മലയാള സിനിമയുടെ ക്യാപ്റ്റൻ വിടപറഞ്ഞിട്ട് 4 വർഷങ്ങൾ ! കരസേനയിൽ നിന്ന് കലാലോകത്തേക്ക് ! രാജു ഡാനിയേലിന്റെ ജീവിതം !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച നടന്മാരിൽ ഒരാളാണ് ക്യാപ്റ്റൻ രാജു. അദ്ദേഹത്തിന്റെ യഥാർഥ പേര് രാജു ഡാനിയേൽ എന്നാണ്. പകരം വെക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇന്നും ഓരോ മലയാളിയുടെ മനസിലും ജീവിക്കുന്നു, സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21-ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു സിനിമ രംഗത്തേക്ക് കടന്നത്. ഇതിനോടകം അദ്ദേഹം 600 ലധികം സിനിമകളിൽ അഭിനയിച്ചിരുന്നു.ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും. ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

ഇന്നും ആ നാടിനും നാട്ടുകാർക്കും അദ്ദേഹം പ്രിയപെട്ടവനാണ്, പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകനായി ഓമല്ലൂരിൽ ജനിച്ച രാജു, തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും ഓമല്ലൂർ സർക്കാർ യു.പി. സ്കൂളിലെ അധ്യാപകരായിരുന്നു. ശേഷം  കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം സുവോളജിയിൽ ബിരുദം നേടിക്കൊണ്ടാണ് തന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ശേഷം രാജു ബിരുദാനന്തരത്തിന് ശേഷം തന്റെ 21 ആമത്തെ വയസ്സിൽ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥനായി ചേരുകയും ക്യപ്റ്റൻ റാങ്കുവരെ ഉയരുകയും ചെയ്തു. 5 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാർച്ച്’ എന്ന കമ്പനിയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയും പിന്നീട് സിനിമകളിൽ അഭിനയിക്കാനായി ആ  ജോലി ഉപേക്ഷിക്കുകയും ചെയ്തു. കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ മുംബൈയിലെ പ്രതിഭാ തിയേറ്ററുകൾ പോലുള്ള അമേച്വർ നാടകസംഘങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ആ പേരും അതിനൊത്ത രൂപഭംഗിയും അദ്ദേഹത്തെ മറ്റുള്ളവരിലാണ് നിന്നും വ്യത്യസ്തനാക്കി. വില്ലൻ വേഷങ്ങളിലാണ് കൂടുതലും തിളങ്ങിയത്. പ്രമുഖ സംവിധായകരുടെ ഹിറ്റ് ചിത്രങ്ങളിൽ രാജു അഭിവാജ്യ ഘടകമായി മാറി. എന്നാൽ താൻ ചെയ്തു കൂട്ടിയ താൻ ചെയ്ത നെഗറ്റീവ് റോളുകൾ കാരണം ഒരു കലാകാരനെന്ന നിലയിൽ സമൂഹത്തിൽ തനിക്ക് അകൽച്ച നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. വ്യക്തിപരമായും അദ്ദേഹം വില്ലൻ റോളുകളിൽ അസ്വസ്ഥനായിരുന്നു. സിനിമയിൽ കൊലപാതകം പോലുള്ള രംഗങ്ങളിൽ അഭിയിക്കുമ്പോൾ അദ്ദേഹം മനസ്സുകൊണ്ടു കരഞ്ഞിരുന്നു. അമ്മ മ,രിച്ച ഘട്ടത്തിലാണ് ഇനി നെഗറ്റീവ് റോൾ വേണ്ടെന്ന തീരുമാനത്തിൽ അന്ന് അദ്ദേഹം എത്തി ചേർന്നത്.

തന്റെ അമ്മക്ക് താൻ ചെയ്യുന്ന വില്ലൻ വേഷങ്ങൾ ഇഷ്ടമായിരുന്നില്ല, ശേഷമാണ് അദ്ദേഹം ക്യാരക്റ്റർ റോളിലേക്ക് മാറിയത്. 1981 ൽ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്ത് എത്തുന്നത്. എല്ലാത്തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച  ആളുകൂടിയാണ് അദ്ദേഹം. ചരിത്ര കഥാപാത്രങ്ങളായി വിസ്മയിപ്പിക്കാനും രാജു എന്ന നടന് സാധിച്ചിരുന്നു. എന്നാൽ 2003 ൽ നടന്ന ഒരു വാഹന അപകടത്തിന് ശേഷം അദ്ദേഹത്തെ പല രോഗങ്ങളും പിടിപെടുകയായിരുന്നു. ശേഷം  2018 സെപ്റ്റംബർ 17-ന് അദ്ദേഹം വിടപറഞ്ഞു. പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് രവി എന്ന പേരിൽ ഒരു മകനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *