
പിന്തിരിയാൻ പല രീതിയിലുള്ള സമ്മർദ്ദം എനിക്കുണ്ടായിരുന്നു ! പക്ഷെ വാക്ക് അത് ഒന്നേ ഉള്ളു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ! അവസാനം വരെയും പറഞ്ഞ വക്കിൽ ഉറച്ച് നിൽക്കും ! കുഞ്ചാക്കോ ബോബൻ !
കുഞ്ചാക്കോ ബോബൻ ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് ചിന്തിക്കാൻ പോലും ഇന്ന് പ്രേക്ഷകർക്ക് കഴിയില്ല. പല ഉറച്ച തീരുമാനങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ഏവരെയും ശ്രദ്ധയനായ അദ്ദേഹം ഇപ്പോൾ തുറന്ന് പറഞ്ഞ ചില കാര്യങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ തിരിച്ചുവരവായ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിൽ നായകനായത് കുഞ്ചാക്കോ ബോബൻ ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്.
ഈ സിനിമ താൻ കമ്മിറ്റ് ചെയ്ത ശേഷം ഒരുപാട് സംഭവങ്ങൾ ഉണ്ടായി എന്നും, ദിലീപ് തന്നെ വിളിച്ച് ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു എന്നും ചാക്കോച്ചൻ പറയുന്നു. നടന്‍ ദിലീപ് എന്റെ സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയുമാണ്. ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു.
ആ ചിത്രത്തിൽ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ അന്ന് അയാൾ എന്നോട് സംസാരിച്ചിരുന്നത്. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ സ്വമേധയാ ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു. പക്ഷെ ഞാൻ പറഞ്ഞു നിങ്ങൾ ഈ കാര്യം നേരിട്ട് എന്നോട് പറയുകയാണെങ്കിൽ ഞാൻ അങ്ങനെ ചെയ്യാം എന്ന് പക്ഷെ, അങ്ങനെ പറയാതെ എന്റെ ഇഷ്ടത്തിന് ഞാൻ സ്വമേധയാ ആ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന് ദിലീപ് ആഗ്രഹിച്ചു.

താൻ നേരിട്ട് ഈ അനുഭവിച്ച ഈ കാര്യങ്ങൾ നടിയെ ആ,ക്ര,മി,ച്ച കേ,സി,ൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല ഈ കാര്യത്തിൽ ഇനി ആരൊക്കെ മൊഴി മാറ്റിപ്പറഞ്ഞാലും ഞാൻ പറഞ്ഞ വാക്കിൽ തന്നെ ഉറച്ചു നിൽക്കും, എനിക്ക് വാക്ക് ഒന്നേ ഉള്ളു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. കൂടാതെ സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്നും, ഞാന്‍ ഭാഗമാകുന്ന സിനിമകള്‍ പറയുന്നത് മാറ്റി മറിക്കാത്ത സത്യങ്ങളാണ്. ഒന്നെങ്കില്‍ അത് സംഭവിച്ചതാകാം അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. അത് രസകരമാക്കരുവാന്‍ മാറ്റങ്ങള്‍ വരുത്തുകയില്ല. നായാട്ടോ പടയോ നോക്കൂ എന്നും ചാക്കോച്ചൻ പറയുന്നു.
സാധാരണ കണ്ടു വരുന്നതിൽ നിന്നും സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്നും രാമന്റെ ഏദന്‍തോട്ടം, ഹൗ ഓള്‍ഡ് ആര്‍ യു, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ നോക്കിയാല്‍ അത് നിങ്ങള്‍ക്ക് എല്ലാവർക്കും മനസിലാകും എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. നടന്റെ ഏറ്റവും പുതിയ ചിത്രം പട മികച്ച വിജയം നേടി മുന്നേറുന്നു.
Leave a Reply