
എന്റെ ഭാഗ്യ ദേവതയാണ് എന്റെ ഭാര്യ ! അവൾ ജീവിതത്തിലേക്ക് വന്ന ശേഷമാണ് ഞാൻ രക്ഷപെട്ടത് ! ജീവിതത്തെ കുറിച്ച് ബിനു അടിമാലി !
സിനിമ ടെലിവിഷൻ പരിപാടികളിൽ ഏറെ തിളങ്ങി നിൽക്കുന്ന കലാകാരനാണ് ബിനു അടിമാലി. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു. പക്ഷെ അന്ന് വണ്ണമില്ല, നിറമില്ല, ആകെ ഒരു രൂപം. ഞാന്‍ ഏറ്റവും കൂടുതല്‍ അന്ന് ആഗ്രഹിച്ചത് നിറം വയ്ക്കാനും, വണ്ണം വയ്ക്കാനും ആയിരുന്നുവെന്നും ബിനു അടിമാലി പറയുന്നുണ്ട്.
അന്ന് എല്ലാവരും എന്നോട് മറ്റെന്തെങ്കിലും ജോലിക്ക് പോകാൻ പറയുമായിരുന്നു, പക്ഷെ അപ്പോഴും മനസ്സിൽ ഞാൻ എന്നെങ്കിലും ഒരു നടൻ ആകുമെന്ന് ആയിരുന്നു. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ഫോണോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. ഈ സ്വപ്നം എന്ന് പറയില്ലേ കുഞ്ഞിന്റെ കളിപ്പാട്ടം ഫോണ്‍ എടുത്തിട്ട് സ്വപ്നങ്ങള്‍ പറഞ്ഞിരുന്ന ഒരാള്‍ ആണ്. മനസ്സിലെ ആഗ്രഹം കൊണ്ട് വലിയ ഷോകളുടെ കാര്യമായിരിന്നു അന്ന് ആ കളിപ്പാട്ടത്തിലൂടെ പറഞ്ഞിരുന്നതെന്നും എന്നും ബിനു ഓർക്കുന്നു.
പ്രണയ വിവാഹമായിരുന്നു. വിളിച്ചപ്പോൾ താനെ ഇറങ്ങി വന്നു, അവൾ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ഒരു ഉത്തരവാദിത്വമൊക്കെ വന്നത്. അതുവരെ വാടക വീട്ടിലായിരുന്നു താമസം. അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ജീവിതം മാറിമറിഞ്ഞത്. പെയിന്റിങ് പണിക്ക് ഞാന്‍ പോയി തുടങ്ങുന്നത് അവിടെ നിന്നുമാണെന്നും താരം പറയുന്നു. എന്നാല്‍ ഞാന്‍ വന്നതുകൊണ്ടാണല്ലോ പെയിന്റിങ് പണിക്ക് പോകേണ്ടി വന്നത് എന്ന് അവള് പറഞ്ഞിരുന്നുവെന്നും ബിനു ഓര്‍ക്കുന്നത്. എന്നാല്‍ ആ സമയത്താണ് നിറയെ പരിപാടികള്‍ വന്നു തുടങ്ങി്. അന്ന് മുതല്‍ ഇന്നോളം വലിയ കഷ്ടപ്പാടുകള്‍ ഇല്ലാതെ പോവുകയാണെന്നും ബിനു പറയുന്നു.

നടനും നിർ,മാതാവുമായ മണിയൻ പിള്ള രാജുവാണ് കോമഡി സ്റ്റാറിൽ ബിനുവിന്റെ പ്രകടനം കണ്ട് സിനിമയിൽ ഒരു അവസരം വാങ്ങി നൽകുന്നത്. അത് ജീവിതത്തിനു ഒരു മാറ്റം കൊണ്ടുവന്നു. പിന്നീട് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകൾ ബിനു ചെയ്തു. അതിൽ ഷൈലോക്ക് എന്ന മമ്മൂട്ടിച്ചിത്രത്തിൽ ബിനു അവതരിപ്പിച്ച കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
അങ്ങനെ ജീ,വിതം ഒന്ന് പച്ച പിടിച്ച് തുടങ്ങിയപ്പോൾ കിട്ടിയ സമ്പാദ്യം സ്വരുക്കൂട്ടി വച്ച് അഞ്ചു സെന്റ് ഭൂമിയിൽ കഴിഞ്ഞവർഷമാണ് ഒരു വീട് കെട്ടിപൊക്കുന്നത്. ശേഷം വാടക വീട്ടിൽ നിന്നും സ്വന്തമായ കൂരയിലേക്ക് ആയി ബിനുവിന്റെ താമസം. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. മൂത്തവന് ആത്മിക് പ്ലസ് ടുവിനും . രണ്ടാമത്തവൾ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവൾ ആമ്പൽ 3 വയസ്സുകാരിയും ആണ് ബിനുവിന്റെ ലോകം.
Leave a Reply