ബോബി ചെമ്മണ്ണൂരിന്റെ മകൾ വിവാഹിതയായി ! ആർഭാടങ്ങളില്ലാത്ത വിവാഹത്തിന് കയ്യടിച്ച് ആരാധകർ !
ബോബി ചെമ്മണ്ണൂർ ഒരു അന്താരഷ്ട്ര ബിസിനെസ്സ് മാനാണ്. പക്ഷെ അദ്ദേഹത്തെ സ്നെഹിക്കുന്ന അആരാധിക്കുന്ന ഒരുപാട് പേരുണ്ട്. അതിനു കാരണം അദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ് എന്നതാണ്, ഇതിനോടകം ഒരുപാട് കാരുണ്യ പ്രവർത്തികൾ അദ്ദേഹം ചെയ്തിരുന്നു. എന്നാൽ ചിലരൊക്കെ അദ്ദേഹം ആള് കാണിക്കാൻ ചെയ്യുന്നതാണ് എന്നൊക്കെ വിമർശിച്ചാലും വീണ്ടും അദ്ദേഹം ഏവരെയും ഞെട്ടിച്ചുകൊണ്ട് പലരെയും പല രീതിയിൽ അദ്ദേഹം സഹായിച്ചിരുന്നു.
ഇപ്പോൾ ബോബിയുടെ ഏക മകൾ ‘അന്ന’ വിവാഹതിയായിരിക്കുകയാണ്. വളരെ രഹസ്യമായിട്ടാണ് വിവാഹം നടന്നിരുന്നത്. പൊതുവെ മിക്ക മലയാളികളും ഇപ്പോൾ വിവാഹ ചടങ്ങിൽ എത്രത്തോളം സ്വർണാഭരണങ്ങൾ മക്കളെ അണിയിക്കാൻ കഴിയുമോ അത്രത്തോളം അണിയിച്ച് ആഡംബരം കാണിക്കുക എന്നതാണ് ഏവരുടെയും ഇപ്പോഴത്തെ ട്രെൻഡ്. എന്നാലതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബിയുടെ വിവാഹം. വിവാഹം നടന്നിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വാർത്തകൾ അധികമാരും അറിഞ്ഞിരുന്നില്ല. തീർത്തും ലളിതമായ ചടങ്ങുകളിലൂടോടെയായിരുന്നു ഏക മകളുടെ വിവാഹം ബോബി നടത്തിയത്.
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്യുവലറിയുടെ ഉടമസ്ഥനറെ മകളുടെ വിവാഹം സ്വർണത്തിൽ കുളിച്ച് ആയിരുന്നില്ല, പകരം വളരെ ലളിതമായ രീതിയിലാണ് അന്ന വിവാഹ ചടങ്ങിൽ എത്തിയിരുന്നത്, അന്നയെ സ്വന്തമാക്കിയത് നടനും സംവിധായകനുമായ സാം സിബിൻ ആണ്. ബോബിയുടെയും സ്മിതയുടെയും ഏക മകൾ ആണ് അന്ന എന്നും റിപ്പോർട്ടുകളുണ്ട്. മാസ്റ്റർ ഡിഗ്രി സ്വന്തമാക്കിയ അന്നയുടെയും സാമിന്റെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സാം, ഒരു സംവിധായകൻ കൂടിയാണ്. ഇത്രയും കോടീശ്വരൻ ആയിട്ടും ഏക മകൾ ആയിട്ടും മകളുടെ വിവാഹം തീർത്തും ലളിതമായി നടത്തിയതിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ ബോബിക്ക് നൽകുന്നത്..
ഈ ഒരു സാഹചര്യത്തിൽ ബോബി കാണിച്ചത് ഒരു വലിയ മാതൃകയാണ് എന്നാണ് ആരാധകർ പറയുന്നത്, കാരണം സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോൾ നാട്ടിൽ ഒരു പോരാട്ടം തന്നെ നടക്കുമ്പോൾ നിങ്ങളെ പോലുള്ളവർ വേണം ഈ മാതൃക കാട്ടാൻ എന്നുമാണ് ഏവരുടെയും അഭിപ്രായം. നിങ്ങളൊരു വലിയ മനുഷ്യനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു ‘ബോച്ചേ’ എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഒരു ചെറിയ നെക്ലസും, മോതിരവും, വളയും മാത്രമാണ് അന്ന അണിഞ്ഞിരുന്നത്. യാതൊരു നിവർത്തിയില്ലാത്ത മാതാപിതാക്കളും കടം വാങ്ങി വിവാഹത്തിന് ആർഭാടം കാണിക്കുമ്പോൾ ഇതൊരു പാഠമാണ് അവർക്ക് എന്നും ഏവരും അഭിപ്രായപെടുന്നു…
നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയ ആളുകൂടിയാണ് ബോച്ചേ, പക്ഷെ അത് അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ് എന്നും ബോബി പറഞ്ഞിരുന്നു, ഒരു വളരെ സാധാരണ മനുഷ്യനാണ് അദ്ദേഹം, കോടീശ്വരൻ ആണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള വേഷവും പെരുമാറ്റവുമാണ് അദ്ദേഹത്തിനെ കൂടുതൽ ജനപ്രിയനാക്കുന്നത്.
Leave a Reply