
എന്റമ്മോ !! എങ്ങനെ സാധിക്കുന്നു ബിജു ചേട്ടാ…! ചെറിയ നോട്ടത്തിൽ ഒക്കെ ഇങ്ങേര് കൊടുക്കുന്ന രംഗത്തിന് ഭയങ്കര ആമ്പിയൻസ് ഉണ്ട് ! ഓ ഭയകരം ! കുറിപ്പ് പങ്കുവെച്ച് നടി !
മലയാള സിനിമയിൽ ബിജു മേനോൻ എന്ന നടനെ ഇഷ്ടപെടാത്തതായി തന്നെ ആരും ഉണ്ടാകില്ല. ഒരു ഹേറ്റേഴ്സും ഇല്ലാത്ത ഒരു നടൻ ഉണ്ടെങ്കിൽ അത് ബിജു മേനോൻ മാത്രമായിരിക്കും. വലിച്ചുവാരി സിനിമകൾ ചെയ്യാതെ വളരെ സെലക്ടീവ് ആയി മാത്രം സിനിമകൾ ചെയ്യുന്ന ബിജു മേനോനോട് ഏറ്റവും പുതിയ ചിത്രമായ തങ്കം മികച്ച വിജയം നേടി മുന്നേറുകയാണ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ തങ്കം ഇപ്പോൾ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്.
ഇപ്പോഴിതാ നടിയും സംയുക്ത വർമ്മയുടെ ഇളയമ്മയുമായ ഊർമിള ഉണ്ണി പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. തങ്കം കണ്ട ശേഷമുള്ള പ്രതികരണമാണ് ഊർമിള പങ്കുവെച്ചത്. ഇന്നലെ ഞങ്ങൾ ” തങ്കം ” ഷേണായ്സിൽ പോയി കണ്ടു. ഞങ്ങളുടെ ബിജു എത്ര നന്നായിരിക്കുന്നു. ഇന്നലെയാണ് ആരോ എനിക്കൊരു ഫോർവേഡ് അയച്ചു തന്നത് .അത് എഴുതിയ ആളോട് നന്ദി പറഞ്ഞു കൊണ്ട് അതിവിടെ പോസ്റ്റ് ചെയ്യുന്നു.

ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ. ബിജു മേനോൻ മലയാളത്തിൻ്റെ തങ്കം. ഗെറ്റപ്പ് ചേഞ്ച് എന്നൊക്കെ പറഞ്ഞു മേക്കോവർ കുന്തം ഒന്നും വേണ്ട ആ ഹെയർ സ്റ്റൈൽ ഒന്ന് മാറ്റും അത്ര തന്നെ. എന്നാലും കഥാപാത്രത്തിലേക്ക് ഉള്ള ഇങ്ങേരുടെ ചേഞ്ച് ഓവർ വാക്കുകൾക്ക് അതീതമാണ് . മൈക്രോ എക്സ്പ്രഷൻ അതായത് ചെറിയ നോട്ടത്തിൽ ഒക്കെ ഇങ്ങേര് കൊടുക്കുന്ന രംഗത്തിന് ഭയങ്കര ആമ്പിയൻസ് ഉണ്ട്. ബിഗ് സ്ക്രീനിൽ മാത്രം കിട്ടുന്ന ഒരു ഫീൽ.
ഈ മോനിച്ചൻ തന്നെ ആണല്ലോ, അയ്യപ്പൻ നായരായത് എന്ന് വണ്ടർ അടിക്കുമ്പോൾ ദേ ഇപ്പോ അതേ മനുഷ്യൻ മുത്ത് എന്ന കഥാപാത്രമായി തങ്കം സിനിമയിൽ. ചില മോമെന്റിൽ ഒരു നിസ്സഹായത ഒക്കെ ഉണ്ട് . എന്റമ്മോ… ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബിജു ചേട്ടാ… തങ്കത്തിൽ ബിജു മേനോൻ മൊമന്റ് മാത്രം തന്നെ തീയേറ്ററിൽ ബിഗ് സ്ക്രീൻ കാണാൻ തക്കതായിട്ട് ഉള്ള ഒരു “തീ “ഉണ്ട് . ബിജു മേനോൻ തങ്കമാണ് മലയാളത്തിന്റെ തങ്കം എന്നായിരുന്നു കുറിപ്പ്. തങ്കം റിലീസ് ചെയ്ത സമയത്ത് ബിജു മേനോന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ് ആരാധകരെത്തിയിരുന്നു. ഈ കുറിപ്പാണ് ഊർമിള ഉണ്ണിയും പണക്കിവെച്ചിരിക്കുന്നത്..
Leave a Reply