
ബിനു അടിമാലി നടക്കാന്‍ കഴിയുമായിരുന്നിട്ടും സുധിയുടെ വീട്ടില്‍ പോയത് വീല്‍ചെയറില്‍, അത് മനപ്പൂർവം മോശം ഇമേജ് മാറ്റിയെടുക്കയായിരുന്നു ലക്ഷ്യം ! ആരോപണം !
സിനിമ ടെലിവിഷൻ മിമിക്രി രംഗത്ത് ഏറെ ജനശ്രദ്ധ നേടിയ കലാകാരനാണ് ബിനു അടിമാലി. കരിയറിൽ ഇതിനുമുമ്പും ഏറെ വിവാദങ്ങൾ നേരിട്ടുള്ള ആളാണ് ബിനു, ഇപ്പോഴിതാ ബിനു അടിമാലിയുടെ മുന്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനീഷ് അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിലാണ് ജിനേഷ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ജിനേഷിന്റെ വാക്കുകൾ ഇങ്ങനെ.. ബിനു നിങ്ങൾ കാണുന്ന ഒരു ആളല്ല ശെരിക്കുള്ള വ്യക്തിയെന്നും, ഞാനും ബിനു അടിമാലിയും തമ്മില്‍ ചേട്ടൻ അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അ,പ,ക,ടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. അതുപോലെ വാഹനാപകടത്തില്‍ മ,ര,ണ,പ്പെട്ട കൊല്ലം സുധിയുടെ വീട്ടില്‍ അടിമാലി പോയത് തന്റെ ചീത്തപ്പേര് മാറ്റാന്‍ വേണ്ടിയായിരുന്നുവെന്ന് ജിനേഷ് ആരോപിക്കുന്നു. ഇതോടെ തന്റെ ഇമേജ് മാറണമെന്നും അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണമെന്നും ബിനു അടിമാലി തനിക്ക് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തതെന്ന് ജിനേഷ് പറയുന്നു.
അതുമാത്രമല്ല മഹേഷ് കുഞ്ഞുമോന്‍റെ വീട്ടില്‍ പോയപ്പോഴും ഫോട്ടോയും വീഡിയോയുമെടുക്കാൻ എന്നെയും വിളിച്ചിരുന്നു. പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താല്‍ മതി എന്ന് മഹേഷ് പറയുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ബിനു ചേട്ടന്‍റെ അടുത്ത സുഹൃത്തിന് ഞാൻ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി കൊടുത്തിരുന്നു. അത് ഞാൻ ചേട്ടനോടു പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്നത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്.

എന്നാൽ ഞങ്ങൾ തമ്മിൽ പിരിഞ്ഞ ശേഷം അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ടും പാസ്‌വേർഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്‍റെ അക്കൗണ്ട് ഞാൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പോലീസില്‍ പരാതിപ്പെട്ടു. ഞാൻ പോ,ലീ,സ് സ്റ്റേഷനില്‍ പോയി സത്യാവസ്ഥ പറഞ്ഞപ്പോള്‍ അവിടുത്തെ സാറിന് കാര്യം മനസിലായി. തെറ്റായ പാസ്സ്‌വേർഡ് പലതവണ അടിച്ചുകൊടുത്തത് കൊണ്ടാണ് അകൗണ്ട് ഓപ്പണാകാതെ പോയത് എന്നാണ് ഞാൻ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത്.
എന്നാൽ ഇതിന് ശേഷം ബിനു ചേട്ടൻ എന്നെ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് കാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകള്‍ ഓടി വന്ന് ഡോർ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാൻ വീണ്ടും പൊ,ലീ,സി,ല്‍ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അ,റസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു എന്നും ജിനേഷ് പറയുന്നു.
Leave a Reply