എനിക്കറിയാവുന്ന കാര്യങ്ങൾ അല്ലങ്കിൽ, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് ! സത്യത്തിനൊപ്പം കുഞ്ചാക്കോ ബോബൻ !

മലയാള സിനിമയിൽ ആദ്യ സിനിമ കൊണ്ട് തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം ആദ്യ ഘട്ടത്തിൽ ചെയ്തിരുന്നത് എല്ലാം റൊമാന്റിക് ചോക്ലേറ്റ് കഥാപാത്രങ്ങൾ ആയിരുന്നു എങ്കിലും ഒരിടവേളക്ക് ശേഷം വളരെ ശക്തമായ വ്യത്യസ്തതരം കഥാപത്രങ്ങളാണ് ചാക്കോച്ചൻ ചെയ്യുന്നത്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ന്നാ താൻ കേസുകൊട്’. ദേവദൂതർ പാടി എന്നാ ഗാനം കൊണ്ടുതന്നെ ചിത്രം ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ ചാക്കോച്ചന്റെ വെറൈറ്റി നൃത്തവും ട്രെൻഡിങ്ങിൽ ആയിരുന്നു. ആഗസ്റ്റ് 11 നാണ് ചിത്രം റിലീസിന് എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയെ ആക്രമിച്ച വിഷയത്തിൽ ഇതിനുമുമ്പും തന്റെ വ്യക്തമായ നിലപട് തുറന്ന് പറഞ്ഞിട്ടുള്ള ആളുകൂടിയാണ് ചാക്കോച്ചൻ, കൂടാതെ തന്നെ കേസിലെ ഒരു സാക്ഷികൂടിയാണ് അദ്ദേഹം. ഇപ്പോൾ ആരുടെ ഭാഗത്താണ് എന്ന ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ‘നടിക്കൊപ്പം എന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്.

അത് ഇനി എവിടെ ആയാലും എങ്ങനെ ആയാലും സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളത്. എന്റെ ഭാഗത്ത് നിന്നും  എനിക്കറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയ ചില  കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറയേണ്ടവരോട്  പറഞ്ഞിട്ടുള്ളതാണ്. അതിന്റെ പരിണിതഫലം എന്തുതന്നെയാണ് എങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും, എന്നും  കുഞ്ചാക്കോ ബോബന്‍ പറയുന്നു.

നടിയെ ആക്രമിച്ച വിഷയത്തിൽ ചാക്കോച്ചൻ നൽകിയ മൊഴി ഇങ്ങനെ, ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രം കമ്മിറ്റ് ചെയ്ത് ശേഷം ഒരു ദിവസം എന്നെ ദിലീപ് വിളിച്ചു, ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു, ദിലീപ് എന്റെ സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയുമാണ്. ആ ചിത്രത്തിൽ  ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ അന്ന് അയാൾ  എന്നോട് സംസാരിച്ചിരുന്നത്. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല.

ഞാൻ സ്വ,മേധയാ ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു. പക്ഷെ ഞാൻ പറഞ്ഞു നിങ്ങൾ ഈ കാര്യം നേരിട്ട് എന്നോട് പറയുകയാണെങ്കിൽ ഞാൻ അങ്ങനെ ചെയ്യാം എന്ന് പക്ഷെ, അങ്ങനെ പറയാതെ എന്റെ ഇഷ്ടത്തിന് ഞാൻ സ്വമേധയാ ആ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന് ദിലീപ് ആഗ്രഹിച്ചു. മഞ്ജു സിനിമയിൽ തിളങ്ങി വരരുത് എന്ന് അയാൾ ആഗ്രഹിക്കുന്നത് പോലെ തോന്നി, ഈ മൊഴി ഞാൻ കോടതിയിൽ കൊടുത്തിട്ടുണ്ട്, ഇനി ആരെല്ലാം മൊഴി മാറ്റിയാലും പറഞ്ഞ വാക്കിൽ തന്നെ ഉറച്ച് നിൽക്കുമെന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *