പതിമൂന്നാം വയസിലാണ് ആദ്യ ചിത്രത്തിൽ നായികയായത് !! ചാർമി പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് ചാർമി കൗർ, അന്യ ഭാഷ നായികാ ആന്നെകിലും മലയാളത്തിൽ ഒന്നുരണ്ടു ചിത്രങ്ങൾ മാത്രമേ ചെയ്തിരുന്നുള്ളു യെങ്കിലും നമ്മൾ എല്ലാവർക്കും ഇഷ്ടമുള്ള നായികയാണ്, താരത്തിന്റെ ആദ്യ മലയാള സിനിമ കാട്ടുചെമ്പകമാണ് അനുപ് മേനോൻ, ജയസൂര്യ എന്നിവരും ആ ചിത്രത്തിൽ പുതുമുഖങ്ങൾ ആയിരുന്നു… ആദ്യ ചിത്രത്തിൽ തന്നെ ചാർമിയെ ഏവരും സ്വീകരിച്ചിരുന്നു, സിനിമയിൽ ഒരു ആദിവാസി പെണ്കുട്ടിയായിട്ടാണ് താരം എത്തിയിരുന്നത്, സൗത് സിനിമയിൽ ഏറെ തിരക്കുള്ള നടിയായിരുന്ന ചാർമി ഇപ്പോൾ സിനിമയിൽ സജീവമല്ല, കാട്ടുചെമ്പകത്തിനു ശേഷം ദിലീപ് നായകനായ ചിത്രം ആഗതൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു, പിന്നീട് ഒരു നീണ്ട ഇടവേള ശേഷം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം താപ്പാനയിൽ താരം വളരെ ശക്തമായ വേഷം അവതരിപ്പിച്ചിരുന്നു….
തമിഴിലും തെലുഗിലും, ഹിന്ദിയിലും കന്നടയിലും താരം സജീവമായിരുന്നു, ഇപ്പോൾ ഒരു നടി എന്നതിലുപരി അവർ ഒരു നിർമ്മാതാവാണ്, താരത്‌നെ ആദ്യ ചിത്രം ‘നീ തൊടു കവലി’ എന്ന തെലുങ്ക് ചിത്രമായിരുന്നു അതിൽ അഭിനയിക്കുമ്പോൾ തനിക്ക് വെറും പതിമൂന്ന് വയസുമാത്രാണ് ഉണ്ടായിരുന്നത് എന്നും, ചിത്രത്തില്‍ നവവധുവിന്റെ വേഷമായിരുന്നു അന്ന് മുതൽ ഇന്നുവരെ താൻ തന്റെ സ്വന്തം ചിലവിലാണ് ജീവിക്കുന്നതെന്നും അതെവിടെയും താൻ അഭിമാനത്തോടെ പറയുമെന്നും താരം വ്യക്തമാക്കുന്നു, ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജന്‍ ബജ്വയായിരുന്നു നായകന്‍. അതേ വര്‍ഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തില്‍ ചിമ്ബുവിനെ നായകനാക്കി ഒരുക്കിയ കാതല്‍ അഴിവതില്ലെെ എന്ന ചിത്രത്തിലൂടെ തമിഴിലും വിനയന്‍ ഒരുക്കിയ കാട്ടുചെമ്ബകം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചാര്‍മി അരങ്ങേറ്റം കുറിച്ചു.
താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, 33 വയസ്സാണ് താരത്തിനിപ്പോൾ വിവാഹം വേണ്ടന്നു വെച്ചതല്ല സമയമാകുമ്പോൾ അത് നടന്നുകൊള്ളുമെന്നും ഇപ്പോൾ താൻ തന്റെ ജോലിയുമായി തിരക്കിലാലാണെന്നും താരം പറയുന്നു, സോഷ്യൽ മീഡിയിൽ സജീവമായ താരം എപ്പോഴും തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്, ഇപ്പോൾ വിജയ് ദേവര്കൊണ്ട നായകനാകുന്ന പുതിയ ചിത്രം നിർമിക്കുന്നത് ചാർമിയാണ്, അതിന്റെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്, അഭിനയം മാറ്റിവെച്ചെങ്കിലും ചില ചിത്രങ്ങളിൽ ഐറ്റം ഡാൻസ് ചെയ്തിരുന്നു നിരവധി ഗ്ലാമറസ് ചിത്രങ്ങൾ ചെയ്ത ചാർമിക്ക് നിരവധി ആരാധകരുണ്ട്, തമിഴിൽ ചിമ്പു നായകനായ കാതൽ അഴിവതില്ലയ് എന്ന ചിത്രം ഏറെ വിജകരമായിരുന്നു…
മലയാള സിനിമ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇനിയത്തെ അവസരം ലഭിച്ചാൽ താൻ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ തയ്യാറെന്നും മോഹൻ ലാൽ മമ്മൂട്ടി അവരുടെ ഇഷ്ട നായകനാണെന്നും മമ്മൂയിയുടെ കൂടെ അഭിനയിച്ചു ഇനി മോഹൻലാലിൻറെ കൂടെ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെന്നും ചാർമി തുറന്ന് പറഞ്ഞിരുന്നു ….
Leave a Reply