
ഞാൻ അന്നുമുതല്‍ തുടങ്ങിയ കരച്ചിലാണ്, ഇനി എനിക്ക് വയ്യ, കലാരംഗം തന്നെ വെറുത്തുപോയി, ഇനി സ്റ്റാര്‍ മാജിക് വേണ്ടെന്ന് കരുതി ! തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ബിനു അടിമാലി !
മിമിക്രി കലാരംഗത്തെ തന്നെ ഞെട്ടിച്ച ഒരു അപടകവും തീർത്താൽ തീരാത്ത നഷ്ടവുമാണ് കൊല്ലം സുദിയുടേത്. വളരെ അപ്രതീക്ഷിതമായി നടന്ന വാഹന അപകടത്തിൽ സുധിയുടെ എന്നേക്കുമായി നഷ്ടമാകുകയും മറ്റു പല അനുഗ്രഹീത കലാകാരൻമാർക്ക് പരിക്കുകൾ പറ്റുകയുമായിരുന്നു. ബിനു അടിമാലിയും, മഹേഷ് കുഞ്ഞുമോനും ജീവൻ തിരികെ കിട്ടിയെങ്കിലും മറ്റു ആരോഗ്യപ്രശ്നങ്ങൾ പലതും അവർ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാൻ ബിനു അടിമാലി എത്തുകയും ശേഷം സുദിയെ കുറിച്ചും തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ബിനു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ വേദനായി മാറുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ആ ഒരു സംഭവത്തോടെ എന്റെ മാനസികനില ആകെ തെറ്റി എന്ന് തന്നെ പറയാം, കഴിഞ്ഞ ദിവസം ഡോക്ടറോട് മിമിക്രി സംഘടനയുടെ വേദിയില്‍ പരിപാടി അവതരിപ്പിക്കാൻ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ഒരു കാരണവശാലും പോകാതെയിരിക്കരുത് എന്നായിരുന്നു മറുപടി. സൈക്യാട്രി ഡിപ്പാര്‍ട്മെന്റില്‍ പോകണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വേണ്ട ആദ്യം പരിപാടിക്ക് പോയിവരാനാണ് അദ്ദേഹം പറഞ്ഞതെന്നും ബിനു പറയുന്നു.
എന്റെ സുധി ചിരിക്കുമ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടോ അവന്റെ കവിളിൽ ഒരു നുണക്കുഴി ഉണ്ട്. അത് അവൻ എന്റെ വലതു സൈഡില്‍ തന്നിട്ടുപോയി. അന്നത്തെ ദിവസം അവൻ എന്നെ കാറിന്റെ മുന്നില്‍ ഇരുത്തിയില്ല. ഷോയ്ക്ക് വേണ്ടി വടകരക്ക് പോകുമ്പോഴും അവൻ ചാടി കയറി മുന്നില്‍ ഇരുന്നു, അന്നത്തെ ദിവസം ഞങ്ങൾ എല്ലാവരും പരുപാടി സന്തോഷത്തിലായിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഒരു പവറായിരുന്നു അന്ന് സുധിയില്‍ കണ്ടത്. അതുപോലെ എനിക്ക് പറയാനുള്ളത് മഹേഷിനെ കുറിച്ചാണ്.

ശെരിക്കും അന്ന് അതിശയകരമായ പ്രകടനമായിരുന്നു അവന്റേത്. കണ്ണ് കിട്ടും പോലെയായിരുന്നു മഹേഷിന്റെ പ്രകടനം. എനിക്ക് അവന്റെ പെര്‍ഫോമൻസ് ഒരുപാട് ഇഷ്ടമായി. വണ്ടിയില്‍ കയറിയപ്പോള്‍ ഞാൻ അവനോട് പറഞ്ഞു, നീ ഏത് മതവിശ്വാസിയാണെന്ന് അറിയില്ല, പക്ഷെ വീട്ടില്‍ ചെന്നാല്‍ ഉടനെ തന്നെ ഒന്ന് ഉഴിഞ്ഞിടണമെന്ന് പറഞ്ഞിരുന്നു. അത്രക്ക് ഗംഭീരമായിരുന്നു.
ഞങ്ങൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പിന്നീട് നമ്മളെല്ലാം ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞശേഷമാണ്, ഞാൻ എഴുന്നേറ്റ് നോക്കുമ്ബോള്‍ ആരും അടുത്തില്ല, പിന്നീട് എന്നെ ആംബുലൻസില്‍ കയറ്റിയപ്പോള്‍ അവിടെ സുധി കിടക്കുന്നുണ്ട്. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്, ‘അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസ്സില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്നത്.
അപ്പോഴും അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറഞ്ഞത്. ഞാൻ അന്നുമുതല്‍ തുടങ്ങിയ കരച്ചിലാണ്. ഇനി എനിക്ക് വയ്യ.എനിക്ക് ഉറക്കമില്ല, കണ്ണടച്ചാൽ അവന്റെ മുഖമാണ് മനസ്സിൽ, ഇനി സ്റ്റാര്‍ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് താൻ മനസ്സില്‍ കരുതിയതിരുന്നതെന്നും ഏറെ വേദനയോടെ അദ്ദേഹം പറയുന്നു.
Leave a Reply