‘പെയിന്റിങ് ആയിരുന്നു ജോലി’ ! ഒപ്പം ചെറിയ സ്റ്റേജ് പരിപാടികളും ! ആകെയുള്ള സമ്പാദ്യം ഇതാണ് ! ബിനു അടിമാലി പറയുന്നു !

കോമഡി രാജാക്കമാരിൽ ഇന്ന് പേരെടുത്ത കലാകാരനാണ് ബിനു അടിമാലി. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താൻ ഒരുപാട് കഷ്ടതകളും ബുദ്ധിമുട്ടലുകളും അനുഭവിച്ചുരുന്നു എന്നും കടന്നു വന്ന വഴികളെ കുറിച്ച് ബിനു ഇപ്പോൾ തുറന്ന് പറയുകയാണ്. സ്വന്തം നാടിന്റെ പേരിൽ തന്നെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാൾ കൂടിയാണ് ബിനു അടിമാലി. അച്ഛൻ, അമ്മ, ഞങ്ങൾ 5 മക്കൾ അടങ്ങുന്നതായിരുന്നു ബിനുവിന്റെ കുടുംബം.

അച്ഛനും അമ്മയ്ക്കും  കൃഷിക്കാരായിരുന്നു.  അതുകൊണ്ടുതന്നെ ആഹാരത്തിന് വലിയ  ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല, കപ്പയും, കാച്ചിലും, ചേനയും എല്ലാം വിശപ്പിനെ ശമിപ്പിച്ചിരുന്നു, താനും സഹോദരങ്ങളും ചെറുപ്പം മുതലേ കലാപരമായി മുന്നിലായിരുന്നു, മിമിക്രിയും സ്കിറ്റുമൊക്കെയായി സജീവമായിരുന്നു എല്ലാവരും.  പഠനം പ്രീഡിഗ്രി കൊണ്ട് അവസാനിപ്പിച്ചിരുന്നു. പിന്നീട് താനും സുഹൃത്തുക്കളുമായി ചേർന്നുകൊണ്ട് അടിമാലി സാഗര എന്ന പേരിൽ ഒരു ട്രൂപ്പ് തന്നെ ആരംഭിച്ചു. സീസണിൽ പരിപാടികൾ അതരിപ്പിച്ചും ബാക്കി സമയത്ത് പെയിന്റിങ് പണിക്ക് പോയും ആണ് ബിനു ജീവിതം പടുത്തുയർത്തിയത്.

‘രസികരാജ നമ്പർ വൺ’ ആണ് ജീവിതം മാറ്റി മറിച്ചത്. ടിവിയിലെ ആ പരിപാടി തനിക്കും മറ്റ് ഒരുപാട് കലാകാരൻ മാർക്കും ഒരു വഴിത്തിരിവായിരുന്നു. അതോടെ പെയിന്റിങ് പരിപാടി നിർത്തി പരിപാടികളിൽ സജീവമാകാൻ തുടങ്ങി. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയില്‍ അത് ജീവിതം തന്നെ മാറ്റി മറിച്ചു. രസികരാജക്ക് ശേഷം ആണ് കോമഡി സ്റ്റാർ വരുന്നത്. അതോടെ കൂടുതൽ പരിപാടികളും ചാനല്‍ പ്രോഗ്രാമുകളും ബിനുവിന് കിട്ടിത്തുടങ്ങി. അതിനു ശേഷമാണ്  മിമിക്രി കൊണ്ടു ജീവിക്കാം എന്ന ആത്മവിശ്വംസം തനിക്ക് ഉണ്ടായെന്നും ബിനു പറയുന്നു..

അതിനുശേഷമാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ‘തൽസമയം ഒരു പെൺകുട്ടി’യിലൂടെ ബിനു ആദ്യമായി സിനിമയിൽ എത്തുന്നത്. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് കോമഡി സ്റ്റാറിൽ ബിനുവിന്റെ പ്രകടനം കണ്ട് സിനിമയിൽ ഒരു അവസരം വാങ്ങി നൽകുന്നത്. അത് ജീവിതത്തിനു ഒരു മാറ്റം കൊണ്ടുവന്നു. പിന്നീട് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകൾ ബിനു ചെയ്തു. അതിൽ ഷൈലോക്ക് എന്ന മമ്മൂട്ടിച്ചിത്രത്തിൽ ബിനു അവതരിപ്പിച്ച കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

അങ്ങനെ ജീവിതം ഒന്ന് പച്ച പിടിച്ച് തുടങ്ങിയപ്പോൾ കിട്ടിയ സമ്പാദ്യം സ്വരുക്കൂട്ടി വച്ച് അഞ്ചു സെന്റ് ഭൂമിയിൽ കഴിഞ്ഞവർഷമാണ് ഒരു വീട് കെട്ടിപൊക്കുന്നത്. ശേഷം വാടക വീട്ടിൽ നിന്നും സ്വന്തമായ കൂരയിലേക്ക് ആയി ബിനുവിന്റെ താമസം. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. മൂത്തവന്‍ ആത്മിക് പ്ലസ് ടുവിനും . രണ്ടാമത്തവൾ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവൾ ആമ്പൽ 3 വയസ്സുകാരിയും ആണ് ബിനുവിന്റെ ലോകം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *