വെളുത്താല്‍ മാത്രമേ സുന്ദരിയാവുകയുള്ളോ! സുന്ദിരയായ ദേവനന്ദയ്ക്ക് അവാര്‍ഡ് കിട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ! അവതാരകന് മറുപടി കൊടുത്ത് തന്മയ !

ഈ വർഷത്തെ ,മികച്ച ബാല താരത്തിനുള്ള അവാർഡ് ലഭിച്ചത് തൻമയ സാേള്‍ ആയിരുന്നു, ചിത്രം സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. എന്നാല്‍ ‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയാണ് ഈ പുരസ്‌കാരത്തിന് അർഹയായത് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമല്ലേ അവാര്‍ഡ് നല്‍കാന്‍ കഴിയൂ. അവാര്‍ഡ് കിട്ടിയ തന്മയ അതിനു കൂടുതൽ യോഗ്യയായ ആളാണ്, അഭിനന്ദനങൾ എന്നും ദേവനന്ദ അന്ന് പ്രതികരിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബാല താരം തന്മയ. തന്മയയെ അഭിമുഖം നടത്തിയ അവതാരകന്റെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് ഈ കൊച്ചുമിടുക്കി നൽകിയിരിക്കുന്നത്. സുന്ദിരയായ ദേവനന്ദയ്ക്ക് അവാര്‍ഡ് കിട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി തന്മയ്ക്ക് അവാര്‍ഡ് കിട്ടി. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് അവതാരകന്‍ ചോദിച്ചത്.

എന്നാൽ ഒട്ടും തന്നെ ആലോചിക്കാതെ വളരെ പക്വതയോടെ തന്മയയുടെ മറുപടി എത്തി, വെളുത്താല്‍ മാത്രമേ സുന്ദരിയാകുകയുള്ളു എന്നായിരുന്നു തന്മയയുടെ മറുപടി. അവാര്‍ഡ് കിട്ടിയതില്‍ തനിക്ക് സന്തോഷമേയുള്ളൂ. പിന്നെ കളിയാക്കലുകള്‍ എല്ലാവര്‍ക്കും ലഭിക്കുകയില്ല. വലിയ ഉയരത്തില്‍ നില്‍ക്കുന്നവര്‍ക്കെ അതൊക്കെ ലഭിക്കാറുള്ളു. വേണമെങ്കില്‍ ഞാന്‍ അത്രയ്ക്കും ഉയരങ്ങളില്‍ എത്തി എന്ന് എനിക്ക് വിശ്വസിക്കാം. പിന്നെ വെളുപ്പാണ് സൗന്ദര്യമെന്ന് ഞാന്‍ കരുതുന്നില്ല. ദേവനന്ദ സുന്ദരിയാണെന്ന് ചേട്ടന്‍ പറയുന്നു. അത് ശരിയാണ്. ദേവനന്ദയും സുന്ദരിയാണ്.

ഇപ്പോൾ ചേട്ടന്റെ വാക്കുകളിലും വെളുത്താല്‍ മാത്രമാണ് നല്ലതെന്നു പറയുന്നു. പലര്‍ക്കും പല അഭിപ്രായവും കാണും, അവര്‍ക്കത് പറയാം. അവരത് പറയട്ടെ. ഒപ്പം തന്റെ അഭിനയ സ്വപ്നങ്ങളും തന്മയ പങ്കുവെച്ചു. തന്മയയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും, ഈ കുഞ്ഞു താരത്തെ അഭിനന്ദിച്ചുമാണ് ആരാധകർ എത്തുന്നത്. ഈ വർഷത്തെ അവാർഡ് ഏറ്റവും അർഹമായ കൈകളിലാണ് എത്തിയിരിക്കുന്നത് എന്നാണ് ഏവരുടെയും അഭിപ്രായം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *