
പ്രിയ കാരണം എന്റെ പല സിനിമകളും പരാജയപെട്ടിട്ടുണ്ട് ! അതുകൊണ്ട് ഇപ്പോൾ അത്തരത്തിലുള്ള ഇടപെടലുകളൊന്നും നടത്താറില്ല ! കുഞ്ചാക്കോ ബോബൻ പറയുന്നു !
മലയാള സിനിമ രംഗത്ത് മാറ്റി നിർത്താൻ പറ്റാത്ത വിധം തന്റെ സാനിധ്യം ഉറപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. ‘ധന്യ’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയിരുന്നു എങ്കിലും അനിയത്തിപ്രാവിൽ നായകനായി തുടങ്ങിയ സിനിമ ജീവിതം ഇപ്പോൾ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു. ഇതിനോടകം നിരവധി വിജയ പരാജയങ്ങൾ കുഞ്ചയ്ക്കോ ബോബന്റെ കരിയറിൽ കയറി ഇറങ്ങി പോയി, തന്റെ സിനിമകളുടെ അടുപ്പിച്ചുള്ള പരാജയം വ്യക്തിപരമായി ബാധിച്ച് ഒരു ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് പോകുന്ന സമയത്താണ് ഒരു നിമിത്തം പോലെ അഞ്ചാംപാതിരാ എന്ന ചിത്രം വഴിത്തിരിവാകുന്നത്.
ശേഷം അങ്ങോട്ട് അദ്ദേഹത്തിന് ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. ഇന്നും ഏവരുടെയും മനസ്സിൽ കുഞ്ചാക്കോ ബോബൻ എന്ന നടന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികളുടെ ഇഷ്ട നടനാണ്. ഒരുസമയത്തെ ചോക്ലേറ്റ് ഹീറോ ലേബലിൽ അറിയപ്പെട്ട ചാക്കോച്ചൻ ഇപ്പോൾ വളരെ വ്യത്യസ്തമായ വേഷങ്ങളിലാണ് നമുക്ക് മുന്നിൽ എത്തുന്നത്. കൂടാതെ ഇപ്പോൾ ആദ്യമായി തൻറെ തമിഴ് സിനിമയുടെ ആരങ്ങേറ്റവും നടൻ നടത്തിയിരുന്നു.കുഞ്ചാക്കോ ബോബൻ നായകനായ ഏതു സിനിമയും വിജയിക്കുമെന്ന സ്ഥിതി വരെ എത്തിയിരുന്നു എന്ന് പല നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.

അടുത്തിടെ തന്റെ ഒരു അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്, ചാക്കോച്ചന്റെ സിനിമ ജീവിതത്തിൽ പ്രിയ ഇടപെടാറുണ്ടോ, സിനിമ ജീവിത്തിൽ ഭാര്യയുടെ റോളിനെ കുറിച്ച് ചോദിച്ചപ്പോൾ ചാക്കോച്ചന്റെ മറുപടി ഇങ്ങനെ ആയിരുന്നു, തന്റെ സിനിമ ജീവിതത്തിൽ ഭാര്യ പ്രിയ ഇപ്പോൾ യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്താറില്ല, എന്നാൽ ആദ്യമൊക്കെ ഏത് വേഷം തിരഞ്ഞെടുക്കണമെന്നതിൽ അവൾ അഭിപ്രായം പറയാറുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുന്നുണ്ട്.
എന്നാൽ അവളോട് അഭിപ്രായം ചോദിച്ചതിൽ അവൾക്ക് ഇഷ്ടപെടാത്ത ചില വേഷങ്ങളും ആ സിനിമകളും വിജയം കണ്ടിട്ടുണ്ട്, അതുപോലെ അവൾക്ക് ഇഷ്ടപ്പെട്ട് ചെയ്യാൻ പറഞ്ഞ പല സിനിമകളും പരാജയപെട്ടിട്ടുണ്ട് എന്നും ചാക്കോച്ചൻ പറയുന്നു. മാത്രമല്ല തങ്ങൾ പലപ്പോഴും പല സിനിമകളുടേയും കാര്യത്തിൽ ഒന്നിച്ചാണ് തീരുമാനമെടുത്തിരുന്നത് എന്നും എന്നാൽ ഇപ്പോൾ അത്തരത്തിൽ അവൾ സിനിമ കാര്യങ്ങളിൽ ഇടപെടാറില്ല എന്നും ചാക്കോച്ചൻ പറയുന്നു.
അതുപോലെ ഏറെ കാത്തിരിപ്പിന് ശേഷമാണ് മകൻ ജനിച്ചത്, പ്രിയ ഗർഭിണി ആയിരുന്ന സമയത്ത ഞങ്ങൾ കരുതിയത് ഇതൊരു പെൺകുഞ്ഞ് ആയിരിക്കും എന്നായിരുന്നു അവൾക്ക് ഒരുപാട് ആഗ്രഹം ഒരു പെൺകുഞ്ഞിനെ ആയിരുന്നു. ഞങ്ങൾ മകൾക്കായി സാറ എന്ന പേരും കണ്ടെത്തി വച്ചിരുന്നു. ഇനി ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങളുടെ മക്കൾ സാറയുടെ വരവിന് വേണ്ടിയാണ്. ഈശ്വരൻ അനുഗ്രഹിച്ചാൽ അത് സാധിക്കുമെന്നും, ഞങ്ങളും കുടുംബവും ഇപ്പോൾ ആ കാത്തിരിപ്പിലാണ് എന്നും ചാക്കോച്ചൻ പറയുന്നു.
Leave a Reply