം നിലനിൽക്കും .സ്നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട് .ഞാനിപ്പോൾ സo യുക്തയല്ല, സംതൃപ്തയാണ് താത്താ തൈ..
ആയപ്പോഴേക്കും ഞാൻ ആ കുസൃതി ചോദ്യം ചോദിച്ചു .. അപ്പൊ മിനുമിനുത്ത മുഖമുള്ളയാൾ.. അവൾ പൊട്ടി ചിരിച്ചു എന്നിട്ട് മമ്മുക്കയുടെ വാക്കുകൾ കടമെടുത്തു. ഭാര്യാഭർത്തൃബന്ധം എന്നു പറയുന്നത് ഒരുരക്തബന്ധമല്ല, പക്ഷെ എല്ലാ ബന്ധങ്ങളും, ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം.. ജന്മങ്ങൾക്കപ്പുറമെന്നോ ഒരു ചെമ്പകം പൂക്കും സുഗന്ധം ഊർമ്മിള കുറിച്ചു.
Leave a Reply