കേസൊക്കെ അവസാനിച്ച് ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ! വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാളികൾക്ക് വളരെ അധികം ഇഷ്ടമുള്ള നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിൽ കൂടി സിനിമ ലോകത്ത് എത്തുകയും ശേഷം തെന്നിന്ത്യയിൽ തന്നെ മുൻനിര നായികയായി മാറുകയായിരുന്ന ഭാവനയുടെ വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായിരുന്നു.  ശേഷം വലിയൊരു ഇടവേളക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. റാണിയാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാണി.

മികച്ച താരനിരയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഭാവന ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞുപോയ കാലത്ത് തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും അത് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിച്ചു. അച്ഛന്റെ മ,ര,ണ,മാണ് തന്നെ ഏറെ ബാധിച്ചതെന്നും തന്റെ മ,ര,ണം വരെ ആ വേർപാട് ഉണ്ടാക്കിയ മുറിവ് ഹൃദയത്തിൽ ഉണങ്ങില്ലെന്നും ഭാവന പറയുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങൾ എന്നെയും ബാധിക്കാറുണ്ട്.’

നമ്മൾ എല്ലാവരും ഇനി സ്ട്രോങ്ങായി നിലനിൽക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ. അതങ്ങളെ വന്നു പോകുന്നതാണ്, എന്റെ അച്ഛൻ മ,രി,ച്ചി,ട്ട് എട്ട് വർഷമാകുന്നു. എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്. പക്ഷെ ആ മുറിവ് ഞാൻ മരിക്കുന്ന വരെയും അച്ഛൻ പോയ ആ വേദന എന്റെ ഉള്ളിൽ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല, ചിലപ്പോൾ അതിന്റെ തീവ്രത കുറയുമായിരിക്കും. എന്റെ ജീവിതത്തിൽ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തിൽ ഞാൻ എത്തിയിട്ടില്ല. ഇപ്പോഴും പല രീതിയിലും ഞാൻ ജീവിതത്തിൽ സ്ട്രഗിൾ ചെയ്യുന്നുണ്ട്. എല്ലാം ഒരുനാൾ ശെരിയാകുമെന്ന പ്രതീക്ഷയിലാണ് ജീവിതമെന്നും ഭാവന പറയുന്നു.

അതുപോലെ തന്നെ ഭാവനയെ കുറിച്ച് അടുത്ത സുഹൃത്തും അവതരകയും അഭിനേത്രിയുമായ ശിൽപ ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു. അവൾക്ക് ഈ ലോകത്ത് ഏറ്റവും അടുപ്പമുള്ള രണ്ടുപേർ അവളുടെ അമ്മയും ഭർത്താവുമാണ്. എന്നാല്‍ ചില സന്ദർഭങ്ങളിൽ അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങള്‍ വന്നാല്‍ ഞങ്ങളാരും അവളോട് അതേക്കുറിച്ച് പറയാറില്ല. അവള്‍ അത് കാണാതിരിക്കണേയെന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുള്ളത്. പഴയ അവളെ തിരിച്ച് കിട്ടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍.

ഇന്ന് ഒരുപാട് പേര്‍ക്ക് അവള്‍ പ്രചോദനമായിട്ടുണ്ട്. ചലച്ചിത്ര മേളയിലേക്ക് അവള്‍ വന്നപ്പോള്‍ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോള്‍ അവള്‍ വിജയിച്ചുവെന്നാണ് തോന്നിയത്. കേസൊക്കെ അവസാനിച്ച് അവള്‍ ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. കരയാതെ ഒരു രാത്രി പോലും അവളെ അവളുടെ ഭര്‍ത്താവ് കണ്ടിട്ടില്ല. അവര്‍ക്ക് ഒന്നിച്ചൊരു യാത്ര പോലും പോവാനായിട്ടില്ല. നീതി കിട്ടുമെന്നാണ് അവളുടെ വിശ്വാസമെന്നും ശിൽപ ബാല പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *