
ഇനി അയ്യപ്പനെ കാണാൻ നാല്പത് വർഷത്തെ കാത്തിരിപ്പ് ! അതിലും വലുതല്ല ഇനി മറ്റൊന്നിന് വേണ്ടിയുമുള്ള കാത്തിരിപ്പും !
ബാലതാരമായി സിനിമയിൽ എത്തി ഏറെ ശ്രദ്ധ നേടിയ ആളാണ് ദേവന്ദന. ചിത്രത്തിൽ വളരെ മികച്ച അഭിനയം കാഴ്ചവെച്ച ദേവനന്ദ മറ്റു ചിത്രങ്ങളിലും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദേവനന്ദക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചില്ല എന്ന രീതിയിൽ വലിയ പ്രതിഷേധങ്ങൾഉണ്ടായിരുന്നു. ഇപ്പോഴിത്ഗാ ദേവനന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രവും അതിലെ വാക്കുകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ പത്താം പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ ശബരിമലയിൽ എത്തിയ സന്തോഷമാണ് ദേവനന്ദ പങ്കുവെച്ചത്, പത്താം പിറന്നാളിൽ ശബരിമല സന്ദർച്ചത്. ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചത്. യഥാർത്ഥ ജീവിതത്തിലും അയ്യപ്പനെ ഏറെ ആരാധിക്കുന്ന ഒരാളാണ് ദേവനന്ദ. അതുകൊണ്ട് തന്നെ 75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറത്തിൽ അഭിനയിച്ചത്. പത്തു വയസ്സ് പൂർത്തിയാകുന്ന ദേവാനന്ദക്ക് ഇനി വീണ്ടും ശബരിമല സന്ദർശിക്കാൻ നാല്പത് വർഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെക്കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ഈ കുഞ്ഞുതാരത്തിന്റെ അഭിപ്രായം.

‘ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ. ശബരിമലയിൽ ദർശനം നടത്തുന്ന വിഡിയോയും കുട്ടി താരം പങ്കുവെച്ചിട്ടുണ്ട്, നിരവധിപേരാണ് തങ്ങളുടെ ഇഷ്ട താരത്തിന് ജന്മദിന ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്.
അതുപോലെ അവാർഡിനെ ചൊല്ലി തന്റെ പേരിൽ നടന്ന വിവാദങ്ങളെയും വളരെ പക്വതയോടെ നേരിട്ട ആളാണ് ദേവനന്ദ. മികച്ച ബാലതാരത്തിന് അവാര്‍ഡ് നേടിയ തന്മയ സോളിന് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് ദേവനന്ദ മനോരമ ന്യൂസിനോട് സംസാരിച്ചത്. ഒരുപാട് പേര് മത്സരിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമല്ലേ അവാര്‍ഡ് നല്കാന് കഴിയൂ. അവാര്‍ഡ് കിട്ടിയ ആള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും എന്നാണ് ദേവനന്ദ പറയുന്നത്. അതുപോലെ മമ്മൂട്ടി അങ്കിളിന് അവാര്‍ഡ് കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ദേവനന്ദ പറയുന്നുണ്ട്. ‘2018’ സിനിമയില്‍ തന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബന് അങ്കിളിനും അവാര്‍ഡ് കിട്ടിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നും ദേവനന്ദ പറഞ്ഞിരുന്നു. അതിസുന്ദരികൂടിയായ ഈ കുട്ടിതാരം മലയാള സിനിമയുടെ ഭാവി നായികയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.
Leave a Reply