
അയ്യപ്പൻ നായർ കൊണ്ടുവന്ന ആദ്യത്തെ ദേശിയ പുരസ്കാരം ! ഇത് ബിജു മേനോന് ഉള്ളറിഞ്ഞ് ആഹ്ലാദിക്കാനുള്ള അവസരമാണ് ! താരങ്ങൾക്ക് ആശംസാ പ്രവാഹം !
68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാള സിനിമക്ക് ഇത് അഭിമാനിക്കാവുന്ന നിമിഷമാണ്, കാരണം മികച്ച നടിയായി തിരഞ്ഞെടുത്തത് അപർണ്ണ ബാലമുരളിയും. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
സച്ചിയുടെ പുരസ്കാരം വാങ്ങാൻ ഇല്ലെന്ന ഒരു നൊമ്പരം ഒഴിച്ചാൽ ബാക്കിയെല്ലാം മലയാളികൾക്ക് അഭിമാനിക്കാനും സന്തോഷിക്കാനും കഴിയുന്ന നിമിഷങ്ങൾ തന്നെയാണ്. അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്), മികച്ച സംവിധായകന്( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി.

ബിജു മേനോൻ എന്ന നടന് ഇത് ഉള്ളു നിറഞ്ഞ് സന്തോഷിക്കാനുള്ള നിമിഷമാണ്. ഈഗിൾ എന്ന ചിത്രത്തിൽ അദ്ദേഹം ചെറിയ ഒരു യെങ്കിലും 1994ല്‍ പുറത്തിറങ്ങിയ പുത്രന് എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ ശ്രദ്ധ നേടിയത്. ശ്രദ്ധേയ ചിത്രങ്ങളിലെ പ്രാധാന്യമുള്ള വേഷങ്ങളിലാണ് തുടര്‍ വര്‍ഷങ്ങളില്‍ അദ്ദേഹത്തെ കണ്ടത്. ഹൈവേ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, അഴകിയ രാവണന്, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കളിയാട്ടം, പത്രം തുടങ്ങി തൊണ്ണൂറുകളിലെ ആ ലിസ്റ്റ് നീളുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യം തേടിയെത്തുന്നത് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ അഖിലചന്ദ്രനെ അവതരിപ്പിച്ചതിനാണ്. രണ്ടായിരങ്ങളിലേക്ക് കടക്കുമ്പോഴും സൂപ്പര്‍താര ചിത്രങ്ങളിലെ ശ്രദ്ധേയ റോളുകളില്‍ പല സംവിധായകരുടെയും ആദ്യ പരിഗണനകളിലൊന്ന് ബിജു മേനോന് ഉണ്ടായിരുന്നു.
Leave a Reply