‘വിവാഹം പോലൊരു അബദ്ധം താൻ ഒരിക്കലൂം ചെയ്യില്ല’ !! ‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ’! നടി ചാർമി തുറന്ന് പറയുന്നു !

അന്യ ഭാഷ നടി ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ചാർമി കൗർ, താരത്തിന്റെ ആദ്യ മലയാള സിനിമ കാട്ടുചെമ്പകമാണ് അനുപ് മേനോനും ആ ചിത്രത്തിൽ പുതുമുഖം ആയിരുന്നു… ആദ്യ ചിത്രത്തിൽ തന്നെ ചാർമിയെ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു, സിനിമയിൽ ഒരു ആദിവാസി പെണ്കുട്ടിയായിട്ടാണ് താരം എത്തിയിരുന്നത്, അതിനു ശേഷം ദിലീപ് നായകനായ ആഗതൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു, പിന്നീട് ഒരു നീണ്ട ഇടവേള ശേഷം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം താപ്പാനയിൽ താരം വളരെ ശക്തമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു….

സൗത്ത് ഇന്ത്യ സിനിമ മേഖലയിൽ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു ചാർമി, തെലുങ്ക് സിനിമയിലാണ് അവർ കൂടുതലും അഭിനയിച്ചിരുന്നത്, ഹിന്ദിയിലും കന്നടയിലും താരം സജീവമായിരുന്നു, ഇപ്പോൾ ഒരു നടി എന്നതിലുപരി അവർ ഒരു നിർമ്മാതാവാണ്, താരത്‌നെ ആദ്യ ചിത്രം ‘നീ തൊടു കവലി’ എന്ന തെലുങ്ക് ചിത്രമായിരുന്നു അതിൽ അഭിനയിക്കുമ്പോൾ  തനിക്ക് വെറും  പതിമൂന്ന് വയസുമാത്രാണ് ഉണ്ടായിരുന്നത് എന്നും ചാർമി തുറന്ന് പറഞ്ഞിരുന്നു.

33 വയസുള്ള ചാർമി ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല, താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ വന്നതിനു പിന്നാലെയെയാണ് തന്റ്റെ തീരുമാനം ചാർമി ഏവരെയും അറിയിച്ചിരുന്നത്, താൻ ഇപ്പോൾ കടന്നു പോകുന്നത് എന്റെ ജീവിതത്തിന്റെ  മികച്ച ഒരു ഘട്ടത്തിലൂടെയാണ്, വളരെ സന്തോഷവതിയാണ് താൻ, അതുകൊണ്ടുതന്നെ വിവാഹം പോലൊരു അബദ്ധം താൻ ഒരിക്കലൂം ചെയ്യില്ല എന്നാണ് ഇപ്പോൾ ചാർമി പറയുന്നത്.

തന്റെ 13 മതി വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോഴും തുടരുന്നു, ആ പ്രായം മുതൽ തന്റെ സ്വന്തം ചിലവിലാണ് ജീവിക്കുന്നതെന്നും അതെവിടെയും താൻ അഭിമാനത്തോടെ പറയുമെന്നും താരം വ്യക്തമാക്കുന്നു, ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജന്‍ ബജ്​വയായിരുന്നു നായകന്‍. അതേ വര്‍ഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തില്‍ ചിമ്ബുവിനെ നായകനാക്കി ഒരുക്കിയ കാതല്‍ അഴിവതില്ലെെ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറിയിരുന്നു….

സോഷ്യൽ മീഡിയിൽ സജീവമായ താരം എപ്പോഴും തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്, ഇപ്പോൾ വിജയ് ദേവര്കൊണ്ട നായകനാകുന്ന പുതിയ ചിത്രം നിർമിക്കുന്നത് ചാർമിയാണ്, അതിന്റെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്,  അഭിനയം മാറ്റിവെച്ചെങ്കിലും ചില ചിത്രങ്ങളിൽ ഐറ്റം ഡാൻസ് ചെയ്തിരുന്നു നിരവധി ഗ്ലാമറസ് ചിത്രങ്ങൾ ചെയ്ത ചാർമിക്ക് നിരവധി ആരാധകരുണ്ട്. മലയാള സിനിമ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇനിയത്തെ അവസരം ലഭിച്ചാൽ താൻ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ തയ്യാറെന്നും, മമ്മൂട്ടി സാറിനോടൊപ്പം  അഭനയിച്ചു ഇനി മോഹനലാൽ സാറിന്റെ കൂടെ തനിക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും ചാർമി തുറന്ന് പറഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *