എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു, ശേഷം പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു ! വൈറൽ ഡാൻസിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !

കഴിഞ്ഞ ദിവസം മുതൽ കുഞ്ചാക്കോ ബോബന്റെ ഒരു വെറൈറ്റി നൃത്തമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അടുത്തിടെയായി അഭിനയ പ്രാധാന്യമുള്ള ഹിറ്റ് ചിത്രങ്ങളുടെ വഴിയേ തന്നെ ചുവട് വെക്കുന്ന ആളായി മാറിയിരിക്കുകയാണ് ചാക്കോച്ചൻ. നടന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ചാക്കോച്ചൻ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് അദ്ദേഹം വിസ്മയം തീർത്തിട്ടുള്ള അനേകം സൂപ്പർ ഹിറ്റ് ഗാനങ്ങളിലെ നൃത്ത ചുവടുകൾ കൂടിയാണ്. ഇന്ന് മലയാള സിനിമയിൽ ഉള്ള നടന്മാരിൽ ഏറ്റവും ഗ്രേസിഫുള്ളായി നൃത്തം ചെയ്യുന്ന നടനാണ് കുഞ്ചാക്കോ ബോബൻ.

ദേവദൂതർ പാടി എന്ന ഗാനത്തിന് ചുവട് വെക്കുന്ന ചാക്കോച്ചന്റെ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ളത്, ഉത്സവപ്പറമ്പിലും മറ്റും ഗാനമേളയ്ക്കിടെ പരിസരം മറന്ന് ഡാന്‍സ് ചെയ്യുന്ന ചിലരെ ഓര്‍മ്മിപ്പിക്കുന്നതാണ് ചാക്കോച്ചന്റെ ഡാന്‍സ്. നിരവധിപേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്, ആ ഗാനത്തെ നശിപ്പിക്കാതെ പുതുമ കലർത്തി വതരിപ്പിച്ചതിനാണ്  ആരാധകർ കൂടുതലും അദ്ദേഹത്തെ പ്രശംസിക്കുന്നത്.  ഇപ്പോഴിതാ ആ വൈറൽ ഗാന രംഗത്തെ കുറിച്ച് ചാക്കോച്ചൻ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് ശീലമുള്ളതാണെങ്കിലും ഇങ്ങനത്തെ ഒരു ഡാൻസ് ജീവിതത്തിലെ ആദ്യത്തെ അനുഭവമാണെന്നാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. ദേവദൂതര്‍ പാടി എന്ന ഗാനം എല്ലാ മലയാളികളേയും പോലെ തന്റേയും പ്രിയഗാനങ്ങളിലൊന്നാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. എന്നാല്‍ ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നുവെന്നും താരം പറയുന്നു. താന്‍ ചെയ്തത് ഡാന്‍സ് തന്നെയാണോ എന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. പിന്നാലെ ആ ഡാന്‍സ് പിറന്ന വഴിയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ പറയുന്നുണ്ട്.

ദേവദൂതർ പാടി എന്നത് ഏവരെയും പോലെ എന്റെയും പ്രിയ ഗാനമാണ്. എന്നാല്‍ ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നുവെന്നും താരം പറയുന്നു. താന്‍ ചെയ്തത് ഡാന്‍സ് തന്നെയാണോ എന്ന് ഇപ്പോഴും തനിക്കറിയില്ല. കൊറിയോഗ്രാഫറെ കൊണ്ട് ചുവടുകള്‍ ഒരുക്കണോ എന്ന് തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ സ്വന്തമായിട്ട് ചെയ്ത് നോക്കാം എന്നായിരുന്നു ചാക്കോച്ചന്‍ നല്‍കിയ മറുപടി. പറ്റില്ലെങ്കില്‍ ആ വഴി നോക്കാമെന്നും താരം പറഞ്ഞു.

അതേസമയം ഈ രീതിയിൽ  നൃത്തം ചെയ്യുന്നവരെ ഞാൻ അങ്ങനെ നേരിട്ട് കണ്ടിട്ടില്ല, പക്ഷെ   സമൂഹ മാധ്യമങ്ങളിൽ  ചില വീഡിയോകള്‍ കണ്ട റെഫെറൻസുകൾ വെച്ച് ഒന്ന് ട്രൈ ചെയ്തതാണ് എന്നും ചാക്കോച്ചൻ പറയുന്നു. ലൊക്കേഷനിലെത്തിയപ്പോള്‍ അത്യാവശ്യം നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നു. ”ശരിക്കും ഞാന്‍ ഇങ്ങനെയല്ല ഡാന്‍സ് ചെയ്യുന്നത്, ഇത് കഥാപാത്രത്തിന് വേണ്ടിയാണ് എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു” എന്നാണ് ചാക്കോച്ചന്‍ ഡാന്‍സിനെക്കുറിച്ച് പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *