
പി ടി തോമസ് സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ജീവിതത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ എന്റെ കൂടെ വളരെ ശക്തമായി കൂടെ നിന്നയാളാണ് ! ഭാവന !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഭാവന. ഇന്ന് ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ഭാവന ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളാണ്, തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്ന് വന്ന ആ കറുത്ത ദിവസത്തെ തന്റെ ജീവിതത്തിൽ നിന്നും മാറ്റിവെച്ച് തന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ കഴിഞ്ഞ ആറു വർഷവും താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഭാവന പറഞ്ഞത്.
ഇതിനുമുമ്പും ഭാവന തനിക്ക് പി ടി തോമസിനോടുള്ള കടപ്പാടിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആശാ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ പിടി തോമസും അദ്ദേഹത്തിന്റെ കുടുംബവും, ഹൈബി ഈഡനും അദ്ദേഹത്തിന്റെ കുടുംബവും ആയുള്ള ബന്ധത്തെ കുറിച്ചാണ് ഭാവന വാചാലയായത്. ഭാവനയുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്ക് ഇങ്ങനെ വന്നു പങ്കെടുത്തു പോന്നതിൽ ആണ് സന്തോഷം എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. പിന്നെ എനിക്ക് ഉമ ചേച്ചിയുടെ അടുത്ത് പറയാൻ ഉള്ളത് ഉമച്ചേച്ചി ഇങ്ങനെ ഒരു കാര്യം കണ്ടക്ട് ചെയ്തു എന്നെ വിളിച്ചപ്പോൾ തന്നെ എനിക്ക് വലിയ താത്പര്യം ആയിരുന്നു.
പക്ഷെ പല കാരണങ്ങൾ കൊണ്ട് എനിക്ക് അതിനു സാധിച്ചില്ല. പി ടി തോമസ് സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ജീവിതത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ എന്റെ കൂടെ വളരെ ശക്തമായി കൂടെ നിന്നയാളാണ്. ഒരു നന്ദിയോടെ അല്ലാതെ അദ്ദേഹത്തെ ഓർക്കാൻ കഴിയില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ വേർപാട് എന്നെ വിഷമിപ്പിച്ചിരുന്നു.

ഒരു അച്ഛനെപോലെ എന്നെ ചേർത്ത് നിർത്തിയ വലിയ മനുഷ്യനാണ്. എനിക്ക് തോനുന്നു നമ്മുടെ ജീവിതത്തിൽ അങ്ങനെ ഒരുപാട് ആളുകളെ കണ്ടുമുട്ടാൻ ആകില്ല. വളരെ ആൺകണ്ടീഷണലായി ഒരാളുടെ ജീവിതത്തിൽ അവരുടെ പ്രശ്നങ്ങളിൽ സഹായകമായി നിൽക്കുന്നതിന് ഒരു മനസ്സ് വേണം. അതുകൊണ്ടുതന്നെ പിടി തോമസ് സാറിനെയും കുടുംബത്തെയും എനിക്കോ എന്റെ ഫാമിലിക്കോ ഒരിക്കലും മറക്കാൻ ആകില്ല. അതുകൊണ്ടുതന്നെ ഉമ ചേച്ചി വിളിക്കുമ്പോൾ എനിക്ക് സാർ വിളിക്കുന്ന പോലെ തന്നെയാണ്. ഇവിടെ ഇങ്ങനെ ഒരു പരിപാടിയിൽ വരാനും പങ്കെടുക്കാനും ഒരുപാട് ആഗ്രഹവും തോന്നി.
അതുപോലെ തന്നെ ഹൈബിയും അദ്ദേഹത്തിന്റെ ഭാര്യയുമായും എനിക്ക് നല്ല അടുപ്പമാണ്, ഹൈബിയുടെ ഭാര്യ എന്റെ നല്ല സുഹൃത്താണ്. ഇവരൊക്കെ കല്യാണം കഴിക്കും മുൻപേ തന്നെ എനിക്ക് അറിയാവുന്നതാണ്. എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നവരാണെന്നും ഭാവന പറയുന്നു.
Leave a Reply