അത് എന്റെ ഒരു മോശം പ്രവർത്തിയായി എല്ലാവരും പറയാറുണ്ട് !!

മലയാളികളുടെ വാനമ്പാടി എന്നറിയപെടുന്ന കെ എസ് ചിത്ര നമ്മൾ ഏവർക്കും വളരെ പ്രിയങ്കരിയായ ആളാണ്, ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദമാധുര്യമാണ് ചിത്രക്ക്, പാടിയ പാട്ടുകളെല്ലാം ഒന്നിന് ഒന്ന് മികച്ചത്, എല്ലാ ഭാഷകളിലും ചിത്രയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ചിരിച്ച മുഖത്തോടെയല്ലാതെ നമ്മൾ ചിത്രയെ കണ്ടുകാണില്ല, മറ്റുള്ളവരോട് വളരെ എളിമയോടെയുള്ള സംസാരവും പെരുമാറ്റവും ഏവരും മാതൃകയാക്കേണ്ട ഒന്നുതന്നെയാണ്. ഏതൊരു കാര്യത്തിനും നോ എന്ന് പറയാൻ വരെ എനിക്ക് വിഷമാണ്, എന്നും ഒരിക്കൽ ചിത്ര പറഞ്ഞിരുന്നു.. കാലങ്ങൾ ഒരുപാട് അകഴിഞ്ഞെങ്കിലും ഇന്നും ഒരാളും ചിത്രയെ കുറിച്ച്  വിമർശങ്ങൾ ഒന്നും പറഞ്ഞട്ടില്ല ഒരു പരാതികളും പരിഭവങ്ങളും കേട്ടിട്ടില്ല അതാണ് നമ്മൾ സ്നേഹത്തോടെ ചേച്ചി എന്ന് വിളിക്കുന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചി …..

വ്യക്തി ജീവിതത്തിൽ ഒരുപാട് തകർച്ചകൾ നേരിയയാളാണ് ചിത്ര, പതിനഞ്ച് വർഷത്തെ  കാത്തിരിപ്പിനൊടുവിലാണ് അവർക്ക്  ഒരു മകൾ ജനിച്ചത്, പക്ഷെ  അവിടെയും ഈശ്വരൻ അവരെ പരീക്ഷിച്ചിരുന്നു,  തങ്ങൾക്ക് കിട്ടിയ നിധിയായി ആ മകളെ അവർ വളർത്തി, പക്ഷെ 2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന ലോകത്തോട് വിട പറഞ്ഞത്.അന്ന് മുതൽ ഇന്ന് വരെ മകളുടെ വേർപാടിൽ നിന്നും മുക്തരായിട്ടില്ല തങ്ങൾ ഇരുവരും എന്ന് ചിത്രയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. കാലങ്ങൾക്ക് മുറിവ് ഉണക്കാൻ സാധിക്കും എന്ന പറയുന്നത് വെറുതെയാണ് അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോഴും ഇങ്ങനെ നീറി കഴിയേണ്ടിവരില്ലായിരുന്നല്ലോ…..

അതൊരിക്കലും ഈശ്വരന്റെ തീരുമാനം ആയിരുന്നില്ലന്ന് ഞാൻ വിശ്വസിക്കുന്നില്ല, ആ വേർപാട് ഞങ്ങൾക്ക് എത്ര വേദന ഉണ്ടാക്കുന്നു എന്ന് ദൈവത്തിനു അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെ പ്രിയ നന്ദന മോൾ ഇന്നും ഞങ്ങൾക്ക് ഒപ്പം ഉണ്ടാകുമായിരുന്നു. എന്നും ചിത്ര പറയുന്നു… പണത്തിനും പ്രശസ്തിക്കും പിറകെ പോകുന്ന ആളല്ല ഞാൻ, ആരോടും മുഷിഞ്ഞു ഒരു വാക്കുപോലും പറയാൻ എനിക്ക് സാധിക്കാറില്ല, അതുകൊണ്ടുതന്നെ എന്നെ തേടി വരുന്ന ആരോടും ഞാൻ നോ എന്ന് പറയാറുമില്ല, ഇത് എന്റെ ഒരു നെഗറ്റീവ് ക്വാളിറ്റി ആണെന് പലരും പറയാറുണ്ട്.. ഇത് തന്റെ ചെറുപ്പം മുതലുള്ള ശീലമാണെന്നും ചിത്ര പറയുന്നു….

നമ്മൾ എന്ത് നേടിയാലും ഏകനായിട്ടാണ് മരണമടയുന്നത്, ജീവിച്ചിരിക്കുന്ന കാലമത്രയും മറ്റുള്ളവർക്ക് നല്ലത് ചെയ്യുക എന്നും ചിത്ര ചേച്ചി പറയുന്നു…. പണത്തിന്റെ കണക്കുകളും കാര്യങ്ങളും ഒന്നും എന്റെ സെക്ഷനല്ല. അത്തരം റിസ്‌കുകള്‍ ഒന്നും വിജയേട്ടന്‍ എനിക്ക് നല്‍കാറില്ല. പാട്ടിന്റെ ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒപ്പമുള്ളവര്‍ എനിക്കൊരുക്കിത്തരുന്നു. അതുകൊണ്ടുതന്നെ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ എനിക്ക് ആധികളില്ല.   ഞങ്ങളെയും ഈശ്വരൻ അങ്ങോട്ട് വിൽക്കുമ്പോൾ ഞങ്ങൾ മൂന്നുപേരും വീണ്ടും ഒരുമിക്കുമെന്നും നന്ദയുടെ ഒരു പിറന്നാൾ ദിനത്തിൽ ചിത്ര പറഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *