
എന്റെ ചേട്ടൻ, എനിക്ക് വിവാഹത്തിനുള്ള വസ്ത്രം വാങ്ങി തന്നത് സുരേഷേട്ടനാണ് ! കടപ്പാട് ഉണ്ട് ! അതൊന്നും മറക്കാൻ കഴിയല്ല ! ബിജു മേനോൻ പറയുന്നു !
മലയാള സിനിമയിലെ രണ്ടു മികച്ച സൂപ്പർ താരങ്ങളാണ് സുരേഷ് ഗോപിയും ബിജു മേനോനും. ഇരുവരും ഒരുമിച്ച് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിട്ടുമുണ്ട്. പത്രം, കളിയാട്ടം, എഫ് ഐ ആർ, പ്രണയ വർണ്ണങ്ങൾ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നിങ്ങനെ നീളുന്നു… മലയാളസി സിനിമ ലോകത്ത് ഹേറ്റേഴ്സ് ഇല്ലാത്ത ഒരു നടനാണ് ബിജു മേനോൻ. ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിൻ്റെ സന്തതികൾ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
ഇപ്പോഴിതാ സിനിമ രംഗത്ത് തനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള ആളായ സുരേഷ് ഗോപിയെ കുറിച്ച് ബിജു മേനോൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബിജുവിന്റെ വാക്കുകൾ, ഞാൻ സിനിമയിൽ വരുന്ന സമയത്ത് ഒക്കെ വലിയ തിരക്കുള്ള നടൻ ആണ് സുരേഷ് ഗോപി. എന്നാൽ അതിന്റെ പേരിൽ ഒരു തിരക്കുകളോ ജാടയോ ഒന്നും ഒരിക്കൽ പോലും അദ്ദേഹം ആരോടും കാണിച്ചിട്ടില്ല. നല്ല ഒരു മനസ്സിനുടമയാണ് അദ്ദേഹം. മറ്റുള്ളവരുടെ ദുഖങ്ങളും സങ്കടങ്ങളും വളരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിവുള്ള ആളുകൂടിയാണ് അദ്ദേഹം.
എനിക്ക് എന്റെ സ്വന്തം ചേട്ടനെപോലെയാണ്, എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പണ്‍ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്. ഞാന്‍ പരിചയപ്പെട്ടതില്‍ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടന്. എന്റെ കല്യാണത്തിന്റെ കാര്യത്തിലാണെങ്കിലും, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതും സുരേഷേട്ടനാണ്.

അതുകൂടാതെ അദ്ദേഹം ഇലക്ഷന് മത്സരിച്ചപ്പോൾ ഞാനും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിരുന്നു, അതിനെ തുടർന്ന് നിരവധിപേർ എന്നെ വിമർശിക്കുന്നത് കണ്ടിരുന്നു, എന്നാൽ ജേഷ്ഠതുല്യനും, എന്റെ സഹപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹത്തെ പിന്തുണക്കേണ്ടത് എന്റെ കടമ ആയിരുന്നു എന്നും, അദ്ദേഹത്തെ പോലെ നല്ല മനസുള്ള ഒരു ജനപ്രതിനിധിയെ കാണാൻ തന്നെ പ്രയാസമാണ് എന്നും ബിജു പറഞ്ഞിരുന്നു. ഒരിക്കൽ ഞാൻ എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റിൽ തനിച്ചിരിക്കുകയായിരുന്നു.
ആ സിനിമയിൽ അദ്ദേഹവും അ,ഭിനയിക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങനെ തനിച്ച് ഇരിക്കുന്നത് കണ്ട അ,ദ്യേഹം എന്നെ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി, എന്നിട്ട് ഒരുപാട് കാര്യങ്ങൾ എന്നോട് സംസാരിച്ചു. മോഹൻലാലിനോടും മമ്മൂട്ടിയോടും ഒന്നും ഇത്രയും സ്വാതന്ത്രത്തോടെ അന്നൊന്നും പെരുമാറാൻ കഴിഞ്ഞിരുന്നില്ല. സുരേഷ് ഗോപി എന്ന മനുഷ്യൻ എത്ര സിമ്പിൾ ആണെന്ന് എനിക്ക് ആ ദിവസം മനസ്സിലായി എന്നും ബിജു മേനോൻ പറയുന്നു.
Leave a Reply