കരിയർ തന്നെ പോയാലും കമലിനെ ചുംബിക്കാൻ ഇല്ല ! ഉറച്ച നിലപാടിൽ രേവതി രേവതി ! ഒടുവിൽ സംഭവിച്ചത് മറ്റൊന്ന് ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ ആരാധിച്ചിരുന്ന സൂപ്പർ ഹെറോയിൻ ആയിരുന്നു രേവതി. മലയാളം, തമിഴ് തുടങ്ങി ബോളിവുഡ് സിനിമയിൽ വരെ തിരക്കുള്ള അഭിനേത്രിയായി തിളങ്ങിയ സമയത്തും അവർ മലയത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു. രേവതി മലയാളത്തിൽ ചെയ്തിരുന്ന സിനിമകൾ എല്ലാം മികച്ച ചിത്രങ്ങളായിരുന്നു. തന്റെ ഉറച്ച നിലപാടുകൾ കൊണ്ടും രേവതി എപ്പോഴും ഞെട്ടിച്ചിരുന്നു. ദേവാസുരം, കിലുക്കം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും വിജയ ചിത്രങ്ങളാണ്.  ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി മലയാള സിനിമ ലോകത്ത്  എത്തുന്നത്.

ഇപ്പോഴിതാ സിനിമയിൽ സജീവമായിരുന്ന സമയത്ത് രേവതിയുടെ ചില നിലപാടുകളെ കുറിച്ച് പറയുകയാണ് തമിഴിലെ പ്രശസ്ത മാധ്യമപ്രവർത്തകൻ ചെയ്യാൻ ബാലു. മറ്റുനടിമാരെ അവസരങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാൻ രേവതി അന്നും ഇന്നും തയ്യാറായിരുന്നില്ല. ഗ്ലാമറസ് വേഷങ്ങൾ താൻ ചെയ്യില്ല എന്നവർ വളരെ  വ്യക്തമായി പറഞ്ഞിരുന്നു. അത്തരം വസ്ത്രങ്ങൾ തനിക്ക് ചേരില്ലെന്ന് നടി വ്യക്തമാക്കി. രേവതിയുടെ അഭിനയമാണ് അവരെ ശ്രദ്ധേയയാക്കിയതെന്ന് ചെയ്യാർ ബാലു പറയുന്നു.

അതുപോലെ ഇന്റിമേറ്റ് രംഗങ്ങൾ, ചുംബന രംഗങ്ങൾ ഇതിനോടൊന്നും രേവതിക്ക് താല്പര്യമില്ലായിരുന്നു. കമൽ ഹാസൻ നായകനായ പുന്നഗൈ മന്നൻ എന്ന സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചത് രേവതിയെ ആയിരുന്നു. എന്നാൽ ആ സിനിമയിൽ നീണ്ട ചുംബനരം​ഗമുണ്ട്. അക്കാലത്ത് ചുംബനരം​ഗം വലിയ വിഷയമാണ്. ഈ സീനിൽ അഭിനയിക്കാൻ പറ്റില്ലെന്ന് രേവതി തീർത്ത് പറഞ്ഞു. ഇതോടെ ഈ കഥാപാത്രം രേഖയ്ക്ക് ലഭിച്ചു. പകരം ഇതേ സിനിമയിൽ രേഖ ചെയ്യാനിരുന്ന രണ്ടാമത്തെ നായികാ വേഷം സംവിധായകൻ രേവതിക്ക് നൽകിയെന്നും അദ്ദേഹം പറയുന്നു.

കലാമിന്റെ സിനിമകളിൽ ചുംബന രംഗങ്ങൾ അന്ന് നിർബന്ധമായിരുന്നു, ഈ കാരണം കൊണ്ട് തന്നെ അന്ന് പല നടിമാരും കമലിനൊപ്പം അഭിനയിക്കാൻ ഭയന്നിരുന്നു. അതിൽ ചിലരാണ്, നടി കാർത്തിക, കനക എന്നിവർ. അതുപോലെ രേവതിയുടെ വ്യക്തി ജീവിതത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു, കരിയറിലെ ഏറ്റവും മികച്ച സമയത്താണ് രേവതിയുടെ വിവാഹം നടന്നത്. എന്നാൽ ഇടയ്ക്ക് ഇവർ തമ്മിൽ അകൽച്ച വന്നു. വിവാഹമെന്ന തീരുമാനം തെറ്റായിപ്പോയെന്ന് രേവതി പിന്നീട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർക്കുന്നു. പൊതു കാര്യങ്ങളിലും സ്ത്രീ വിഷയങ്ങളിലും വളരെ ആത്മാർത്ഥമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരാളുകൂടിയാണ് രേവതി എന്നും ചെയ്യാർ ബാലു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *